Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 14

ഞാൻ മനസ്സിലോർത്തു ഒന്ന് ദീർഘ ശ്വാസം വിട്ടതും മഞ്ജുസ് കണ്ണ് മിഴിച്ചു . എന്റെ കൈ നെറ്റിയിൽ അമർന്നത് കക്ഷി അറിഞ്ഞിരിക്കണം . പക്ഷെ ആ കണ്ണുകൾ കലങ്ങിയിട്ടുണ്ട് . പഴയ തെളിച്ചമില്ല. മുഖത്തും കണ്ണിലുമൊക്കെ ആ ക്ഷീണം ശരിക്കു അനുഭവിച്ചറിയാൻ സാധിക്കും !

ഒറ്റ ദിവസം കൊണ്ട് പാവത്തിന്റെ പോസ് ഒകെ പോയി !

“എങ്ങനെ ഉണ്ടിപ്പോ ?”
ഞാൻ പതിയെ ചോദിച്ചു .

“വയ്യ ..നല്ല തലവേദന …”
അവൾ പയ്യെ പറഞ്ഞു .

“മ്മ്….എന്തായാലും പെട്ടെന്ന് റെഡി ആയിക്കെ ..നമുക്ക് ഡോക്ടറെ കണ്ടിട്ട് വരാം , ഇങ്ങനെ ഒന്നും ചെയ്യാതെ കിടന്നിട്ട് എങ്ങനെ മാറാനാ ”
ഞാൻ അവളെ കുലുക്കി വിളിച്ചുകൊണ്ട് പറഞ്ഞു .

ആദ്യം വിസമ്മതിച്ചെങ്കിലും പിനീട് ഞാൻ നിർബന്ധം പിടിച്ചപ്പോൾ കക്ഷി  സമ്മതിച്ചു . കുളിക്കാൻ ഒന്നും നിൽക്കാതെ ജസ്റ്റ് ഒന്ന് മുഖവും വായും കഴുകി മഞ്ജുസ് വരുമ്പൊഴിട്ട ചുരിദാർ എങ്ങനൊക്കെയോ വീണ്ടും എടുത്തിട്ടു . പിന്നെ എന്നെകാത്തു ബെഡിൽ ചെന്ന്  ചുരുണ്ടു കൂടി   .

ഞാൻ പല്ലുതേപ്പും കുളിയും ബാത്രൂം കലാപരിപാടിയും തീർത്തു ഇറങ്ങി.  പാന്റ്സും ഷർട്ടും എടുത്തിട്ട് ഞാൻ റെഡി ആകുന്ന വരെ അവൾ ആ കിടത്തം കിടന്നു .

“മഞ്ജുസേ എണീക്ക്..എന്റെ കഴിഞ്ഞു ..”
ഷർട്ടിന്റെ അവസാന ബട്ടണും ഇട്ടു ഞാൻ അവളോടായി പറഞ്ഞു .

അതോടെ കക്ഷി പതിയെ എഴുനേറ്റു . പിന്നെ ഷാൾ എടുത്തിട്ടു പയ്യെ പയ്യെ നടന്നു എന്റെ അടുത്തെത്തി .കഷ്ടപ്പെട്ടാണ് കക്ഷിയുടെ നടത്തം പോലും !

“എനിക്ക് തലയൊക്കെ കറങ്ങുന്ന പോലുണ്ട് കവി ..”
പനിയുടെ കടുപ്പം കാരണം എന്റെ നെഞ്ചിലേക്ക് തലചായ്ച്ചു അവൾ പേടിയോടെ പറഞ്ഞു .

“അതൊക്കെ മാറിക്കോളും..നീ വന്നേ മഞ്ജുസേ..”
ഞാൻ പതിയെ പറഞ്ഞു അവളെ തോളിലൂടെ ചേർത്ത് പിടിച്ചു പയ്യെ നടന്നു . ഇനി തല കറങ്ങി വീഴണ്ട !
ഒടുക്കം അവളെ കാറിൽ കൊണ്ട് ഇരുത്തിയ ശേഷമാണ് ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നത് .

എ.സി ഒന്നും ഇടാതെ തന്നെ ഞാൻ കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു . മഞ്ജുസ് കൈകൾ രണ്ടും മാറിൽ പിണച്ചു കെട്ടി വല്ലായ്മയോടെ സീറ്റിൽ ചാരി കിടന്നു . ഒടുക്കം സിറ്റിയിലെ കൊള്ളാവുന്ന ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ എത്തും വരെ മഞ്ജു ആ കിടത്തം കിടന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025