Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 19

“ഇരിക്കെടാ അവിടെ ..നീ എവിടേം പോണില്ല . ഇതിനൊരു തീരുമാനം ഉണ്ടാക്കീയിട്ട് സാറ് ഇവിടുന്നു പോയ മതി . എപ്പോഴും തമാശ കളിക്കാനും നിന്റെ കൂടെ തുള്ളാനും എന്നെ കിട്ടില്ല ”
മഞ്ജുസ് കട്ടായം പറഞ്ഞു എന്നെ നോക്കി ദഹിപ്പിച്ചു .

“മഞ്ജുസേ..ഞാൻ ..നീ എന്തോന്നാ ഈ പറയുന്നേ..”
ഞാൻ സഹികെട്ടു എന്തൊക്കെയോ പറഞ്ഞു . ഒരു കരച്ചിലിന്റെ വക്കോളം എത്തിയതുകൊണ്ട് എനിക്ക് വാക്കുകളൊക്കെ ഇടറി തുടങ്ങി .

“ഞാൻ പറഞ്ഞതൊക്കെ മലയാളത്തിൽ തന്നെയാ , അത് നേരാണോ അല്ലയോ എന്ന് നിന്റെ വായിന്നു ഒന്ന് കേട്ടാൽ മതി . ഇതെന്തു തരം കുത്തിക്കഴപ്പ് ആണെന്ന് എനിക്കും അറിയണമല്ലോ..”
അവൾ ഇരുന്നു കത്തികയറി എന്നെ ഇട്ടു കൊല്ലാകൊല ചെയുവാണ് .

“മഞ്ജുസേ ഞാൻ ആർക്കും വിളിച്ചിട്ടില്ല..അത് ശ്യാമാ ..”
ഒടുക്കം ഞാൻ നുണ പറഞ്ഞു പിടിച്ചു നിൽക്കാം എന്ന് കരുതി ഒരു നമ്പർ ഇട്ടു നോക്കി .

“ഓ ..ഇനിയിപ്പോ ഇത് ഞാൻ വിശ്വസിക്കണമായിരിക്കും അല്ലെ ..ഹ്മ്മ് …”
മഞ്ജുസ് എന്നെ ഒരു പുച്ഛത്തോടെ നോക്കി മുഖം തിരിച്ചു .

“മഞ്ജുസേ…പ്ലീസ് ..സത്യമായിട്ടും..നീ ചുമ്മാ ..”
ഞാൻ ഒന്ന് കൊഞ്ചി സോപ്പിട്ടു നോക്കി .

“ചുമ്മാ ഒന്നുമല്ല..അങ്ങനെ എന്റെ മോൻ വിചാരിക്കുവേം വേണ്ട. എന്നാൽ നിന്റെ ഫോൺ ഇങ്ങു താ..ആ സമയത് നീ ആർക്കാ വിളിച്ചേന്നു നമുക്ക് രണ്ടുപേർക്കും ഒരുമിച്ചു നോക്കാം..എന്താ ?”
അവൾ ചോദ്യ ഭാവത്തിൽ എന്നെ നോക്കി കയർത്തു . അതോടെ ഇനി ഒരു രക്ഷയും ഇല്ലെന്നു എനിക്ക് ബോധ്യം ആയി .ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു .പിടിക്കപ്പെട്ടോ ? !!

“എന്താ മോനെ നിന്റെ നാക്കു ഇറങ്ങി പോയോ ? അല്ലേൽ ഒരു മുഴം നീളം ആണല്ലോ ?”
മഞ്ജുസ് എന്നെ പുച്ച്ചതോടെ നോക്കി ബെഡിൽ നിന്നും താഴേക്കിറങ്ങി .

“ആരോട് പറയാൻ ..നാണോം മാനോം ഉള്ളവരോട് പറഞ്ഞിട്ടല്ലേ കാര്യം ഉള്ളു ..”
ബെഡിൽ നിന്നും ഇറങ്ങി റൂമിലെ ഫാൻ ഓൺ ചെയ്തുകൊണ്ട് മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

അതിനൊക്കെ മറുപടി ആയി നല്ല പുളിച്ച തെറി പറയാനാണ് എനിക്ക് തോന്നിയത് . പക്ഷെ സാഹചര്യം അനുകൂലമല്ല . അവള് നിന്ന് കത്തുകയാണ് ! അതിന്റെ ഇടയിൽ കേറി ഞാൻ വല്ലതും പറഞ്ഞാൽ എരിതീയിൽ എണ്ണയൊഴിച്ച പോലെയാകും !

“എനിക്കിപ്പോഴും ആൻസർ കിട്ടിയില്ല..”
മഞ്ജുസ് തിരികെ വീണ്ടും ബെഡിലേക്കു വന്നിരുന്നു എന്റെ ,മുഖം പിടിച്ചു ഉയർത്തി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025