Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 14

മഞ്ജുസ് പയ്യെ പറഞ്ഞു എഴുനേറ്റു. പിന്നെ ഒന്നും മിണ്ടാതെ കൈകഴുകി റൂമിലേക്ക് പെട്ടെന്ന് പോയി .

എന്തോ പണി വരുന്നുണ്ടെന്നു എനിക്ക് തോന്നി . അത് പനിയുടെ രൂപത്തിൽ ആയിരുന്നു ! രാത്രി കുറച്ചു കഴിഞ്ഞപ്പോൾ മഞ്ജുസിനു നല്ല എ ക്‌ളാസ് പനി തുടങ്ങി ! അതിന്റെ ലക്ഷണം ആയിരുന്നു അവളുടെ വിശപ്പില്ലായ്മയും ക്ഷീണവും ഒകെ !

ഞാൻ എന്റെ ഫുഡ് കഴിക്കുന്നത് കഴിഞ്ഞു , ബാക്കിയുള്ളതൊക്കെ ഫ്രിഡ്ജിൽ വെച്ചു റൂമിനകത്തേക്ക് കടന്നു . മഞ്ജുസ് അപ്പോഴേക്കും ബെഡിൽ ചുരുണ്ടു കൂടി കിടന്നിരുന്നു !

“കവി ആ ലൈറ്റ് ഒകെ ഓഫ് ചെയ്തേ ..എനിക്ക്  വെളിച്ചം കാണുമ്പോ തലവേദനിക്കുന്നു”
മഞ്ജുസ് പുതപ്പെടുത്തു മുഖം മറച്ചു എന്നോടായി പറഞ്ഞു .

“മ്മ്…വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ ?”
അവളുടെ കിടത്തം കണ്ടു സംശയം തോന്നിയ ഞാൻ പയ്യെ ചോദിച്ചു .

“ഇല്ലെടാ ..നീ അത് ഓഫ് ചെയ്തു വന്നു കിടന്നേ ”
അവൾ തീർത്തു പറഞ്ഞു പുതപ്പു വലിച്ചു കയറ്റി .

ഞാൻ ഒന്നും മിണ്ടാതെ ലൈറ്റ് ഒകെ ഓഫ് ചെയ്തു . പിന്നെ റൂമിലെ സീറോ ബൾബ് തെളിയിച്ചുകൊണ്ട് ബെഡിലേക്ക് കയറി. ഓഫ് ചെയ്തിട്ടിരുന്ന എ.സി ഓണാക്കിയിട്ടു ഞാൻ അവളുടെ അടുത്തേക്കായി കിടന്നു .

“അപ്പൊ മഞ്ജുസേ ഗുഡ് നൈറ്റ് ”
ഞാൻ പയ്യെ പറഞ്ഞു പുതപ്പു വലിച്ചു കയറ്റി.

“മ്മ്…’
അവൾ അതിനു മറുപടി ആയി പയ്യെ മൂളി . പിന്നെ തണുത്തിട്ടെന്നോണം ഒന്ന് ചുരുണ്ടു കൂടി .

“കവി എ.സി വേണ്ടെടാ ..എനിക്ക് തണുക്കുന്നുണ്ട്..”
മഞ്ജുസ് എ.സി യുടെ തണുപ്പ് പരന്നതും പയ്യെ പറഞ്ഞു എന്റെ നേരെ ചെരിഞ്ഞു കിടന്നു .

“തണുപ്പോ?.ഇത് ഏറ്റവും ലോവെസ്റ്റ് ലു ആണ് കിടക്കുന്നത്..നിനക്കിതെന്താ ”
ഞാൻ അവളെ അത്ഭുതത്തോടെ നോക്കി .

അതിനു അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു കിടന്നു . ചെറിയൊരു ദേഷ്യം എന്നോടുണ്ടെന്നു എനിക്ക് തോന്നി !ആഹ്..എന്തെങ്കിലും ആവട്ടെ ! ഞാൻ പയ്യെ ചിരിച്ചു തിരിഞ്ഞു കിടന്നു .

പിന്നെപ്പോഴോ ഞാൻ ഉറങ്ങി പോയി. പിന്നെ പാതിരാത്രി ഒകെ കഴിഞ്ഞു എന്തോ അനക്കം അനുഭവിച്ചറിഞ്ഞപ്പോഴാണ് ഉറക്കം ഉണർന്നത് .

മറ്റൊന്നുമല്ല . മഞ്ജുസ്  എന്റെ പുതപ്പിനടിയിലേക്ക് വലിഞ്ഞു കേറിയതാണ് ! പക്ഷെ അവൾ എന്റെ ദേഹത്ത് തൊട്ടപ്പോൾ തന്നെ കക്ഷിക്ക്‌ നല്ല പണിയാണ് കിട്ടിയിരിക്കുന്നതെന്നു എനിക്ക് ബോധ്യം ആയി.
നല്ല ചുട്ടു പൊള്ളുന്ന പനി!

“കവി ..എനിക്ക് വയ്യെടാ ..എന്തോപോലെ ”
അവൾ എന്നെക്കൂടി പേടിപ്പിച്ചുകൊണ്ട് പയ്യെ മുരണ്ടു എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. കൈകൊണ്ട് എന്നെ കെട്ടിപിടിച്ചു അവൾ അങ്ങനെ കിടന്നു . ഒരാശ്വാസം പോലെ എന്നെ തേടി വന്നതാണ് . അവളുടെ ശ്വാസത്തിന് പോലും നല്ല ചൂട് ആണ് .

“പടച്ചോനെ …നല്ല ചൂട് ഉണ്ടല്ലോ മോളെ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025