Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4

ഞാൻ അവനെ നോക്കി ഒന്നുമില്ലെന്ന്‌ ഭാവിച്ചു പെണ്ണിനെ നോക്കി. അവൾക്ക് പേടി ഒന്നുമില്ല .രണ്ടു കയ്യും സൈക്കിളിന്റെ ഹാന്ഡിലിൽ പിടിച്ചു എന്നെ തന്നെ നോക്കിയിരിപ്പുണ്ട്. അത് കണ്ടതോടെ ഞാൻ വേഗം സ്റ്റാൻഡ് ഇട്ടു ബൈക്ക് ഓഫ് ചെയ്തു താഴേക്കിറങ്ങി .

“എന്താടി നോക്കണേ ?”
ഞാൻ പൊന്നൂസിനെ നോക്കി പുരികം ഇളക്കി ചിരിച്ചു .അതിന്‌ പെണ്ണൊന്നും മിണ്ടാതെ സൈക്കിളിന്റെ പെഡൽ പുറകിലോട്ടു കറക്കി ഗൗരവം നടിച്ചു .

“അയ്യോ ….മറ്റേ സാധനത്തിന്റെ പോലെ തന്നെ …”
പൊന്നൂസിന്റെ ജാഡ കണ്ടു ഞാൻ മഞ്ജുസിനെ ഓർത്തുകൊണ്ട് പിറുപിറുത്തു . പിന്നെ സൈക്കിളിൽ നിന്നും അവളെ പെട്ടെന്ന് പിടിച്ചു ഉയർത്തികൊണ്ട് എടുത്തു .

“ആഹ് …വിട്..”
ഞാൻ പിടിച്ചതും അവള് ബലം പിടിച്ചു .

“വിടാൻ സൗകര്യം ഇല്ല..ഇങ്ങട്ട് വാടി ..”
ഞാനും അതിനൊപ്പം ബലം പിടിച്ചു അവളെ എടുത്തുപിടിച്ചു കണ്ണുരുട്ടി .

“അപ്പൂസേ അമ്മെ എവിടടാ ?”
എല്ലാം നോക്കി ചിരിച്ചുകൊണ്ട് നിന്ന ആദിയെ നോക്കി ഞാൻ ചിരിച്ചു . അവൻ അകത്തുണ്ടെന്ന ഭാവത്തിൽ ഉള്ളിലോട്ടു കൈചൂണ്ടി .

“ആഹ്…”
ഞാൻ അതിനു മൂളി . പിന്നെ കയ്യിലിരുന്ന പൊന്നൂസിനെ ഒന്നുടെ നോക്കി .

“പൊന്നു പിണങ്ങിയാ ?”
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ മുത്തി .

“ചാച്ചടെ മുത്ത് പായസം കുച്ചാ ?”
അവളുടെ കവിളിൽ എന്റെ കുറ്റിമീശ ഉരുമ്മി ഞാൻ തിരക്കി. അതോടെ ഒന്ന് ഇക്കിളിപ്പെട്ടു പൊന്നൂസ് കിടന്നു പിടഞ്ഞു .

“ഇല്യാ..ഹ്ഹ ഹാഹ് ഹ ”
അവൾ അതിനു മറുപടി പറഞ്ഞുകൊണ്ടച്ചിരിക്കുകയും കിടന്നു പിടയുകയും ചെയ്തു .

“ഇല്ലേ …എന്ന പറയണ്ടേ..നമുക്ക് പോയി കുടിച്ചിട്ട് വരാ ..വാടാ അപ്പൂസേ ..”
ആദിയെയും കൂടി വിളിച്ചുകൊണ്ട് ഞാൻ പറഞ്ഞു. അതോടെ അവനും താഴേക്കിറങ്ങി . ഒരു കയ്യിൽ ആദിയുടെ കയ്യും പിടിച്ചു മറുകയ്യിൽ പൊന്നുവിനെയും എടുത്തുകൊണ്ട് അങ്ങനെ ഞാൻ ഉമ്മറത്തേക്ക് നടന്നു .

പിന്നെ അച്ഛനെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചുകൊണ്ട് അകത്തേക്ക് കയറി . പിന്നെ അധികം വൈകാതെ ഓണ സദ്യ ഒകെ കുറേശെ കഴിച്ചെന്നു വരുത്തി . സദ്യ കഴിച്ചാൽ ഉറക്കം വരുന്ന സ്വഭാവം ഉള്ളതുകൊണ്ട് ഞാൻ വല്ലാതെ കഴിച്ചില്ല. ഇനി ഒറ്റപ്പാലം വരെ ഡ്രൈവ് ചെയ്യാനുള്ളതാണ് !

ഇനി മഞ്ജുസ് ഡെലിവറി ഒക്കെ കഴിഞ്ഞു രണ്ടു മൂന്നു മാസം കഴിഞ്ഞേ വീട്ടിലോട്ടു തിരിച്ചു വരൂ . അതായത് ഏതാണ്ട് ആറേഴു മാസം സ്വന്തം വീട്ടിൽ ആയിരിക്കും . അതുകൊണ്ട് തന്നെ ബാഗ് പാക്ക് ചെയ്യുമ്പോൾ മുഖത്തൊരു തെളിച്ചം ഇല്ല .

അമ്മയ്ക്കും അഞ്ജുവിനും അച്ഛനും ഒക്കെ ചെറിയ സങ്കടം ഉണ്ട് . പിള്ളേരും ഇനി അവളോടൊപ്പം ഒറ്റപ്പാലത്ത് ആയിരിക്കും . ഒരാഴ്ച കൂടിപ്പോയാൽ പൊന്നൂസ് മഞ്ജുവിനെ കാണാതെ ഇരിക്കും . അത് കഴിഞ്ഞാൽ കരയാൻ തുടങ്ങും . ആദിക്ക് ആണേൽ പിന്നെ മഞ്ജുസ് ഇല്ലാതെ പറ്റില്ല. എന്റെ കൂടെ ബാംഗ്ലൂർ

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025