Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 24

വല്ലതും വാങ്ങി കഴിക്കുന്നത് . ഇപ്പോൾ മഞ്ജുസും അവൾക്ക് ആവശ്യത്തിൽ കൂടുതൽ പൈസ പോക്കറ്റ് മണി ആയി കൊടുക്കുന്നുണ്ട് . അതുകൊണ്ട് കോളേജിലെ കാര്യം ഒകെ കുശാൽ ആണ് !

“തിന്നാൻ വല്ലോം ഉണ്ടോ ഇവിടെ ?”
അഞ്ജു ഡൈനിങ് ടേബിളിനടുത്തേക്ക് നടക്കുന്നതിനിടെ മഞ്ജു കേൾക്കാനായി ഉറക്കെ വിളിച്ചു ചോദിച്ചു .

“പോയി നോക്ക് പെണ്ണെ ..നിന്റെ മുൻപിൽ അല്ലെ ഇരിക്കുന്നെ ..”
അഞ്ജുവിന്റെ ശരത്തിനു അതെ ഭാഷയിൽ മറുപടി നൽകി മഞ്ജു അവളെ ചെരിഞ്ഞു നോക്കി .

“ഓ ..ഇന്ന് സ്വന്തം വക ആണോ ? എന്നാൽ പെട്ടത് തന്നെ ..”
അഞ്ജു ഉരുളക്കുപ്പേരി പോലെ കിട്ടിയ ഗയയിൽ മഞ്ജുസിനിട്ടു ശരിക്കൊന്നു താങ്ങി . ഏതോ ദിവസം അവളൊരു പാചക പരീക്ഷണം നടത്തി പരീക്ഷിച്ചത് അഞ്ജുവിന്റെ മേൽ ആണ് . അന്ന് അവൾക്ക് എന്തോ വയറുവേദനയും ലൂസ്‌മോഷനും ആയി ആകെ ജഗപൊക ആയിരുന്നു . അതിനു ശേഷം മഞ്ജുസിന്റെ സ്വയം പാചക വൈദഗ്ധ്യം ചൂണ്ടി കാണിച്ചു കളിയാക്കിയില്ലെങ്കിൽ എന്റെ പെങ്ങൾക്ക് ഉറക്കം കിട്ടില്ല .

അഞ്ജുവിന്റെ കുടുക്കാൻ റിപ്ലൈ കേട്ട് ഞാനും അറിയാതെ ഒന്ന് ചിരിച്ചു . പക്ഷെ എന്റെ ഭാര്യക്ക് അത് പിടിക്കില്ലെന്ന് അവളുടെ നോട്ടവും എന്നെ നോക്കിയുള്ള പല്ലിറുമ്മലും കണ്ടപ്പോ എനിക്ക് വ്യക്തമായി .അപ്പോഴേക്കും അഞ്ജു ടേബിളിനടുത്തെത്തി പാത്രങ്ങളൊക്കെ തുറന്നു നോക്കുന്ന തിരക്കിലായിരുന്നു .

“ഓ..പറയുന്നത് കേട്ടാൽ തോന്നും , അവള് സ്വന്തം ആയിട്ടാണ് വെച്ചു കഴിക്കുന്നതെന്ന്..”
അഞ്ജു ഡൈനിങ് ടേബിളിലെ പാത്രങ്ങളൊക്കെ തുറന്നു നോക്കുന്നത് കണ്ട മഞ്ജു നേരത്തെ പറഞ്ഞ കൗണ്ടറിനു മറുപടിയെന്നോണം വെച്ചുകാച്ചി .

“ആഹ്…പറയുന്ന ആളും പിന്നെ വല്യ പുള്ളിയായതോണ്ട് കുഴപ്പം ഇല്ല ”
അഞ്ജുവും വിട്ടില്ല. ഒരു പ്ളേറ്റിലേക്ക് അവൾക്കു ആവശ്യമുള്ളതെടുത്തിട്ട് അവളും തിരിച്ചു പറഞ്ഞു .

“വല്ല കാര്യവും ഉണ്ടോ ?”
ഞാൻ മഞ്ജുസിന്റെ ചമ്മിയ മുഖം നോക്കി ചിരിയോടെ തിരക്കി .

“പോടാ…”
മഞ്ജു എന്നെ നോക്കി ചിരിച്ചുകൊണ്ട് പല്ലിറുമ്മി .

“എടി എടി അഞ്ജു ..മതി നിർത്തിക്കോ..ആവശ്യത്തിനായി ..”
അവരുടെ വഴക്ക് ഇനിയും തുടർന്ന് പോകണ്ട എന്ന് കരുതി ഞാനും ഇടയ്ക്കു കയറി .

“അത് അടുത്തിരിക്കുന്ന ടീച്ചറോടും കൂടി പറ . ഇതെവിടുത്തെ ടീച്ചർ ആണോ എന്തോ ! പിള്ളേരെക്കാൾ കഷ്ടം ആണ് മോനെ . നീയൊക്കെ വഴക്കിടുന്നതിന്റെ ഗുട്ടൻസ് ഇപ്പോഴല്ലേ പിടികിട്ടിയത് .”
മഞ്ജുസിന്റെ സ്വഭാവം ശരിക്കു മനസിലാക്കിയ പോലെ അഞ്ജു ഒന്നുടെ താങ്ങി .

“അപ്പൊ നിങ്ങള് ഞാനില്ലാത്തപ്പോ ഫുൾ അടി ആണോ ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025