Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 7

“ഒന്ന് പുറത്തു പോയിട്ട് വരാം ..ശ്യാമിനെ ഒന്ന് കാണണം ”
ഞാൻ പയ്യെ പറഞ്ഞു .

“ഇപ്പോഴോ …ഇന്നിനി പോണ്ട കവി..കുറച്ചു കഴിഞ്ഞ നമുക്ക് പോവാൻ ഉള്ളതല്ലേ ”
മഞ്ജുസ് പെട്ടെന്ന് ബെഡിൽ എഴുന്നേറ്റിരുന്നു ഗൗരവത്തിൽ പറഞ്ഞു .

“അത് വൈകീട്ടല്ലേ..ഞാൻ പോയിട്ട് പെട്ടെന്നിങ്ങു വരാം മഞ്ജുസേ ..”
ഞാൻ അവളെ ആശ്വസിപ്പിക്കാനായി പയ്യെ പറഞ്ഞു ചിരിച്ചു കാണിച്ചു .

“വേണ്ട ..ഇപ്പൊ പോണ്ട..അവനെ പിന്നെ കാണാലോ ..”
മഞ്ജു സ്വല്പ്പം കൂടി ഗൗരവത്തിൽ പറഞ്ഞു എന്നെ തറപ്പിച്ചൊന്നു നോക്കി .

“ദേ മഞ്ജുസേ ..ഞാൻ കാര്യമായിട്ടാ ട്ടോ ..പോയിട്ട് വാരം എന്ന് പറഞ്ഞില്ലേ..പിന്നെന്താ ”
ഞാൻ കടുപ്പിച്ചൊന്നു പറഞ്ഞു അവളെ നോക്കി .

“എന്ന കൃത്യം അഞ്ചു മണിക്ക് ഇവിടെ എത്തണം..അല്ലെങ്കി എന്റെ സ്വഭാവം മാറും …”
മഞ്ജുസ് ഒരു ഉപേദശം അല്ലെങ്കിൽ ഭീഷണി പോലെ പറഞ്ഞു . ഞാൻ ചിരിയോടെ അത് തള്ളിക്കളഞ്ഞു ഷർട്ടിന്റെ കൈ തെറുത്തു കയറ്റി തലയാട്ടി സമ്മതിച്ചു .

“മ്മ്മ്….ഓക്കേ ..”
ഞാൻ പയ്യെ പറഞ്ഞു പുറത്തേക്കിറങ്ങി . അഞ്ജു ഹാളിൽ ഇരുന്നു ടി.വി കാണുന്നുണ്ടായിരുന്നു . ഞാൻ അവളെ മൈൻഡ് ചെയ്യാതെ നേരെ പുറത്തേക്കിറങ്ങി ബൈക്കും സ്റ്റാർട്ട് ചെയ്തു നീങ്ങി .

ആ പോക്ക് പിന്നെ സ്വല്പം കഴിഞ്ഞാണ് തിരിച്ചെത്തിയത് . കല്യാണം കഴിഞ്ഞു എന്റെ ചങ്ങാതിമാരെ ഒന്നും ശരിക്കൊന്നു കാണാൻ പറ്റിയിരുന്നില്ല . അതിന്റെ പാർട്ടി ആയിരുന്നു ശ്യാമിന്റെ ലക്‌ഷ്യം . നേരെ ശ്യാമിന്റെ വീട്ടിലേക്കാണ് ഞാൻ പോയത് . അവിടെ ചെന്ന് അവനെയും കൂട്ടി ടൗണിൽ ഒഴിഞ്ഞു കിടക്കുന്ന അവന്റെ വീട്ടിലേക്ക് ഞങ്ങൾ പോയി . ബാക്കി ഫ്രണ്ട്സും അങ്ങോട്ടേക്ക് എത്താമെന്നാണ് പറഞ്ഞിട്ടുള്ളത് . എല്ലാവർക്കും വെള്ളമടിക്കാനും ഫുഡ് അടിക്കാനുമൊക്കെ ഉള്ള അന്നത്തെ ഫുൾ ചിലവ് കല്യാണം പ്രമാണിച്ചു എന്റെ വക ആണ് .

അതിനുള്ള ക്യാഷ് ഞാൻ ശ്യാമിനെ ആദ്യമേ ഏൽപ്പിച്ചു . മദ്യവും ബീറുമൊക്കെ ആയി അങ്ങനെ ഞങ്ങൾ അഞ്ചാറ് പേര് റെഡി ആയി . ഞാൻ കഴിക്കാത്തതുകൊണ്ട് എനിക്ക് വേണ്ടി ഒരു ബിയറും വാങ്ങി . ഞാൻ കഴിക്കുന്നില്ല , നേരത്തെ പോണം മഞ്ജുസുമായി ഒരിടം വരെ പോകാൻ ഉണ്ട് എന്നൊക്കെ ആദ്യം പറഞ്ഞു ഒഴിയാൻ നോക്കിയെങ്കിലും ഒടുക്കം അവരുടെ സ്നേഹപൂർവമുള്ള നിർബന്ധത്തിനു മുൻപിൽ വഴങ്ങി പോയി . ഒടുക്കം എന്റെ ഫസ്റ്റ് നൈറ്റ് വിശേഷവും അവന്മാർക്ക് അറിയണം എന്നായി . സ്വല്പം പൊടിപ്പും തൊങ്ങലും വെച്ചു ഞാൻ ഒന്ന് അവന്മാരെ പിരികേറ്റി വിടുകയും ചെയ്തു. ശ്യാമിന് മാത്രം ഞങ്ങളുടെ ഫസ്റ്റ് നൈറ്റോക്കെ എന്നോ കഴിഞ്ഞതാണെന്നു അറിയാവുന്നതുകൊണ്ട് അവൻ ചിരിച്ചു തലയാട്ടുക മാത്രം ചെയ്തു..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025