Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 29

മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു തലയ്ക്കു കൈകൊടുത്തു .

“നേരം ഏതായാലും ..അയാം ലക്കി മഞ്ജുസേ..”
ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു പെട്ടെന്നവളെ കെട്ടിപിടിച്ചു ബെഡിലേക്ക് വീണു .ആദ്യം ഒന്നമ്പരന്നെങ്കിലും എന്റെ ഡയലോഗ് കേട്ട് ആള് കുലുങ്ങി ചിരിക്കുന്നുണ്ട് . അവളുടെ ഇരുവശത്തും ബെഡിൽ കൈകൾ അമർത്തി ഞാനവളുടെ സൗന്ദര്യം ഒന്ന് ആസ്വദിച്ചു നോക്കി .

“ഇന്നിനി പോണ്ട മഞ്ജുസേ , നമുക്കിങ്ങനെ കെട്ടിപിടിച്ചു കിടക്കാടി ”
ഞാൻ ചിരിയുടെ പാഞ്ഞു അവളുടെ കവിളിൽ ചുംബിക്കാൻ തുനിഞ്ഞു .പക്ഷെ അപ്പോഴേക്കും അവൾ കൈത്തലം കൊണ്ട് എന്റെ വാ പൊത്തിപിടിച്ചു .

“പോടാ..പല്ലും കൂടി തേച്ചിട്ടില്ല . എന്നിട്ടാണ് അവന്റെ ഒരു ശൃംഗാരം ”
മഞ്ജുസ് എന്നെ പിടിച്ചു പുറകിലേക്ക് തള്ളിക്കൊണ്ട് ചിരിയോടെ പറഞ്ഞു . പിന്നെ ബെഡിൽ നിന്നും എഴുനേറ്റു .

“അപ്പൊ ശരിക്കും പോവാ ?”
ഞാനവളെ സംശയത്തോടെ നോക്കി .

“ആഹ്…പോവാ ..”
അവൾ ഗൗരവത്തിൽ പറഞ്ഞു തിരിഞ്ഞു നടന്നു . അതോടെ നോം ചെറിയ നിരാശയിൽ വീണ്ടും ബെഡിലേക്ക് കമിഴ്ന്നു കിടന്നു തലയിണയിൽ മുഖം പൂഴ്ത്തി .

“മഞ്ജുസേ ..വാടി..പോവല്ലേ…മഞ്ജുസേ …”
ഞാൻ തലയിണ അവളായി സങ്കൽപ്പിച്ചു ചിണുങ്ങി . പിന്നെ വാൽപം കഴിഞ്ഞു ഒന്ന് തിരിഞ്ഞു നേരെ കിടന്നു .ആ സമയത് ചെറിയൊരു പുഞ്ചിരിയോടെ മഞ്ജുസ് റൂമിന്റെ വാതില്ക്കല് തന്നെ ഉണ്ടായിരുന്നു .

“പോയില്ലേ ?”
അവളെ കണ്ടതും ചാടി പിടഞ്ഞെഴുന്നേറ്റു ഞാൻ ചോദിച്ചു .

“മ്മ് ഹും ഇല്ല…”
മഞ്ജു പയ്യെ പറഞ്ഞുകൊണ്ട് എന്റെ അടുത്തെത്തി .

“എണീറ്റ് നിൽക്ക്”
മഞ്ജുസ് പഴയ മിസ്സിന്റെ ഭാവത്തിൽ മാറിൽ കൈകൾ പിണച്ചു കെട്ടിനിന്ന് എന്നോടായി കൽപ്പിച്ചു .

“ഓഹ്…”
ഞാൻ വാ പൊത്തി ഒന്നും മിണ്ടാതെ പഴയ തമ്പുരാക്കന്മാർ കണ്ടാൽ അടിയാന്മാർ നിൽക്കുന്ന സ്റ്റൈലിൽ എഴുന്നേറ്റു നിന്നു. അതുകണ്ടു മഞ്ജുസ് ചെറുതായി ചിരിക്കുന്നുണ്ട്.

ഞാൻ സ്റ്റഡി ആയി നിന്നതും കക്ഷി എന്നെയങ്ങു വന്നു കെട്ടിപിടിച്ചു നെറുകയിൽ ചുംബിച്ചു . ഇതിപ്പോ കുറച്ചു ദിവസങ്ങളായി പതിവാണ് ! കോളേജിൽ പോകാൻ നേരം അവളുടെ വക ഹഗും കിസ്സും ഒകെ ഫ്രീ ആണ് . ആക്സിഡന്റിനു സ്തുതി ! അന്നത്തെ വഴക്കിനു സ്തുതി !

“ഇന്നേതാടി സ്പ്രേ .നല്ല സ്മെല് ആണല്ലോ ?”
ഞാൻ അവളെ കെട്ടിപിടിച്ചു മഞ്ജുസിന്റെ ഗന്ധം ആസ്വദിച്ചുകൊണ്ട് തിരക്കി .

“അതെന്റെ വിയര്പ്പിന്റെ സ്മെല് ആണ് പൊട്ടാ , ഇന്ന് സ്പ്രെയൊന്നും ഇല്ല “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025