Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 24

“മ്മ്..മ്മ്…എന്തായാലും കൊള്ളാം . ഞാൻ വിചാരിച്ചു ഈ പ്രേമോം മണ്ണാങ്കട്ടയുമൊക്കെ ചുമ്മാ നിങ്ങളുടെ ഒരു നേരത്തെ സൂക്കേട് മാത്രം ആണെന്ന് . പക്ഷെ അന്ന് അവൻ ഹോസ്പിറ്റലിൽ കിടന്നപ്പോ കിടന്നു മോങ്ങിയത് കണ്ടിട്ട് എന്റെ അച്ഛന് വരെ സഹതാപം തോന്നി..”
അഞ്ജു സ്വല്പം കാര്യമായി തന്നെ പറഞ്ഞപ്പോൾ മഞ്ജുസ് പയ്യെ ചിരിച്ചു .

“അആഹ് ..അതുപിന്നെ ഐ.സി.യൂ വിൽ ആണെന്നൊക്കെ അറിഞ്ഞപ്പോ എനിക്ക് ടെൻഷൻ ആയിട്ട് കരഞ്ഞതാ . പിന്നെ ഞാൻ നിന്നോട് പറഞ്ഞതല്ലേ , എനിക്കൊരു അഫ്ഫയർ ഉണ്ടായിരുന്നത് . പുള്ളിയെ ലാസ്‌റ് ടൈം ഞാൻ കാണുന്നതും അങ്ങനെയൊരു ചുറ്റുപാടിൽ ആണ് . സോ പെട്ടെന്ന് മൈൻഡ് അപ്‌സെറ്റ് ആയി. ഇനി സെയിം പോലെ സംഭവിച്ചാൽ …”
മഞ്ജു ഒന്ന് പറഞ്ഞു നിർത്തിയതും അടുക്കളയിൽ ഒരു നിമിഷത്തെ നിശബ്ദത തളംകെട്ടി !

“ഹാഹ് …അതിനൊന്നും പറ്റിയില്ലല്ലോ ചേച്ചി . ഇപ്പോൾ നിങ്ങള് ജോയിന്റ് ഫാമിലി അല്ലെ …”
മഞ്ജുസിന്റെ കയ്യിൽ തട്ടി അഞ്ജു പയ്യെ പറഞ്ഞു . മഞ്ജുസിന്റെ ആ നിൽപ്പ് ഒന്ന് മാറികിട്ടാൻ വേണ്ടിത്തന്നെയാണ് അഞ്ജു അവളുടെ കയ്യിലൊന്നു തട്ടിയത് !

“മ്മ്….അതൊക്കെ ശരി തന്നെ. പക്ഷെ ഈ വിഷയത്തില് മോള് അധികം തലയിടണ്ട . നിന്നോട് ഞാൻ പലതും പറഞ്ഞിട്ടുണ്ടാകും . എന്നുവെച്ചു എന്നെ കളിയാക്കാൻ വന്നാൽ ഉണ്ടല്ലോ ..ഈ തിളച്ചോണ്ടിരിക്കുന്നത് എടുത്തു മോന്തക്ക് ഒഴിക്കും ആഹ്……”
മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് തമാശ പോലെ പറഞ്ഞു .

“ഉവ്വ ഉവ്വ ഇങ്ങു വാ …അതിനുള്ള ധൈര്യം ഒന്നും എന്റെ എടത്തിക്കില്ല . ഈ തിളപ്പല്ലാതെ സത്യത്തില് നിങ്ങള് പാവാട്ടോ !”
അഞ്ജു സ്വല്പം സ്നേഹത്തോടെ പറഞ്ഞു മഞ്ജുസിനടുത്തേക്കു നീങ്ങി .

“പോടീ പോടീ..നിന്റെ സർട്ടിഫിക്കറ്റ് ഒന്നും എനിക്ക് വേണ്ട ..”
മഞ്ജുസ് അവളുടെ പതപ്പിക്കല് കേട്ട് ചിരിയോടെ പറഞ്ഞു .

“ഹാഹ്..വേണേൽ മതി പെണ്ണുമ്പിള്ളേ ..ഞാൻ വിചാരിച്ചിരുന്നത് നിങ്ങളെ കെട്ടിക്കൊണ്ട് വന്ന എനിക്കൊരു പാര ആവുമെന്നാ . പക്ഷെ ഇതിപ്പോ നല്ല നേരമ്പോക്കായി…”
അഞ്ജു പയ്യെ മഞ്ജുസിനെ പുറകിലൂടെ ചെന്ന് കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു .അത് മഞ്ജുസ് എതിർക്കാനൊന്നും നിൽക്കാതെ ആസ്വദിച്ചു .

“ആഹ്..വിട് പെണ്ണെ ..എനിക്ക് അവിടെ ഒകെ തൊട്ടാൽ നല്ല ഫീലാ..”
അവളുടെ പിടുത്തം മുറുകിയതും മഞ്ജുസ് കളിയായി പറഞ്ഞു .

“ഉവ്വ ഉവ്വ …ഫീൽ കൂടി എന്നെ ഒന്നുംചെയ്യണ്ട …മറ്റേ മൊതല് അപ്പുറത്തു കാണും ”
അഞ്ജുവും പയ്യെ പറഞ്ഞു ചിരിച്ചു .

“ആഹ്…അതവിടെ നിന്നോട്ടെ .നീയിപ്പോ എന്നെ വിട്ടേ . കാശു അടിക്കാനുള്ള സോപ്പിങ് ആണേൽ നടക്കില്ല മോളെ . നിനക്ക് ഫോൺ വാങ്ങിച്ചു തന്ന വകയിൽ തന്നെ എനിക്ക് കാശു കുറെ ചിലവാ..”
മഞ്ജുസ് പയ്യെ പറഞ്ഞു അഞ്ജുവിന്റെ കൈ വിടുവിച്ചു അവളെ പിടിച്ചു മാറ്റി . മഞ്ജു പറഞ്ഞത് കേട്ട് എന്റെ പെങ്ങളും ഒന്ന് ഞെട്ടി . ഫോൺ ഞാൻ വാങ്ങിച്ചു കൊടുത്തതാണെന്നാണ് അവളുടെയും ധാരണ ! പക്ഷെ മഞ്ജു പറഞ്ഞ പ്രകാരം ആണ് ഞാൻ വാങ്ങിച്ചു കൊടുത്തതെന്നുള്ളത് അജ്ഞാതം ആണ് .

“ഏഹ് ..അപ്പൊ മറ്റേ പുള്ളി വാങ്ങിയതല്ലേ ?”
അഞ്ജു ആശ്ചര്യത്തോടെ മഞ്ജുസിനെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025