Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 14

പക്ഷെ ആ നാറി ഒന്നും മിണ്ടുന്നില്ല .

“മഞ്ജുസേ ..എടി നീ എന്തേലും വാ തുറന്നു പറ..”
ഒടുക്കം ദേഷ്യം വന്നപ്പോൾ ഞാൻ ചൂടായി .

“ഒന്ന് മിണ്ടാതിരിക്കെടാ കവി..നേരം വെളുത്തിട്ട് പോകാം..”
അവൾ അടഞ്ഞ ശബ്ദത്തിൽ പറഞ്ഞു .

“അപ്പോഴേക്കും കൂടിയാലോ ? ഇപ്പൊ തന്നെ വിറക്കുന്നുണ്ട് ”
ഞാൻ അവളുടെ പുതപ്പു മാറ്റി കഴുത്തും നെറ്റിയുമൊക്കെ തൊട്ടുനോക്കികൊണ്ട് പറഞ്ഞു  . നല്ല തിളച്ച വെള്ളം പോലെ ഉണ്ട് ചൂട് !

“അത് സാരല്യ..മാറിക്കോളും..”
അവൾ എന്നെ ആശ്വസിപ്പിക്കാനായി പറഞ്ഞു . പക്ഷെ എന്തോ സമാധാനം കിട്ടാത്തതുകൊണ്ട് ഞാൻ പുറത്തിറങ്ങി അമ്മയെ വിളിച്ചു . നേരം പുലർച്ചെ ആയതുകൊണ്ട് എന്ത് അത്യാപത്താണോ എന്ന് വിചാരിച്ചാണ് അമ്മച്ചി ഫോൺ എടുത്തതു .

“എന്താടാ കണ്ണാ ..എന്താ ഈ നേരത്തു ?”
ഫോൺ എടുത്തതും മുഖവുര കൂടാതെ അമ്മ ചോദിച്ചു. ഒരു ആശങ്ക അമ്മയുടെ സംസാരത്തിലും ഉണ്ടായിരുന്നു .

“ഒന്നും ഇല്ല..അമ്മാ..മഞ്ജുവിന് നല്ല പനി ..ഇവിടെ കിടന്നു വിറക്കുവാ ..എന്താ ഇപ്പൊ ചെയ്യാ ?’
ഞാൻ സംശയത്തോടെ ഒറ്റ ശ്വാസത്തിൽ ചോദിച്ചു .

“ഈശ്വര …”
ഞാൻ പറഞ്ഞത് കേട്ട് അമ്മ അറിയാതെ വിളിച്ചു പോയി .

“ഈശ്വരനെ വിളിക്കാതെ ഇങ്ങള് കാര്യം പറഞ്ഞെ ..”
ഞാൻ ദേഷ്യത്തോടെ പറഞ്ഞു .

“ഹാഹ് ..എന്ത് പറയാനാ ..വേഗം ആശുപത്രിയില് പോകാൻ നോക്കെടാ  ..വെറുതെ വെച്ചോണ്ടിരിക്കണ്ട ”
എന്റെ സംസാരത്തിലെ ടെൻഷൻ ഓർത്തു അമ്മ പറഞ്ഞു .

“അതിനു ആ സാധനം വരാൻ കൂട്ടാക്കണ്ടേ..നേരം വെളുത്തിട്ട് പോകാമെന്ന പറയണേ..ഇപ്പൊ തന്നെ നല്ല പനി ഉണ്ട്..വേറെ ഇപ്പൊ എന്താ ചെയ്യാ ?’
ഞാൻ സംശയത്തോടെ ചോദിച്ചു .

“ആഹ്..എന്ന തല്ക്കാലം ഒരു തുണി കഷ്ണം നനച്ചു അതിന്റെ നെറ്റിയിലിട്ടു കൊടുക്ക്..ഒരാശ്വാസം കിട്ടും .പിന്നെ ചുക്ക് കാപ്പി ഒകെ ഉണ്ടാക്കി കൊടുക്കാൻ  അവിടെ ഇപ്പൊ  ആരാ ”
അമ്മ ആരോടെന്നില്ലാതെ പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025