രോഹൻ… അതാണ് ഞാൻ പറഞ്ഞത് സീതയെ ഉപദ്രവിക്കാൻ ശ്രെമിച്ചു അത് ദൈവം കണ്ടു ശിക്ഷ കിട്ടി നീ അല്ലെ പറഞ്ഞത് അവൾ ദേവി ഭാവം ഉള്ള കുട്ടി ആണ് എന്നൊക്കെ ചിലപ്പോൾ ഉള്ളത് ആയിരിക്കും കണ്ടില്ലെ അവളെ ഉപദ്രവിക്കാൻ നോക്കിയ 4 ആളുകളും ഇപ്പോ ഇ ഭൂമി വിട്ട് പോയി
റിച്ചു.. ഞാൻ ഒന്നും പറഞ്ഞിട്ടില്ല നീ ഒന്നും കേട്ടിട്ടും ഇല്ല…..കേട്ടാലോ……അവിടെ ഉള്ള മരത്തിന്റെ അടുത്ത് പോയി പറഞ്ഞ ഒരു ഇല എങ്കിലും വീണേനെ ഓഹ് ഒരു മഗുണൻ
പെട്ടെന്ന് ആണ് നിമ്മിയുടെ കാൾ വന്നത് റിച്ചു എടുത്ത് അവർ കുറച്ചു നേരം സംസാരിച്ചു കാൾ കട്ട് ആയി
രോഹൻ… എന്താ പറഞ്ഞത് എന്നെ ചോദിച്ചോ
റിച്ചു… ഇല്ല നിന്റെ അപ്പനെ ചോദിച്ചു
രോഹൻ… അയ്യോ എന്നിട്ട് നീ പറഞ്ഞില്ലെ കളത്തിപറമ്പിൽ മാർത്താണ്ഡൻ എന്ന്
റിച്ചു… ഒന്നും പോടാ അവിടുന്ന് ഓഹ് കിഴങ്ങാൻ
രോഹൻ… എന്തടാ ഇത് നീ ഇങ്ങനെ എന്നോട് ദേഷ്യം കാണിക്കലെ
റിച്ചു.. എടാ രോഹ നിമ്മി പറഞ്ഞത് സീതായിക് ഒന്നും ഓർമ ഇല്ല കാരണം അവളെ എമിലി മയക്കി ആണ് അവരുടെ അടുത്ത് എത്തിച്ചത് അത് എനിക്ക് തോന്നി ആയിരുന്നു കാരണം ഞാൻ അവരും ആയി മല്പിടുത്തം നടക്കുമ്പോൾ ആ കുട്ടി ബോധം ഇല്ലാതെ കിടക്കുവായിരുന്നു… പിന്നെ പോലീസ് അവളെ രക്ഷിച്ചതും ഹോസ്പിറ്റലിൽ പോയതും ഒന്നും അവൾ അറിഞ്ഞിട്ടില്ല പിന്നെ ഹോസ്റ്റലിൽ എത്തി ആണ് കണ്ണ് തുറന്നത്… എന്ന് വെച്ചാൽ ഇവിടെ നടന്നത് ഒന്നും അവൾക് അറിയില്ല അവൾക് അവളെ കടത്തി കൊണ്ട് പോയത് ആണ് എന്ന് പോലും അറിയില്ല… മനസ്സിൽ ആയോ അത് കൊണ്ട് നമ്മൾ ഒന്നും സംഭവിച്ചിട് ഇല്ലാത്തതു പോലെ വേണം നില്കാൻ… പിന്നെ ഒരു ഗുണം ഉണ്ടായിട്ട് ഉണ്ട്
രോഹൻ… എന്താ അത്
റിച്ചു… നമ്മൾ ഇന്നലെ ഇതിൽ ഇടപെട്ടത് അവൾ അറിഞ്ഞു പക്ഷേ അറിഞ്ഞത് നമ്മൾ അവളെ ഹോസ്പിറ്റലിൽ കൊണ്ടു പോയി എന്നാണ് അത് കൊണ്ട് നമ്മളോട് താങ്ക്സ് പറയണം എന്ന് പോലും
