സാവിത്രി…. അവൻ ആകെ വിശ്വസിച്ചിരുന്നത് രണ്ടു പേരെ മാത്രം ഒന്ന് അമ്മ പിന്നെ കുഞ്ഞി അമ്മ അവിടെ ഇല്ലായിരുന്നു പിന്നെ ആരും വിളിച്ചിട്ട് ആയിരിക്കും അവൻ അവിടെ എത്തിയത്
അവിടെയുണ്ടായിരുന്ന അഞ്ചുപേരും ഒരുപോലെ ഞെട്ടി
ഭദ്രൻ… നീയെന്താ പറഞ്ഞുവരുന്നത് സാവിത്രി
സാവിത്രി… അഞ്ചു പറഞ്ഞിട്ട് അമ്മ വിളിക്കുന്നു എന്ന് പറഞ്ഞു അച്ചുവിനെ പോയി വിളിച്ചതു കുഞ്ഞി ആണ് അവളുടെ വാക്കും കേട്ട് അവൻ അവളുടെ റൂമിൽ എത്തിയത്… കുഞ്ഞി യാണ് അച്ചുവിന്റെ മരണത്തിന് കാരണക്കാരി എന്നറിഞ്ഞാൽ നമ്മുടെ കുഞ്ഞ് നെഞ്ചു പൊട്ടി മരിക്കും ഭദ്ര ഏട്ടന് അറിയില്ല അവളെ
ഇത് കേട്ടതും ഭദ്രന്റെ സമനില തെറ്റി പോയി അയാൾ കൈയിൽ ഉള്ള ഐ.വി കാനുവൽ നിഡിൽ ഉരി എറിഞ്ഞു കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റ് പുറത്തേക് പോകാൻ ഒരുങ്ങി
ഭാർഗ്ഗവനും ശേഖരനും അഖിലും അയാളെ പിടിച്ചു നിർത്തി
ഭദ്രൻ… വിടെടാ എന്നെ… കൊല്ലും ഞാൻ ആ നായിന്റെ മോളെ എന്റെ കൊച്ചിനെ വെച്ച് ആണ് അവൾ കളിച്ചത് കൊത്തി അരിയും ഞാൻ കുത്തിച്ചി മോളെ വിടാടാ എല്ലാം എന്നെ അയാൾ ദേഷ്യംത്തിൽ അലറി വിളിച്ചു
ശേഖരൻ… പോ പോ അവനെ വിട് ഇവന്റെ ഇ ദേഷ്യം ആണ് എല്ലാത്തിനും കാരണം ഒന്നും ചിന്തിക്കാതെ എടുത്തു ചാടി പ്രശ്നത്തിൽ വിഴുക അയാൾ ഭദ്രനെ പിടിച്ചു കട്ടിലിൽ ഇരുത്തി
ഭദ്രൻ… ശേഖര നിനക്ക് അറിയുന്നത് അല്ലെ എല്ലാം എന്റെ കുഞ്ഞി അവൾ ആണ് എന്റെ എല്ലാം ഇന്ന് കുടി അവമാർ തലിയാൽ പോലും അനങ്ങില്ല എന്ന് വിചാരിച്ച എന്റെ മുന്നിൽ അവളുടെ ഒരു കാൾ വന്നപ്പോൾ ഞാൻ എന്റെ അഭിമാനം പോലും നോക്കാതെ പോയി വെള്ളം എടുത്തത് കണ്ടില്ലെ നീ വേണമെങ്കിൽ അവന്മാരുടെ കാൽ നാക്കാനും ഞാൻ തയ്യാർ ആവും മായിരുന്നു
ശേഖരൻ… എന്താ അവളോട് നിനക്കു മാത്രമേ സ്നേഹം ഉള്ളുവോ അവൾ എന്റെ മോളാ അവക്ക് വേണ്ടി ചാകാൻ ശേഖരന്ന് മടിയില്ല അറിയിലെ നിനക്കു നമ്മുടെ കുഞ്ഞിന് ഒരാപത്തും വരരുത് അതാണ് നമ്മൾ നോക്കേണ്ടത്
