അത് കേട്ടതും രോഹൻ സന്തോഷം കൊണ്ടു തുള്ളി ചാടി അവന്ന് സന്തോഷം അടക്കാൻ സാധിക്കുനിലായിരുന്നു
രോഹൻ… എടാ റിച്ചു കേട്ടോടാ അവൾക് എന്നോട് താങ്ക്സ് പറയണം പോലും കണ്ടോടാ ഞങ്ങൾ അടുക്കാൻ പോകുകയാ
അത് കേട്ടതും റിച്ചുവിന്റെ മുഖം മാറി… ആര് ആർക്കും താങ്ക്സ് പറയാൻ പോകുക ആണ് എന്ന്.. തല്ല് കൊണ്ടത് എനിക്കു പുറം പൊളിഞ്ഞത് എന്റേത് നിനക്ക് എന്തിന്റെ താങ്ക്സ് ആണാവോ നീ ഉദേശിക്കുന്നത്
രോഹൻ… എടാ സുഹൃത്തിന്റെ ലവ് സക്സസ് ആവാൻ ജീവൻ വരെ കളയുന്ന സുഹൃത്തുക്കൾ ഉണ്ട് അത് പോലെ ആണ് നീ എനിക്കു ഇപ്പോ ചെയ്തത്
റിച്ചു… എന്റെ വണ്ടിയിലെ പെട്രോളും തീർത്ത് സാർ മൊത്തം ശ്രീഹള്ളി കറങ്ങിയതിന് എന്ത് താങ്ക്സ് കേൾക്കാന… എന്റെ വായയിൽ കിടക്കുന്ന തെറി വേണമെങ്കിൽ കേട്ടോ
രോഹൻ… എന്തായാലും നിന്നെ തീറ്റി പോറ്റിയതിനു ഗുണം ഉണ്ടായി വെൽ ഡൺ മൈ ബോയ്
റിച്ചു… പോടാഗ് ആാാാ എന്തേലും ആകട്ടെ അപ്പൊ പറഞ്ഞത് കേട്ടാലോ ഇവിടെ ഇന്നലെ നടന്നത് ഒന്നും ആ കുട്ടി അറിയരുത് ഓക്കേ
രോഹൻ… അതിനു എന്ത് നടന്നു ആ കുട്ടിക്ക് എന്നോട് ഉള്ള ലവ് പറയാൻ ആ കുട്ടി ഒരു താങ്ക്സ് മറയാക്കി എൻന്റെ അടുത്തേക് വരുന്നു അത് അല്ലെ സത്യം mr റിച്ചു
റിച്ചു അവനെ വാ പൊളിച്ചു നോക്കി നിന്ന് പോയി… നിനക്ക് ഒറിജിനൽ പ്രാന്ത് ആണ് കേട്ടോ …
രോഹൻ… ഞാൻ എന്നാൽ പോയി കുളിച്ചിട്ട് വരാം
റിച്ചു… നീ അല്ലെ നേരത്തെ കുളിച്ചത്
രോഹൻ… അത് ആ കുട്ടി ലവ് പറയുന്നതിന് മുന്നേ അല്ലെ ഇപ്പോൾ എല്ലാം മാറി മറഞ്ഞില്ലെ റിച്ചു പോ നീ എന്റെ എല്ലാം ഷർട്ട് എടുത്തു ഇസ്ത്രീ ഇട്ട് വെക്ക് മനസ്സിൽ ആയോ പിന്നെ എന്റെ സ്പ്രൈ ഒന്നും ഇന്ന് നീ എടുക്കേണ്ട മനസ്സിൽ ആയോ
റിച്ചു… ലവ് ഓഹ് ദൈവമേ ഇവന്റെ പിടി വിട്ടു പോയാലോ ഷോക്ക് അടിപ്പിക്കേണ്ടി വരുമോ…..
