Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 7

അപ്പോഴാണ് അതിലും വലിയ പ്രെശ്നം . വെള്ളമടിച്ചു വന്ന സ്മെല് അവൾക്കു കിട്ടി , പെട്ടെന്ന് എന്തോ സംശയം തോന്നിയെന്ന പോലെ അവൾ എന്റെ അടുത്തേക്ക് വന്നു . ബെഡിൽ ഇരിക്കുന്ന എന്റെ മുൻപിലേക്ക് മുഖം നീട്ടി അവൾ കുനിഞ്ഞു നിന്നു .എന്റെ മുൻപിൽ കുനിഞ്ഞതോടെ ആ താലിമാല തൂങ്ങിയാടി..ഒപ്പം അവളുടെ ബ്ലൗസിനുള്ളിൽ തമ്മിലുരഞ്ഞു കിടക്കുന്ന മാമ്പഴങ്ങളും കൂടുതൽ ഭംഗിയിൽ തെളിഞ്ഞു ..

ഞാനതിലേക്ക് നോക്കി കണ്ണുമിഴിച്ചെങ്കിലും മഞ്ജുസ് അത് ശ്രദ്ധിച്ചില്ല.അവളെന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു ഒന്ന് മണപ്പിച്ചു . പിന്നെ എന്തോ മനസിലായെന്ന ഭാവത്തിൽ എന്നെ കടുപ്പിച്ചൊന്നു നോക്കി .

“നീ കള്ളും കുടിച്ചിട്ടുണ്ടല്ലേ ?”
മഞ്ജുസ് ഒന്ന് പിന്നാക്കം മാറി ആ സാരി പിടിച്ചു വാങ്ങി അതെന്റെ മുഖത്തേക്ക് തന്നെ എറിഞ്ഞുകൊണ്ട് ചോദിച്ചു .

ഞാൻ ആ സാരി മാറ്റി അവളെ ദേഷ്യത്തോടെ നോക്കി .

“എന്റെ മഞ്ജുസേ മദ്യം ഒന്നുമല്ല ..ഒരു ബിയറാ ..”
ഞാൻ പയ്യെ തട്ടിവിട്ടു .

“എന്തായാലും അതിനൊക്കെ നേരം ഉണ്ടല്ലോ ..ഞാനൊരു കാര്യം പറഞ്ഞാൽ അല്ലെ പ്രെശ്നം ഉള്ളു ..”
അവൾ വീണ്ടും ദേഷ്യപ്പെട്ടു ബ്ലൗസിന്റെ ഹുക്കഴിച്ചു . ഞാൻ പെട്ടെന്ന് എഴുനേറ്റു അവളെ തടഞ്ഞു .

“നീ ഈതെന്തു ഭാവിച്ചാ ..ആ സാരി എടുത്തു ഉടുക്ക് ..നമ്മുക്ക് പോകാം ”
ഞാൻ അവളോട് കെഞ്ചി പറഞ്ഞു നോക്കി .

“വേണ്ട..പുറത്തേക്കാണെന്നും പറഞ്ഞു പോയത് ഇതിനല്ലേ ..ഇനി കൂടുതൽ വിസ്തരിക്കണ്ട ..ഈ കോലത്തിൽ ഞാൻ എവിടേക്കും ഇല്ല ..മനുഷ്യനായാൽ കുറച്ചൊക്കെ നാണോം മാനോം വേണം..കള്ളും കുടിച്ചാണോ ഒരു വീട്ടിൽ കേറിചെല്ലുന്നത് “

അവൾ എനിക്കൊരു അവസരവും തരാതെ എന്നെ തള്ളിമാറ്റികൊണ്ട് ബ്ലൗസിന്റെ ഹുക്ക് ഒക്കെ പറിച്ചെടുക്കുന്ന ലാഘവത്തിൽ അഴിച്ചു മാറ്റി . പിന്നെ അത് കൈകളിലൂടെ ഊരി എടുത്തു ബെഡിലേക്ക് എറിഞ്ഞു . ശേഷം ഒരു പിങ്ക് നൈറ്റി തലയിലൂടെ വലിച്ചു കയറ്റി ഇട്ടു .

പിന്നെ ബെഡിലേക്ക് വന്നു വീണു കമിഴ്ന്നു കിടന്നു . ഞാൻ ഒന്നും മിണ്ടാതെ കുറച്ചു നേരം അങ്ങനെ ഇരുന്നു .

“നീ ചെല്ലാമെന്നു പറഞ്ഞിട്ട് പോയില്ലെങ്കിൽ മോശം അല്ലെ മഞ്ജുസേ..അവരെന്തു വിചാരിക്കും ?”
ഞാൻ അവളൊന്നും മിണ്ടാതെ കിടക്കുന്നത് കണ്ടു സ്വല്പ നേരം കഴിഞ്ഞു പയ്യെ ചോദിച്ചു .

“നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ ..നാണക്കേടും മോശത്തരവും ഒക്കെ എനിക്കല്ലേ …സഹിച്ചല്ലേ പറ്റൂ..ഇങ്ങനെ ഓരോന്ന് ഉണ്ടാവുമ്പോ വേറെ നിവർത്തി ഇല്ലല്ലോ ”
അവൾ പുച്ഛത്തോടെ പറഞ്ഞു ചെരിഞ്ഞു കിടന്നു .

“നീ എന്താ മഞ്ജുസേ ഇങ്ങനെ ഒകെ പറയുന്നേ..ഇതിലും ഭേദം എന്നെ തല്ലുന്നതാ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു സ്വയംപഴിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025