Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 7

“ഒറ്റയ്ക്ക് പോവാൻ എനിക്ക് നിന്റെ ഓശാരം ഒന്നും വേണ്ട ..നിനക്ക് വരാൻ പറ്റോ ഇല്ലേ ..അത് പറഞ്ഞ മതി..”
മഞ്ജുസ് ഗൗരവത്തിൽ തിരക്കി.

“എനിക്കിപ്പോ സൗകര്യം ഇല്ല..പറഞ്ഞാലും മനസിലാകില്ലെന്നു വെച്ചാ ..ഓരോ വയ്യാവേലി ആയിട്ട് ”
ഞാൻ പല്ലിറുമ്മി സ്വയം നെറ്റിയിൽ അടിച്ചുകൊണ്ട് പറഞ്ഞു.

അപ്പോഴേക്കും മറുതലക്കൽ ഫോൺ കട്ടായി . ഞാൻ അങ്ങനെയൊക്കെ പറഞ്ഞതിന്റെ സ്വാഭാവികമായ ദേഷ്യം ആയിരിക്കും എന്നെനിക് തോന്നി. വീണ്ടും ട്രൈ ചെയ്തപ്പോൾ അവൾ എടുത്തില്ല .

പോയിട്ട് ഒന്ന് സോപ്പിട്ടാ മതി എന്ന് ഞാനും വിചാരിച്ചു . അല്ലാതെ അത്ര സീരിയസ് ഇഷ്യൂ ഒന്നും ഉണ്ടാവാൻ തരമില്ല . അങ്ങനെ സ്വല്പ നേരം കൂടി ശ്യാമിനും കൂട്ടുകാർക്കും ഒപ്പം ഇരുന്നു മനഃപൂർവം ഒരു അരമണിക്കൂർ വൈകി ഞാൻ വീട്ടിലെത്തി .

ബൈക്ക് ഉമ്മറത്തു കൊണ്ട് വന്നു നിർത്തിയതും ഹാളിൽ ഇരുന്ന അഞ്ജു ഉമ്മറത്തേക്ക് ഓടി വന്നു . ഞാൻ വരുന്നത് ഉള്ളിലിരുന്നേ അവൾ കണ്ടിരുന്നു .

ഞാൻ ബൈക്ക് വെച്ചു ഇറങ്ങി . ബിയർ അടിച്ചതുകൊണ്ട് സംസാരിച്ച അഞ്ജു മണം പിടിക്കും എന്നറിയാവുന്നതുകൊണ്ട് ഞാൻ സ്വല്പം ഗ്യാപ് ഇട്ടു നിന്നു .

“നീ എവിടെ ആയിരുന്നു ..ചേച്ചി എങ്ങോട്ടോ പോണം എന്ന് പറഞ്ഞു ഒരുങ്ങി നിക്കാൻ തുടങ്ങീട്ട് നേരം കുറെ ആയല്ലോ ..”

അഞ്ജു എന്നെ സംശയത്തോടെ നോക്കി .

“ഞാൻ ഒന്ന് പുറത്തു പോയതാ….എന്നിട്ട് അവളെവിടെ ?”
ഞാൻ ശബ്ദം താഴ്ത്തി അവളെ നോക്കി .

“മുകളിലേക്ക് പോയിട്ടിട്ടുണ്ട് ..നല്ല ദേഷ്യത്തിലാണല്ലോ ..എന്നോട് ഇന്ന് ആവശ്യമില്ലാതെ ചൂടായി ..”
അഞ്ജു സ്വല്പം വിഷമത്തോടെ പറഞ്ഞു .

“ഹി ഹി നിനക്ക് അത് വേണം ..അല്ലേലും കുറച്ചു കൂടുതാലാ..ആവശ്യമില്ലാതെ കിണിക്കാൻ നിന്നിട്ടല്ലേ ..”
ഞാൻ അത് ആസ്വദിച്ചെന്നോണം പറഞ്ഞു .

“ഒന്ന് പോടോ …ഉമ്മറത്തിങ്ങനെ നിക്കാതെ അകത്തു പോയിരിക്ക് ചേച്ചി ..അവനിങ് വന്നോളും എന്ന് മാത്രേ പറഞ്ഞുള്ളു ..അതിനു എന്റെ നേരെ ഒരു ചാട്ടം ശെടാ …”
അഞ്ജു ആശ്ചര്യത്തോടെ പറഞ്ഞു എന്നെ നോക്കി .

“ഓഹ്..അപ്പൊ ഭദ്രകാളി മോഡ് ആണ് ..പ്രേശ്നമായല്ലോ തമ്പുരാനെ ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അഞ്ജുവിനെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025