Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 25

“വിവേക് അല്ലെ ..അറിയാം. എല്ലാരും പറഞ്ഞു കുറെ കേട്ടിട്ടുണ്ട് ”
മഞ്ജുസ് പയ്യെ പറഞ്ഞു പുള്ളിക്ക് നേരെ കൈനീട്ടി . മഞ്ജുസിന്റെ സോഫ്റ്റായ കൈത്തലം കവർന്നു പിടിച്ചു വിവേകേട്ടൻ ഒന്ന് കുലുക്കി .

“പിന്നെ എന്തൊക്കെ ഉണ്ട് മഞ്ജു. എങ്ങനെയുണ്ട് ഞങ്ങളുടെ ചെക്കൻ ? അലമ്പാണോ ?”
വിവേകേട്ടൻ കൈ പിൻവലിച്ചു തിണ്ണയിലേക്കിരുന്നു ചിരിയോടെ തിരക്കി .

“ഒന്ന് ചുമ്മാതിരി മനുഷ്യാ….”
പുള്ളിയുടെ ആക്കിയുള്ള ചോദ്യം കേട്ടു ഞാൻ പയ്യെ പറഞ്ഞു . വീണയും മഞ്ജുസും അതുകണ്ടു പയ്യെ ചിരിക്കുന്നുണ്ട്. കൃഷ്ണൻ മാമ ഫ്രെയിം തികക്കാനുള്ള കഥാപാത്രം പോലെ ഞങ്ങളുടെ സംസാരവും ചിരിയുമൊക്കെ സസൂക്ഷ്മം വിലയിരുത്തി ചിരിക്കുന്നുണ്ട് .

“ഇവൻ അങ്ങനെ പലതും പറയും. മഞ്ജു ധൈര്യമായിട്ട് പറഞ്ഞോ ?”
വിവേക് എന്റെ കഴുത്തിൽ കൈചുറ്റിപിടിച്ചു മഞ്ജുസിനെ പ്രോത്സാഹിപ്പിച്ചു .

“ഏയ് അങ്ങനെ ഒന്നും ഇല്ല . പിന്നെ ചട്ടിയും കലവും ഒക്കെ ആകുമ്പോ ..”
മഞ്ജു ക്ളീഷേ ഡയലോഗ് ആവർത്തിച്ച് ഒന്ന് പറഞ്ഞു നിർത്തി .

“ആഹ് ആഹ്..മനസിലായി മനസിലായി ..”
മഞ്ജുസ് നിർത്തിയതും വിവേകേട്ടൻ ചിരിച്ചു .

“മ്മ്..പിന്നെ എന്തൊക്കെ പറഞ്ഞാലും ആള് ഫോട്ടോയിൽ കാണുന്നതിനേക്കാൾ ഗ്ലാമർ ആണുട്ടോ . എന്തായാലും കണ്ണാ നിന്റെ സെലെക്ഷനൊന്നും മോശം ആയിട്ടില്ലെടാ ”
മഞ്ജുസിനെ അടിമുടി ഒന്ന് നോക്കി വിലയിരുത്തി വിവേകേട്ടൻ പറഞ്ഞു . അത് കേട്ട് ഞാൻ പയ്യെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു .

“മ്മ്…പിന്നെ ഓരോ തിരക്കായിട്ട് എനിക്ക് നിങ്ങളുടെ കല്യാണത്തിന് വരാൻ പറ്റിയില്ല . ക്ഷമിക്കണം ട്ടോ..”
മഞ്ജുസിനെ നോക്കി വിവേകേട്ടൻ പയ്യെ പറഞ്ഞു .

“ഏയ് അതൊന്നും സാരല്യ വിവേകേ..”
മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു.

“ആഹ്..പിന്നെ മഞ്ജു പറയുന്നുണ്ട് ഒന്നും വിചാരിക്കല്ലേ , നമ്മള് പ്രായം നോക്കുവാണേൽ ഞാൻ ചേച്ചി എന്ന് വിളിക്കേണ്ടി വരുമോ ?”
വിവേകേട്ടൻ തമാശ പോലെ ചോദിച്ചു മഞ്ജുസിനെ നോക്കി .

“ഹ ഹ ..അങ്ങനെ ഒകെ ആണേൽ ചിലപ്പോ വേണ്ടി വരും വിവേകേ ..ഞാൻ 30 ആയി ”
മഞ്ജുസ് മടികൂടാതെ പറഞ്ഞു ചിരിച്ചു .

“ആഹ്…എന്തായാലും തന്നെ കണ്ടാൽ അത് പറയില്ല മഞ്ജു . എന്നാലും ഇതൊക്കെ എങ്ങനെ ഒപ്പിച്ചെടെ കണ്ണാ ? ഞാനൊക്കെ ഇപ്പോഴും പെണ്ണ് തിരഞ്ഞു നടക്കുമ്പോ നീ കേറി ഗോൾ അടിച്ചല്ലോടാ തെണ്ടി ”
വിവേകേട്ടൻ ചെറു ചിരിയോടെ പറഞ്ഞു എന്റെ കഴുത്തിലെ പിടുത്തം ഒന്ന് മുറുക്കി .

“പറ്റിപ്പോയി വിവേകേട്ടാ..ഒകെ ഞാൻ ചാറ്റ് ചെയ്യുമ്പോ പറഞ്ഞില്ലേ ”
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു മഞ്ജുസിനെ നോക്കി .

“മ്മ്…”
വിവേകേട്ടൻ ഒന്ന് അമർത്തി മൂളി .

“വിവേകിന് അവിടെ എന്താ ജോലി ?”
മഞ്ജുസ് വീണയുടെ കൈചേർത്തു പിടിച്ചുകൊണ്ട് പയ്യെ ചോദിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025