Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 29

“ആരാ മോളെ അത് ?”
ഹാളിൽ നിന്നും ഉമ്മറത്തേക്ക് കടക്കുമ്പോൾ തന്നെ ഹേമാന്റി ചോദിച്ചു .

മായേച്ചിയും അതുകേട്ട് ഒന്ന് പരുങ്ങി .

“ഓഹ്..നശിപ്പിച്ചു…”
ഹേമാന്റി എല്ലാം കണ്ടെന്നു മനസിലായതയോടെ വിവേകിനെ നോക്കി മായേച്ചി പല്ലിറുമ്മി .പക്ഷെ വിവേകേട്ടനു പരുങ്ങലോ ഭാവ വ്യത്യസ്തമോ ഒന്നും ഉണ്ടായില്ല.

ഉമ്മറത്തേക്കെത്തിയതോടെ ഹേമാന്റിക്കും ആളെ പിടികിട്ടി .

“അല്ല…ഇത് വിവേക് അല്ലെ ? നീയെന്താ മോനെ ഈ വഴിക്കൊക്കെ ? നിന്റെ അമ്മായി [അതായത് എന്റെ അമ്മ] പറഞ്ഞു നീ വന്നിട്ടുണ്ടെന്നൊക്കെ .വാടാ കേറിയിരിക്ക് ”
വിവേകേട്ടനെ അറിയാവുന്നതുകൊണ്ട് തന്നെ ഹേമാന്റി പുഞ്ചിരിയോടെ വിശേഷങ്ങൾ തിരക്കിക്കൊണ്ട് അകത്തേക്ക് ക്ഷണിച്ചു .

ഹേമാന്റിയുടെ വീട് എന്റെ അമ്മയുടെ തറവാട്ടിന് അടുത്തായിരുന്നു . ചെറുപ്പം തൊട്ടേ ഹേമാന്റിയുമായി എന്റെ അമ്മയും അടുത്ത കൂട്ടാണ് . കൃഷ്ണൻ മാമയെയും മുത്തശ്ശിയെയുമൊക്കെ ബന്ധുക്കളെയെന്ന പോലെ ഹേമാന്റിക്കും സുപരിചിതമാണ് ! പ്രണയ വിവാഹത്തോടെ ഹേമാന്റി ഒളിച്ചോടി ഇപ്പോഴുള്ള വീട്ടിലേക്കെത്തി , അതിൽ പിന്നെ സ്വന്തം വീട്ടുകാരോടൊക്കെ ഉടക്കാണ്! എന്തോ ഭാഗ്യത്തിന് എന്റെ അമ്മയെയും അതിനടുത്തേക്കാണ് കുറച്ചു വർഷങ്ങൾ കഴിഞ്ഞു കെട്ടിക്കൊണ്ടു വന്നത് . അതോടെ പഴയ കൂട്ടുകാർ വീണ്ടും ജോയിന്റ് ആയി ! മായേച്ചി ജനിക്കുന്ന സമയത്താണ് എന്റെ അമ്മയെ കെട്ടിക്കൊണ്ടു വരുന്നത് , അത് കഴിഞ്ഞു കുറച്ചു വർഷങ്ങൾ കഴിഞ്ഞാണ് ഞാൻ ഉണ്ടാകുന്നതും [എന്റെ അമ്മക്ക് കുറച്ചു താമസിച്ചാണ് വിശേഷം ഉണ്ടായത് ] ! അതുവരെ മായേച്ചിയെ സ്വന്തം മകളെ പോലെ നോക്കിയ ആളാണ് എന്റമ്മ ! പക്ഷെ ഹേമന്റിയുടെ ഭർത്താവു ആള് നേരത്തെ പോയി ! ഒരു ആക്സിഡന്റിൽ …അതോടെ ഹേമാന്റി കഷ്ടപ്പെട്ടാണ് രണ്ടു മക്കളെയും വളർത്തി , പഠിപ്പിച്ചു ഒരു നിലയിലാക്കിയത് !

മായേച്ചി അതോടെ സ്വല്പം ദേഷ്യത്തിൽ വിവേകിനെ നോക്കി .

“ഹേമ ചേച്ചി ഇപ്പൊ അങ്ങോട്ടൊന്നും വരാറില്ലല്ലേ ?”
വിവേകേട്ടൻ പരിചയം പുതുക്കുന്ന പോലെ ചോദിച്ചു ഉമ്മറത്തേക്ക് കയറി .

“ഏയ് ..ഇല്ല…അവിടെ ഉള്ളോർക്കൊന്നും ഇപ്പൊഴും നമ്മളെ പിടിക്കില്ല ”
തെല്ലൊരു വിഷമത്തോടെ ഹേമാന്റി പറഞ്ഞു .

“ഡീ..നീയെന്താ അവിടെ നിക്കണേ …കേറി വാ…”
എല്ലാം നോക്കി മുറ്റത്തു നിന്ന് നഖം കടിക്കുന്ന മായേച്ചിയെ നോക്കി ഹേമാന്റി പറഞ്ഞു .

“അല്ലാ..ഇവളെ ആയിട്ട് നിനക്കെങ്ങാനാ പരിചയം ? നിങ്ങളങ്ങനെ കാണാൻ ഒന്നും വഴിയില്ലല്ലോ ?”
പെട്ടെന്ന് എന്തോ ഓർത്ത പോലെ ഹേമാന്റി വിവേകിനെ നോക്കി .

“പരിചയമൊക്കെ ഉണ്ട് ചേച്ചി..ഞങ്ങള് കണ്ണന്റെ അവിടെ വെച്ചു പരിചയപ്പെട്ടിട്ടുണ്ട് . പിന്നെ ഇടക്കൊക്കെ അതിനു മുൻപും കണ്ടിട്ട് ഉണ്ട് ”
വിവേകേട്ടൻ മായേച്ചിയെ നോക്കി ചിരിയോടെ പറഞ്ഞു .

“ആഹ്. എന്തായാലും വന്നതല്ലേ മോൻ ചായ കുടിക്ക്..ഞാൻ ഇതിവൾക്ക് കൊണ്ട് വന്നതാ. അവളിനി വേറെ കഴിച്ചോളും ”
ഒറ്റ നിമിഷം കൊണ്ട് ഹേമാന്റി പ്ളേറ്റ് മറിച്ചു , കൊണ്ട് വന്ന ചായയും പലഹാരവും വിവേകേട്ടന്റെ മുൻപിലേക്ക് എടുത്തുവെച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025