Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 14

ഞാൻ ഒരു മുണ്ടു എടുത്തുടുത്തു അവളുടെ കഴിയാൻ വേണ്ടി പുറത്തു റൂമിൽ കാത്തിരുന്നു. പെട്ടെന്ന് തന്നെ കുളിച്ചു മഞ്ജുസ് പുറത്തിറങ്ങി . പിന്നാലെ ഞാനും കയറി . ഞാൻ തിരിച്ചു ഇറങ്ങി വരുമ്പോഴേക്കും മഞ്ജുസ് ഡ്രസ്സ് ഒകെ മാറിയിരുന്നു . എന്റെ അലമാരയിൽ നിന്നും ഒരു കറുത്ത ടി-ഷർട്ടും ഷോർട്സും എടുത്തിട്ട് അവൾ ബെഡിൽ കൂനിപിടിച്ചു ഇരിപ്പുണ്ട് .

ആ ഇരുത്തം കണ്ടിട്ട് എനിക്കെന്തോ പന്തികേട് തോന്നി .ഞാൻ അവളെ ശ്രദ്ധിച്ചുകൊണ്ട് തന്നെ വേഷം മാറി . ഒരു മുണ്ടും ഷർട്ടും എടുത്തിട്ട് ഞാൻ മഞ്ജുസിനടുത്തായി ബെഡിൽ വന്നിരുന്നു . കാൽമുട്ടുകൾ വട്ടം പിടിച്ചു അവൾ ബെഡിൽ കയറി തല താഴ്ത്തി ഇരിപ്പുണ്ട്. കുളി കഴിഞ്ഞു അഴിച്ചിട്ട മുടിയിലെ ഈറൻ ശരിക്കു ഉണങ്ങിയിട്ടില്ല .

ഞാൻ അവളെ പയ്യെ തട്ടി വിളിച്ചു .

“ഡോ..”
ഞാൻ പയ്യെ വിളിച്ചതും അവൾ മുഖം ഉയർത്തി . വലിയ തെളിച്ചം ഒന്നും മുഖത്തില്ല . എന്നാൽ കാഴ്ചക്ക് വല്യ കുഴപ്പവും ഇല്ല.

“എന്താ ഇങ്ങനെ ഇരിക്കുന്നെ ? ഫുഡ് കഴിക്കണ്ട ?’
ഞാൻ സംശയത്തോടെ അവളെ നോക്കി .

“എനിക്ക് വേണ്ടെടാ..നീ കഴിച്ചോ..നിക്ക് ഒരു സുഖം ഇല്ല..”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് പറഞ്ഞു .

“ഇത് നീ കുറച്ചു നേരം ആയല്ലോ പറയുന്നേ..എന്താ ശരിക്കു പ്രെശ്നം ..തലവേദന ആണോ ?”
ഞാൻ അവളുട എനെറ്റിയിൽ കൈത്തലം ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു .

എന്റെ കൈ നെറ്റിയിൽ പതിഞ്ഞതും മഞ്ജുസ് ഒന്ന് കണ്ണ് ചിമ്മി. പിന്നെ ഒന്നുമില്ലെന്ന്‌ തലയാട്ടി . പക്ഷെ നേരിയ ചൂട് അവളുടെ നെറ്റിയിൽ അവശേഷിച്ചിരുന്നു .

“ഏയ് ഇത് നോർമൽ ചൂടെ ഉള്ളു..”
ഞാൻ പുഞ്ചിരിയോടെ പറഞ്ഞു അവളെ ബലമായി താഴെയിറക്കി .

“കവി ഞാനില്ല..നീ കഴിച്ചോ..”
ഞാൻ പിടിച്ചു വലിക്കുന്നതിനിടെ അവൾ ചിണുങ്ങി .

“അതൊന്നും പറഞ്ഞാൽ പറ്റില്ല..നീ കുറച്ചേലും  കഴിക്കണം..പിന്നെ ആർക്കു വേണ്ടിയാ ഈ കണ്ട ചപ്പാത്തിയും കറിയും ഒകെ വാങ്ങിയത് ?”
ഞാൻ സംശയത്തോടെ അവളെ നോക്കി .

“അത് ബാക്കി ഉള്ളത് ഫ്രിഡ്ജിൽ വെച്ചോ ..നാളെ എടുക്കാലോ”
മഞ്ജു പയ്യെ പറഞ്ഞു .  മൊത്തത്തിൽ ആളുടെ എനർജി ഒന്ന് കുറഞ്ഞിട്ടുണ്ട് ! സംസാരത്തിനു പോലും ഒരു പവർ ഇല്ല .

“അങ്ങനെ ഇപ്പൊ എടുക്കണ്ട..മഞ്ജുസ് വന്നേ ..”
ഞാൻ ബലമായി അവളെ പിടിച്ചു വലിച്ചു അടുക്കളയിലേക്ക് കൂട്ടികൊണ്ടു പോയി , ഒരു കയ്യിൽ പാഴ്‌സൽ കവറുകളും എടുത്തു പിടിച്ചു .

അങ്ങനെ ഞാൻ നിര്ബന്ധിച്ചിട്ട് കക്ഷി രണ്ടു ചപ്പാത്തി വേണോ വേണ്ടയോ എന്ന ഭാവത്തിൽ എങ്ങനൊക്കെയോ കഴിച്ചു തീർത്തു . സാധാരണ ചിക്കനൊക്കെ വാരിവലിച്ചു കഴിക്കുന്ന മഞ്ജുസ് അന്ന് ആ സാധനം തൊട്ടു നോക്കിയില്ല .

“ഇതെന്താ നീ ഒന്നും കഴിക്കാത്തത് ?’
അവൾ പെട്ടെന്ന് ഫുഡ് കഴിക്കുന്നത് നിർത്തിയപ്പോൾ ഞാൻ അത്ഭുതത്തോടെ ചോദിച്ചു .

“ഒന്നും ഇല്ലെടാ കഴിക്കാൻ തോന്നുന്നില്ല “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025