Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 24

“നിർത്തണ്ടാ കേറ്റിക്കൊ..”
അവളുടെ നോട്ടം കണ്ടതും ഞാൻ തീറ്റ കുറക്കണ്ട എന്ന് അർഥം വെച്ച് തന്നെ പറഞ്ഞു .

“പോടാ ..”
ഞാൻ പറഞ്ഞതിന് മറുപടി ആയി മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു . പിന്നെ വീണ്ടും കഴിപ്പ് തുടങ്ങി . ആ സമയത്താണ് അഞ്ജു പോയ വഴിയേ തിരികെ കയറി വന്നത് ! ഉമ്മറ വാതിൽ ചാരിയിരുന്നത് പയ്യെ തള്ളി തുറന്നുകൊണ്ട് അവൾ ഹാളിലേക്ക് കയറി .

ആ സമയം ഞാനും മഞ്ജുവും എന്തൊക്കെയോ കിന്നാരം പറഞ്ഞിരിക്കുകയായിരുന്നു . പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ഞങ്ങളുടെ നോട്ടം അങ്ങോട്ടേക്ക് മാറി ! പോയ വേഷത്തിൽ ബാഗും തൂകി അഞ്ജു അതാ നിൽക്കുന്നു ! അവളെ കണ്ടതും ഞാനും മഞ്ജുവും ഒന്ന് മുഖാമുഖം നോക്കി . ദൈവമേ നല്ലൊരു ദിവസം ഈ പെണ്ണ് കയറി വന്നു കുളമാക്കുമോ ? അവൾ ഉണ്ടെങ്കിലും പ്രെശ്നം ഒന്നുമില്ല . പക്ഷെ ഞങ്ങൾ മുകളിൽ കയറി അടയിരിക്കുന്നതും , ചെറിയ ഒച്ചപ്പാടും ഒകെ കേട്ടാൽ അവൾക്കു എല്ലാം മനസിലാകും . ത്തിന്റെ ഒരു നാണക്കേട് മാത്രമേ ഉള്ളു !

“ഇതെന്തു പറ്റിയെടി നിനക്കിന്നു ക്‌ളാസ് ഇല്ലേ ?”
അഞ്ജുവിനെ കണ്ടതും ഞാൻ പെട്ടെന്ന് തലയൊന്നു കുടഞ്ഞുകൊണ്ട് തിരക്കി .

അപ്പോഴേക്കും അവളൊരു പുഞ്ചിരിയോടെ ബാഗ് സോഫയിലേക്ക് എടുത്തിട്ട് ഞങ്ങളെ നോക്കി .

“ഇല്ല മോനെ ..ആരുടെ ഭാഗ്യത്തിനാണെന്നറിയില്ല , പാതി വഴിയേ വെച്ച് തന്നെ ഒരുത്തി വിളിച്ചു പറഞ്ഞു , ഇന്ന് എന്തോ സ്ട്രൈക്ക് ആണെന്ന് . ”
അഞ്ജു ഒറ്റ ശ്വാസത്തിൽ സ്വല്പം സന്തോഷത്തോടെ വീണുകിട്ടിയ ലീവിന്റെ കാര്യം അവതരിപ്പിച്ചു .

“മ്മ്..അടിപൊളി ..”
ഞാൻ സ്വരം ഒന്ന് താഴ്ത്തി മഞ്ജുസിനെ നോക്കി പറഞ്ഞു . അതിന്റെ അർഥം മനസിലായ അവളും ഒന്ന് തലചൊറിഞ്ഞിരുന്നു .

“അല്ല ..ചേച്ചിക്ക് ഇന്ന് ക്‌ളാസ് ഇല്ലേ ? ഇതെന്താ ഈ വേഷത്തില് ? ഇന്ന് പോണില്ലേ? ”
അഞ്ജു പെട്ടെന്ന് മഞ്ജുസിന്റെ നൈറ്റി ലോക്ക് കണ്ടു സംശയത്തോടെ ചോദിച്ചു . മഞ്ജു ലീവ് ആയ കാര്യം അമ്മയോട് പറഞ്ഞിരുന്നെങ്കിലും അഞ്ജുവിനു അത് അജ്ഞാതമാണ് !

“ഏഹ് ..ഇല്ല..നല്ല സുഖം ഇല്ല.. ഒരു തലവേദന പോലെ..”
മഞ്ജു പെട്ടെന്ന് എന്നെ നോക്കി കണ്ണിറുക്കികൊണ്ട് അഞ്ജുവിനോടായി പറഞ്ഞു .

“ആഹ്…ഇവൻ വന്നതുകൊണ്ടാണോ പെട്ടെന്നൊരു തലവേദന ഒക്കെ ?”
അഞ്ജു അർഥം വെച്ച് തന്നെ ചോദിച്ചു കൊണ്ട് സോഫയിലേക്ക് ചാരി ഇരുന്നു . പിന്നെ തലചെരിച്ചു ഞങ്ങളെ മാറി മാറി നോക്കി .

“എടി എടി ..കൂടുതൽ ഓവർ ആക്കല്ലേ ”
അവളുടെ കോപ്പിലെ ചോദ്യം കേട്ട് ഞാൻ ഇടക്ക് കയറി .

“ഹാഹ്..അതിനു തനിക്കെന്താടോ ? ഞാൻ ഏടത്തിയമ്മയോടല്ലേ ചോദിച്ചേ ?”
അഞ്ജു എന്റെ വാദം തള്ളിക്കൊണ്ട് മഞ്ജുസിനെ നോക്കി .

“ഓഹ് ..അങ്ങനെ ഒന്നും ഇല്ല പെണ്ണെ..ഇനി പറഞ്ഞു പറഞ്ഞു നീയും തലവേദന ആകും . നീ നിന്റെ പണി നോക്കി പോയെ അഞ്ജു ..”
ഞങ്ങളുടെ തർക്കം കണ്ടു മഞ്ജുസിനു ദേഷ്യം വന്നെന്നോണം അവൾ സ്വല്പം കലിപ്പിൽ പറഞ്ഞുകൊണ്ട് എഴുനേറ്റു .

“അയ്യോ ..ഇതെന്തു പറ്റി ? ഞാൻ അതിനൊന്നും പറഞ്ഞില്ലാലോ മഞ്ജു ചേച്ചി !”
മഞ്ജുസിന്റെ ദേഷ്യം കണ്ടു അഞ്ജു അന്തംവിട്ടു .ഞാനുമായിട്ട് വല്ല ഉടക്കും ഉണ്ടായതുകൊണ്ടുള്ള തലവേദന ആണോ എന്നാണ് അഞ്ജു ഉദ്ദേശിച്ചതെങ്കിലും മഞ്ജുസിനു അതത്ര പിടിച്ചിട്ടില്ല !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025