Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 29

എന്ത് വേണേൽ ആകാമെന്ന് ഞാനും തട്ടി വിട്ടു . പക്ഷെ ഇതിനിടക്കൊകെ ഞാൻ ജോലിയിൽ തിരിച്ചു കേറാൻ വേണ്ടിയുള്ള മഞ്ജുസിന്റെ അച്ഛന്റെ വിളികളും വന്നു കൊണ്ടിരുന്നു ! അങ്ങനെയുള്ള ഒരു ദിവസം ആണ് സ്വല്പം ആലങ്കാരികമായി മൂന്നു നാല് വര്ഷങ്ങള്ക്കു ശേഷം , ഡിസംബറിന്റെ കുളിരുള്ള സുപ്രഭാതം എന്നൊക്കെ തള്ളി ഞാൻ രതിശലഭങ്ങളുടെ ക്ളൈമാക്സില് പറഞ്ഞത് !

ശരിക്കു അവിടെയൊന്നും ഞങ്ങളുടെ കഥ അവസാനിക്കുന്നില്ല . അത് ഞാനും മഞ്ജുവും ഉള്ള കാലം വരെ തുടർന്ന് കൊണ്ടിരിക്കും ! എന്നാലും നിർത്തിയിടത്തു നിന്ന് തുടങ്ങിയാൽ അല്ലെ ഒരു സുഖം ഉള്ളു !

“എഴുന്നേൽക്ക് ..”
എന്റെ ചന്തിയിൽ തട്ടി വിളിച്ചുകൊണ്ട് മഞ്ജുസ് വിളിച്ചു .

“കുറച്ചു കഴിയട്ടെടോ , എന്നിട്ട് എണീക്കാം ”
ഞാൻ പുതപ്പിട്ടു മൂടി രാവിലത്തെഉറക്കം ആസ്വദിച്ചുകൊണ്ട് പയ്യെ പറഞ്ഞു .

“എഴുന്നേൽക്കെടാ തെണ്ടി ..മതി കിടന്നത് ”
മഞ്ജുസ് ഒന്നുടെ വിളിച്ചു നോക്കിയിട്ടും എനിക്ക് അനക്കം ഒന്നുമില്ല.

“ഡാ നീ മര്യാദക്ക് എണീക്കുന്നുണ്ടോ ? വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത് ”
മഞ്ജുസ് വീണ്ടും എന്നെ കുലുക്കി വിളിച്ചപ്പോൾ ഞാൻ മനസില്ല മനസോടെ എഴുന്നേറ്റു .പുതപ്പു തലയിൽ നിന്നും മാറ്റി ഞാനവളെ പുഞ്ചിരിയോടെ നോക്കി .

“ഗുഡ് മോർണിംഗ് മിസ് ..”
പഴയ കോളേജ് സ്റ്റൈൽ ഓർത്തു ഞാൻ ചിരിയോടെ പറഞ്ഞു . കോളേജിലേക്കിറങ്ങാൻ തുടങ്ങിയ വേഷത്തിൽ പതിവ് പോലെ സുന്ദരി ആയിട്ടാണ് എന്റെ പെണ്ണിന്റെ ഇരിപ്പ് . ചുവപ്പും ഗോൾഡൻ കളറും മിക്സ് ആയിട്ടുള്ള ചുരിദാർ ആണ് അവളുടെ വേഷം .ഷാൾ ഇടതു തോളിൽ വിടർത്തിയിട്ടിട്ടുണ്ട് .മുടിയൊക്കെ സ്റ്റൈലൻ ആയിട്ട് ചീകി ഇടം തോളിലൂടെ മുന്നോട്ടു തൂക്കിയിട്ടിട്ടുണ്ട് .

“അയ്യടാ ..എടാ കവി എന്താ നിന്റെ ഉദ്ദേശം ? അച്ഛൻ എന്നെ വിളിച്ചു ചീത്ത പറയുന്നുണ്ട് . നീ ഓഫീസിൽ റീ ജോയിൻ ചെയ്യാൻ വൈകുന്നതില് മൂപ്പര്ക്ക് കലിപ്പുണ്ട് ”
മഞ്ജുസ് സ്വല്പം ദേഷ്യത്തോടെ പറഞ്ഞു .

“ഓഹ് . എനിക്കൊന്നും വയ്യ. കൊറച്ചു ദിവസം കൂടി കഴിയട്ടെ മോളെ എന്നിട്ട് പോകാം . അല്ലേലും അവിടെ മഹാ ബോറഡിയാ . പിന്നെ അച്ഛൻ ആണേൽ ഓഫീസിൽ ഭയങ്കര സ്ട്രിക്റ്റ് ആണ് വീട്ടീന്ന് കാണുന്ന പോലെ ഒന്നുമല്ല .”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞുകൊണ്ട് മൂരി നിവർന്നു ഒരു കോട്ടുവാ ഇട്ടു !

മഞ്ജുസ് അതൊരു ചെറു ചിരിയോടെ നോക്കി .

“പിന്നെ നീയെങ്ങനെ ജീവിക്കാനാ കണ്ടേക്കണേ?ഒരു കുത്തങ് തന്നാൽ ഉണ്ടല്ലോ ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്നെ അടിക്കുന്ന പോലെ ഭാവിച്ചാ ശേഷം കൈപിൻവലിച്ചു .

“അതിനല്ലേ എന്റെ മഞ്ജുസ് ഉള്ളത് . കെട്ട്യോളാണ് മാലാഖ എന്ന് കേട്ടിട്ടില്ലെടി ? നീയിങ്ങനെ പണിയെടുക്കും ഞാൻ ഇങ്ങനെ തിന്നു മുടിക്കും ..”
ഞാൻ കളിയായി പറഞ്ഞതും മഞ്ജുസ് ഒന്ന് കുലുങ്ങി ചിരിച്ചു .

“ഉവ്വ ഉവ്വ ..ഏതു നേരത്താണോ എന്തോ ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025