Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 29

“ഇത് നമ്മുടെ കണ്ണന്റെ ടീച്ചറുടെ [മഞ്ജുസ് ] കാര്യം പറഞ്ഞ പോലെയാ മോനെ , ആള് വലുതായി എന്നെ ഉള്ളൂ..ഇപ്പൊഴും കുട്ടിയാണെന്ന വിചാരം ”
മായേച്ചിയെ നോക്കി ചിരിച്ചുകൊണ്ട് ഹേമാന്റി പയ്യെ പറഞ്ഞു . പിന്നെ അവളുടെ കയ്യിലൊരു നുള്ളും കൊടുത്തു അകത്തേക്ക് പോയി .

വിവേക് അതെല്ലാം നോക്കി പുഞ്ചിരിച്ചിരുന്നു .പിന്നെ സ്വല്പം ഗൗരവത്തിൽ തന്നെ പറയാനുള്ളത് പറഞ്ഞു . ഇനിയും കുട്ടിക്കളി കളിയ്ക്കാൻ താത്പര്യമില്ലെന്ന് തോന്നിയിട്ടാകും !

“എടോ മായേ..തനിക്കെന്തെലും മാറ്റം ഉണ്ടേൽ എന്നെ അറിയിക്കണം ട്ടോ . ”
വിവേകേട്ടൻ പയ്യെ അവളെ നോക്കാതെ പറഞ്ഞെങ്കിലും മായേച്ചി മുഖം ഉയർത്തി അങ്ങേരെ നോക്കി .

“കാര്യമായിട്ട് പറഞ്ഞതാ . ഞാൻ മൂന്നു മാസം നാട്ടിൽ ഉണ്ടാകും . ഇനിയിപ്പോ വേറെ ആലോചന ഒന്നും നോക്കണില്ല . എനിക്ക് ശരിക്കും തന്നെ വല്യ ഇഷ്ടായി ”
വിവേകേട്ടൻ വീണ്ടും ഒന്ന് പറഞ്ഞു നിർത്തി .

മായേച്ചി അതെല്ലാം വല്യ ഭാവ മാറ്റം ഇല്ലാതെ കൈവിരലുകൾ തമ്മിൽ പിണച്ചുകൊണ്ട് കേട്ട് നിന്നു .

“ഇനി ഞാൻ തന്നെ വിളിക്കുവൊന്നും ഇല്ല . ഇനി അതോർത്തു ഇയാള് പേടിക്കണ്ട ”
അത്രയും പറഞ്ഞുകൊണ്ട് വിവേക് ഇരിക്കുന്നിടത്തു നിന്നും എഴുനേറ്റു .

“പോവാണോ ?”
പുള്ളി പെട്ടെന്ന് എഴുനേറ്റത് കണ്ട മായേച്ചി സംശയത്തോടെ ചോദിച്ചു .

“അതെ….അമ്മയോട് മായ പറഞ്ഞാൽ മതി. കുറച്ചു തിരക്കുണ്ട്..”
വിവേക് ചെറിയ പുഞ്ചിരിയോടെ പറഞ്ഞു സ്റ്റെപ്പിൽ കിടന്ന ചെരിപ്പുകൾ ഇട്ടു .

“എന്ന ഇറങ്ങട്ടെ …തന്റെ ഡിസിഷനിൽ എന്തേലും മാറ്റം ഉണ്ടേൽ അറിയിച്ചാൽ മതി , ഞാൻ കാത്തിരിക്കാൻ തയ്യാറാണ് ..”
വിവേകേട്ടൻ അത് പറയുമ്പോൾ മായേച്ചി ഒരു മങ്ങിയ ചിരി പാസ്സാക്കി ! വിവേക് തന്നെ ഇത്രയും ഇഷ്ട്പെടുന്നുണ്ടോ എന്ന ചിന്ത , അല്ലെങ്കിൽ അവനോടു ഇഷ്ടമാണെന്നു തുറന്നു പറയാൻ മനസ്സ് അനുവദിക്കാത്ത നിരാശ !

——-******——-******——-*****——–******——-*****——

വിവേകേട്ടൻ പറഞ്ഞ വാക്കു പാലിച്ചു . പിന്നെ മായേച്ചിയെ വിളിക്കാനോ ബുദ്ധിമുട്ടിക്കാനോ കക്ഷി ശ്രമിച്ചിട്ടില്ല . പക്ഷെ അന്ന് വിവേകേട്ടൻ പറഞ്ഞ വാക്കുകളൊക്കെ മായേച്ചിയെ ഇരുത്തി ചിന്തിപ്പിക്കാൻ തുടങ്ങി .

ആ ചിന്തകളാണ് അവളെ വിവേകിന്റെ പ്രിയസഖി ആയത് . ഒരുപാടു ആലോചനക്ക് ശേഷം അവള് വിവേകിന്റെ വാട്സ് ആപ്പ് ബ്ലോക്ക് ചെയ്തിട്ടത് അൺബ്ലോക്ക് ആക്കി ! പിന്നെ ഒരു “ഹായ് ” ഉം വിട്ടു !

അവിടം തൊട്ട് വിവേകും മായയും അവരുടേതായ നിമിഷങ്ങൾ ആസ്വദിക്കുകയായിരുന്നു . വാട്സ് ആപ്പിലെ ബ്ലോക്ക് നീങ്ങിയപ്പോൾ തന്നെ സ്വർഗം കിട്ടിയ അവസ്ഥയിൽ ആയിരുന്നു വിവേകേട്ടൻ ! പിന്നെ പയ്യെ പയ്യെ അവൾ വിവേകിനെ ഇഷ്ട്മാണെന്നു തുറന്നു പറയുകയും ചെയ്തു . എല്ലാം ഫോണിൽ കൂടി തന്നെ ആയിരുന്നു . നേരിട്ട് പറയാൻ ആ തെണ്ടിക്ക് നാണം ആണ് !

ഒടുക്കം അവളുടെ വീട്ടിൽ ഈ കാര്യം പറയാൻ പോലും മഞ്ജുസ് പോകേണ്ടി വന്നു. ഹേമാന്റിക്ക് ആദ്യം കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിലും മായേച്ചി ഒടുക്കം കല്യാണത്തിന് സമ്മതിച്ചല്ലോ എന്ന സന്തോഷം ആയിരുന്നു ! ഒപ്പം ഞങ്ങളുടെ കുടുംബത്തിൽ നിന്നുള്ള ആലോചനയും കൂടി ആണല്ലോ ! മായേച്ചി ഞങ്ങളുടെയൊക്കെ സ്വന്തം ആകാൻ പോകുന്നു എന്ന ചിന്ത അവരെയും ഞങ്ങളെയും ഒരുപോലെ സന്തോഷിപ്പിച്ചു ! അങ്ങനെയാണ് എല്ലാം പെട്ടെന്നെന്ന പോലെ എൻഗേജ്‌മെന്റ്റ് വരെ എത്തിയത് !

——-******——–******——-*****—–*****——-****——–

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025