Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 14

“കാപ്പിയും ചായേം ഒന്നും നടക്കുന്ന കാര്യം അല്ല ..മറ്റേതു നോക്കാം…”
ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു ഫോൺ വെച്ചു . പിന്നെ എന്റെ ഒരു പഴയ മുണ്ടിൽ നിന്നും ഒരു കഷ്ണം കീറിയെടുത്തു നനച്ചു ഞാൻ ബെഡിനടുത്തേക്കെത്തി.

മഞ്ജുസ് കണ്ണുംപൂട്ടി നല്ല ഉറക്കം ആണ് . ഞാൻ അവളുടെ പുതപ്പു താഴ്ത്തി മഞ്ജുസിനെ കുലുക്കി വിളിച്ചു .

“ഡോ ..കണ്ണ് തുറന്നെ ..’
ഞാൻ പയ്യെ പറഞ്ഞതും അവൾ പതിയെ കണ്മിഴിച്ചു . ആ സമയം നോക്കി തന്നെ ഞാനാ തുണി  നിവർത്തി അവളുടെ നെറ്റിയിൽ പതിപ്പിച്ചു.

ആ നനവ് പൊടുന്നനെ നെറ്റിയിൽ പടർന്നതും അവളൊന്നു പുളഞ്ഞു .

“ശേ എന്താ കവി ഇത്..”
അവൾ ചിണുങ്ങിക്കൊണ്ട് അതെടുത്തു മാറ്റാനായി കൈപൊക്കി .

പെട്ടെന്ന് വെള്ളം നനഞ്ഞപ്പോൾ അവൾക്ക് ദേഷ്യമാണ് വന്നത് ! കൈകൊണ്ടു അതെടുത്തു മാറ്റാൻ മഞ്ജുസ് തുനിഞ്ഞതും ഞാൻ തടഞ്ഞു .

“ചുമ്മാ ഇരിയെടി ..അതവിടെ കിടന്നോട്ടെ..അമ്മ പറഞ്ഞിട്ടാ”
ഞാൻ അവളുടെ കൈത്തലം പിടിച്ചു പതിയെ പറഞ്ഞു .

“അമ്മയോ ? നീ ഈ നേരത്തെന്തിനാ അമ്മയെ ഒകെ വിളിച്ചത് ?”
മഞ്ജുസ് അടുത്ത് കിടന്ന മൊബൈൽ  എടുത്തു സമയം നോക്കി എന്നോടായി ചോദിച്ചു .

“പിന്നെ ഞാൻ ഒറ്റക്ക് എന്ത് ചെയ്യാനാ ..എനിക്കിങ്ങനെ ഒകെ ആയാൽ പേടിയാ..”
ഞാൻ ചിരിയോടെ പറഞ്ഞു  അവളുടെ നെറ്റിയിൽ അത് പതിച്ചു കൊടുത്തു . പിന്നെ കഴുത്തും കവിളും ഒകെ തൊട്ടു നോക്കി . മഞ്ജുസ് അതെല്ലാം ഒരു ചെറിയ വിറയലോടെ നോക്കുന്നുണ്ട് .

“ബാക്കിയുള്ളവരുടെ ഉറക്കം കളയാനായിട്ട് ..”
ഞാൻ അവളുടെ നോട്ടം കണ്ടു ആരോടെന്നില്ലാതെ പറഞ്ഞു ബെഡിൽ ഇരുന്നു . കുറച്ചു കഴിഞ്ഞതും മഞ്ജുസ് നല്ല ഉറക്കം ആയി . അതോടെ ഞാനും കുറച്ചു നേരം കിടന്നു ഉറങ്ങി  .

പിന്നെ കണ്ണ് മിഴിക്കുമ്പോൾ നേരം പര പര വെളുത്തിരുന്നു  . ഉണര്ന്നപ്പോഴാണ് പഴയതൊക്കെ ഓർമവന്നത്. ഞാൻ പെട്ടെന്ന് തന്നെ പിടഞ്ഞെഴുനേറ്റു . എന്റെ തൊട്ടടുത്ത് മഞ്ജുസ് സുഖമായി ഉറങ്ങുന്നുണ്ട്. ചുരുണ്ടുകൂടി കുഞ്ഞുങ്ങളെ പോലെയാണ് കിടത്തം . പുതപ്പു കഴുത്തോളം വലിച്ചു കയറ്റിയിട്ടുണ്ട്. നെറ്റിയിലിട്ട തുണി ഉണങ്ങി താഴെ വീണിട്ടുണ്ട് .

ഞാൻ അവളുടെ അവസ്ഥ എന്തെന്നറിയാൻ വേണ്ടി നെറ്റിയിൽ പതിയെ എന്റെ  കൈവെള്ള ചേർത്ത് പിടിച്ചു .  സാമാന്യം ചൂട് ഉണ്ടെങ്കിലും രാത്രിയിലേതുപോലെ വിറയൽ ഒന്നുമില്ല ! ഹോ..ആശ്വാസം !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025