Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4

ഞാൻ ക്യാമറയുടെ ഡിസ്പ്ളേ അവളെ കാണിച്ചു ..”കണ്ടെടാ പൊട്ടാ …”
മഞ്ജുസ് അതുകേട്ടു ചിരിച്ചു..പിന്നെ പിള്ളേരുടെ അടുത്തേക്ക് നടന്നു അവരുടെ ഒപ്പം പോയിരുന്നു .പിന്നെ കുറെ ഫാമിലി ഫോട്ടോസ് എടുത്തു..പിള്ളേരെ ഇടം വലം നിർത്തി മഞ്ജുസിന്റെ കുറെ ഫോട്ടോ എടുത്തു ..ഇടയ്ക്കു കിഷോറും അച്ചുവും അവരുടെ കുട്ടിയും കൂടി വന്നപ്പോൾ അവരുടെയും കുറെ ഫോട്ടോസ് ഞാൻ എടുത്തു നൽകി .പിന്നെ അഞ്ജുവിനെയും അമ്മയെയും അച്ഛനെയുമെല്ലാം ഉൾപെടുത്തികൊണ്ട് ഗംഭീര ഫോട്ടോ ഷൂട്ട് തന്നെ നടത്തി..

അങ്ങനെ വീട്ടിലെ പരിപാടികളൊക്കെ തീർത്തു ഞാനും കിഷോറും കൂടി ക്ലബ്ബിലേക്ക് നീങ്ങി.ഓണം പ്രമാണിച്ചു ക്ലബ് വക ആഘോഷ പരിപാടികളും വടംവലിയും ഒക്കെ നടത്തുന്നുണ്ട് . റോസ്‌മോളേയും ആദിയെയും അങ്ങോട്ട് കൊണ്ടുപോയ ശരിയാവില്ല എന്നുള്ളതുകൊണ്ട് ഞങ്ങള് അവരറിയാതെ മുങ്ങിയതാണ് .

പിന്നെ കുറച്ചു നേരം ക്ലബ് പരിസരത്തു തന്നെയായിരുന്നു .പരിപാടികൾക്ക് ഒപ്പം ബഹളം വെച്ചും കമ്മന്റ് അടിച്ചും ഒക്കെ ഞാനും കിഷോറും അവിടെ കൂടി . പിന്നെ ഊണിന്റെ നേരത്താണ് എനിക്കുള്ള വിളി വരുന്നത് .

സ്വല്പം തിരക്കിലായിരുന്നെങ്കിലും ഞാൻ ആ ബഹളങ്ങളിൽ നിന്നും ആളൊഴിഞ്ഞ ഭാഗത്തേക്ക് മാറിനിന്നുകൊണ്ട് ഫോൺ എടുത്തു . എടുത്തില്ലെങ്കിൽ ഇനി അതിന്റെ പേരിൽ മഞ്ജുസ് ചൂടാവുകയും പിണങ്ങുകയും ഒകെ ചെയ്യും .

“ആഹ് പറ …”
ഞാൻ പയ്യെ തിരക്കി ..

“നീ വരുന്നില്ലേ ? ഊണ് കഴിച്ചിട്ട് പോണ്ടേ ?”
മഞ്ജുസ് ഗൗരവത്തിൽ തന്നെ ചോദിച്ചു .

“പോണോ ?”
ഞാൻ അതുകേട്ടു ചെറുചിരിയോടെ തിരക്കി .

“വേണ്ട ..അവിടെ നിന്നോ …നിനക്കു അതാണല്ളോ സൗകര്യം ”
മഞ്ജുസും ഒന്ന് സ്വരം കടുപ്പിച്ചു .

“ചൂടാവല്ലേ പ്രാന്തി ….ഇപ്പൊ വരാ …”
ഞാൻ ചിരിച്ചുകൊണ്ട് അതിനു മറുപടി നൽകി . പിന്നെ അധികം നേരം കളയാതെ കിഷോറിനോട് കാര്യം പറഞ്ഞു അവിടെ നിന്നും ബൈക്ക് എടുത്തു വീട്ടിലേക്ക് മടങ്ങി .

കയറിച്ചെല്ലുമ്പോൾ പിള്ളേര് രണ്ടും മുറ്റത്തു സൈക്കിൾ ചവിട്ടി നടപ്പുണ്ട് . ഞാൻ വരുന്നത് കണ്ടതും ആദി ഒന്ന് കൈ വീശി കാണിച്ചു . ഞാൻ ചിരിച്ചുകൊണ്ട് അവനെ നോക്കി രണ്ടു കാണും ഇറുക്കി . റോസ്‌മോൾക്ക് വല്യ ഭാവ മാറ്റം ഒന്നുമില്ല. അവളെ കൂട്ടാതെ പുറത്തു പോയതിന്റെ ദേഷ്യം ഉണ്ടെന്നു തോന്നുന്നു . മുഖത്ത് സ്വല്പം ഗൗരവം ഉണ്ട്.

അതുകൊണ്ട് തന്നെ ഞാൻ ബൈക്ക് അവളുടെ സൈക്കിളിന്റെ തൊട്ടുമുന്പിലായി നിർത്തി . വണ്ടി ഓഫ് ചെയ്യാതെ തന്നെ ഒന്ന് റൈസ് ചെയ്തു . അതെല്ലാം നോക്കികൊണ്ട് നമ്മുടെ തന്തപ്പടി ഉമ്മറത്തിരിപ്പുണ്ട് . ആക്സിലറേറ്റർ റൈസ് ആയ ശബ്ദം ഉയർന്നതും ആദി ഒന്ന് ഞെട്ടി !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025