Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 14

അവളുടെ ഭാവം കണ്ടു ഞാൻ ചിരിയോടെ ചോദിച്ചു . അതിനു മറുപടി പറയാതെ മുഖം തിരിച്ചു മഞ്ജുസ് എണീക്കാൻ ഒരുങ്ങി . പക്ഷെ ഞാൻ ഞൊടിയിടകൊണ്ട് അവളുടെ ഇടം കയ്യിൽ പിടിച്ചു വലിച്ചു എന്നിലേക്ക് വലിച്ചു വീഴ്ത്തി..

“ഏയ്..ഡാ..കവി  ”
മഞ്ജുസ് ഞാൻ വലിച്ചതും എന്തൊക്കെയോ പറഞ്ഞു . പിന്നെ എന്റെ ദേഹത്തേക്കായി വന്നു വീണു . ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് ബെഡിൽ ചെരിഞ്ഞു കിടന്നു .

“അങ്ങനെ എന്റെ മഞ്ജുസ് ഇപ്പൊ പിണങ്ങി പോണ്ട .നീയും കിടന്നുറങ്ങിക്കോ..അത്ര നേരം എങ്കിലും  എനിക്കൊരു സമാധാനം കിട്ടിക്കോട്ടെ..”
ഞാൻ തമാശ പോലെ പറഞ്ഞു  അവളെ എന്നിലേക്ക് ചേർത്തു.

“അയ്യടാ..എനിക്കിപ്പോ ഉറക്കം ഒന്നും വരുന്നില്ല ..വിട്ടിട്ട് പോടാ ”
അവൾ സ്വല്പം വെയ്റ്റ് ഇട്ടുകൊണ്ട് പറഞ്ഞു .

“അങ്ങനെ വിട്ടിട്ട് പോവാൻ അല്ലല്ലോ നിന്നെ ഞാൻ കെട്ടിയതും കൈ മുറിച്ചതും ഒക്കെ , ഇനി നീയില്ലാതെ എനിക്ക് പറ്റില്ലടോ ”
ഞാൻ സ്വല്പം പൈങ്കിളി ലൈനിൽ പറഞ്ഞു .

“ആഹഹാ …അസ്സല് ആയിട്ടുണ്ട് ”
എന്റെ കൊഞ്ചൽ കേട്ട് മഞ്ജുസ് കളിയാക്കി .

“തമാശ അല്ലെടി മഞ്ജുസേ ..ഞാൻ കുറച്ചു ദിവസം നിന്നെ എത്ര മിസ് ചെയ്തെന്നു അറിയോ ”
ഞാൻ സ്വല്പം വിഷമത്തോടെ അവളെ നോക്കി .

“എനിക്കും അങ്ങനെ തന്നെയാടാ ..അതല്ലേ ഞാൻ വണ്ടിയും  എടുത്തു പെട്ടെന്നിങ്ങു പോന്നത് ”
മഞ്ജുസ് എന്റെ നെഞ്ചിലേക്ക് മുഖം ചേർത്തുകൊണ്ട് കുറുകി .

“ഞാൻ വരാതിരുന്നതില് എന്നോട് ദേഷ്യം ഉണ്ടോടി തെണ്ടി  ?’
ഞാൻ അവളോടായി പയ്യെ ചോദിച്ചു .

“ഏയ് എന്തിനു..നീ പറഞ്ഞ പോലെ എപ്പോഴും നീയല്ലേടാ പൊട്ടാ എന്റെയടുത്തു തോറ്റു തന്നിട്ടുള്ളത് , അപ്പൊ  ഇടക്കൊക്കെ ഞാനും തോറ്റു തരണ്ടേ   ..”
മഞ്ജുസ് കുണുങ്ങി ചിരിച്ചുകൊണ്ട് എന്നെ കെട്ടിപിടിച്ചു .

ഞാൻ സ്നേഹത്തോടെ അവളുടെ നെറുകയിൽ ചുംബിച്ചു , മഞ്ജുവിനെ കൂടുതൽ ദൃഢമായി പുണർന്നു പിടിച്ചു .

“ലൈഫില് തന്നെ തോറ്റു പോയി എന്ന ചിന്ത മാറിയത് നിന്നെ കിട്ടിയപ്പോഴാ , അങ്ങനെ നോക്കുമ്പോ ജയിച്ചത് ഞാനല്ലേ മോനെ ”
അവൾ എന്നോടുള്ള സ്നേഹവും പ്രണയവുമെല്ലാം ആ വരികളിൽ ഒതുക്കി എന്റെ മാറിൽ പറ്റിച്ചേർന്നു . ആ വാക്കുകൾ എന്റെ കാതിൽ മാത്രമല്ല മനസ്സിൽ കൂടി ആഴത്തിൽ പതിഞ്ഞിരുന്നു !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025