Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 23

മഞ്ജു പെട്ടെന്ന് അവന്റെ കാര്യം ഓർത്തു ആതിഥ്യ മര്യാദയോടെ ചോദിച്ചു .

“ഏയ് ഒന്നും വേണ്ട മിസ്സെ ..ഇവനെ ഒന്ന് വിട്ടു തന്നാൽ മതി..ഞങ്ങൾക്ക് കുറച്ചു സ്ഥലത്തൊക്കെ പോവാൻ ഉണ്ട് ..”
ശ്യാം ആ ഓഫർ നിരസിച്ചുകൊണ്ട് ആവേശത്തോടെ പറഞ്ഞു .

“മ്മ്…അതൊക്കെ പൊക്കോ . പക്ഷെ ആദ്യം നീ എന്തേലും കുടിച്ചിട്ട് പോയാൽ മതി .”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി . അതോടെ ഞാനും ശ്യാമും ഉമ്മറത്തൊറ്റക്കായി .

“നീ എന്തിനാ കോപ്പേ , എന്നെ ഇങ്ങോട്ടെഴുന്നള്ളിച്ചത് . നിനക്ക് അങ്ങോട്ട് വന്നാൽ പോരായിരുന്നോ ”
ശ്യാം മഞ്ജു പോയതും എന്റെ നേരെ ചാടിക്കടിച്ചു .

“ഹാഹ് .അതിനു നീയെന്തിനാ കോപ്പേ ചൂടാവുന്നെ . അവൾക്ക് കുഴപ്പം ഒന്നുമില്ല ”
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു .

“മ്മ് ..എന്നാലും എനിക്ക് മിസ്സിനെ കാണുമ്പോ എന്തോ പോലെയാ . ഇത് ശരിക്കു വല്യ ചടപ്പാ . പഠിപ്പിച്ച മിസ് തന്നെ കൂട്ടുകാരന്റെ വൈഫ് ആയിട്ടു ..”
ശ്യാം ഒന്ന് പറഞ്ഞു നിർത്തി .

“ആഹ്…അതൊക്കെ കള ശ്യാമേ . ഇപ്പൊ എന്ത് മിസ് . ആ പോയ സാധനം തനി പെണ്ണാ ”
ഞാൻ ശബ്ദം താഴ്ത്തി പയ്യെ പറഞ്ഞു .

“മ്മ്..എന്നാലും നീ അതിനെ എടി , പോടീ എന്നൊക്കെ ഓപ്പൺ ആയിട്ട് വിളിക്കുന്നത് കേക്കുമ്പോ എന്തോപോലെ ഉണ്ട് മോനെ . ”
ശ്യാം ഒരു കള്ളച്ചിരിയോടെ പറഞ്ഞു .

“ഒന്ന് പോടെ ..”
ഞാൻ പയ്യെ ചിരിച്ചു ആ വാദം തള്ളി .

അപ്പോഴേക്കും ശ്യാമിനുള്ള കലക്കിയ വെള്ളവുമായി മഞ്ജു എത്തിയിരുന്നു . അവളതു ശ്യാമിന് നേരെ നീട്ടി .അവൻ ചെറിയ പുഞ്ചിരിയോടെ അത് വാങ്ങിച്ചതും മഞ്ജുസ് തിരികെ എന്റെ അടുത്തേക്ക് വന്നിരുന്നു .
“നിങ്ങൾക്കില്ലേ ?”
ഒരാൾക്ക് മാത്രം മഞ്ജു വെള്ളം കൊണ്ടുവന്നത് കണ്ടു ശ്യാം സംശയത്തോടെ ചോദിച്ചു .

“വേണ്ടടാ ..ഞങ്ങളിപ്പോ ഊണ് കഴിച്ചേ ഉള്ളൂ ..നീ കുടിക്ക് . കുറെ വെയിലും കൊണ്ട് വന്നതല്ലേ ”
മഞ്ജു ചെറിയ പുഞ്ചിരിയോടെ പറഞ്ഞു .

“ആഹ്…അത് ശരിയാ..”
ശ്യാം പയ്യെ പറഞ്ഞു തലയാട്ടി . പിന്നെ ഒറ്റവലിക്ക് ആ തണുപ്പിച്ച വെള്ളം കുടിച്ചു തീർത്തു .പിന്നെ ഗ്ലാസ് മഞ്ജുവിന് തന്നെ തിരികെ കൊടുത്തു .

“ഇനി വേണോ ?”
മഞ്ജുസ് വീണ്ടും പയ്യെ ചോദിച്ചു .

“ഏയ് ..വേണ്ട മിസ്സെ “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025