അനു : ഞാൻ ഒരു കാര്യം പറയട്ടെ
പറ
തത്കാലം ഇവിടെ ഹോട്ടലിൽ നിൽക്കുന്ന. എവിടെ തന്നെ ജോലി റെഡി ആകം
ഞാൻ : ഏയ്യ് ഞാൻ ഇവ്ട്ന്ന് പോകും ഈ നാട് തന്നെ ഞാൻ വെറുത്തു…….
ഞങ്ങൾ ഇതോക്ക്കെ പറയുമ്പോളും അവളുടെ മുഖത്തെ ചിരി മഞ്ഞിരുന്നു…..
നീ എനിക്ക് ഒരു ഹെല്പ് ചെയ്യണം രാത്രി എന്റെ കൂടെ കാറും ആയി വീട് വരെ വരണം ബാഗ് ഇച്ചിരി വലുതാ അത് എടുക്കണം പകൽ പോയാൽ ആളുകൾ മൊത്തം കാണും….
അനു : മ്മ്
3 മണി ആയപ്പോൾ ഡിസ്ചാർജ് ചെയ്ത്.. അവൾ എന്റടുത്തു വന്ന്…. ഒരു ഹോട്ടലിൽ റൂം ബുക്ക് ചെയ്തിട്ടുണ്ട് അവിടെ നില്ക് തത്കാലം ഇവിടെ തന്നെ നില്ക്..
ഏയ്യ് ഞാൻ ഇല്ല………
6 മണി ആയപ്പോൾ ഞങ്ങൾ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി. അവളുടെ കാറിൽ കേറി…. അവൾ ചോദിച്ചു എങ്ങോട് ആണ് പോകേണ്ടത്.. ഇപ്പൊ വീട്ടിൽ പോണോ……
ഞാൻ : എന്നാ വാ ഇപ്പൊ തന്നെ പോകാം ഇനി ആരെ നോക്കാൻ ആണല്ലേ…….
ഞങ്ങൾ വീടിനു മുമ്പിൽ നിർത്തി വണ്ടി
ഞാൻ : വരുന്നുണ്ടോ ഉള്ളിലോട്ടു..
അനു : ഞാൻ ഇല്ല…. ഞാൻ ചിലപ്പോ എന്തെങ്കിലും പറഞ്ഞു പോകും…
ഞാൻ : എന്നാ ഇവിടെ ഇരുന്നോ പെട്ടന്ന് വരാം….
ഞാൻ ഉള്ളിൽ ചെന്ന്… അവർ 3 പേരും ചായ കുടിക്കുകയായിരുന്നു… എന്നെ നോക്കി..
ഞാൻ : ബാഗ് എടുക്കാൻ വന്നതാണ്….
അവർ അകത്തോട്ടു പോയി ഞാൻ മുറിയിൽ പോയി. ബാഗ് രണ്ടും എടുത്ത് കട്ടിലിൽ വെച്ച്… ഒന്നു കൂടി അവിടെ നോക്കി വേറെ എന്തെങ്കിലും ഉണ്ടോന്ന്…. ഒന്നും ഇല്ല….. അതിൽ നിന്നും ഇറങ്ങാൻ ഒരു മടി പോലെ 27 വർഷo അവിടെ അല്ലായിരുന്നോ……
എത്ര ഒക്കെ കണ്ട്രോൾ ചെയ്താലും മനുഷ്യൻ അല്ലെ കരഞ്ഞു പോകും…
മുറി അടച്ചു കുട്ടി ഇട്ടു കുറച്ചു നേരം അവിടെ ഇരുന്നു കരഞ്ഞു…..
ആരോ വാതിലിൽ മുട്ടി….. ഞാൻ കണ്ണും തുടച്ചു. വാതിൽ തുറന്ന് അച്ഛൻ ആയിരുന്നു…. ആൾ ഒരു ഫയൽ എന്റെ കയ്യിൽ തന്നിട്ട് പോയി..
ഞാൻ മുറി അടച്ചു അത് തുറന്നു നോക്കി എന്റെ പഴയ ഫോട്ടോസ് ആയിരുന്നു വേറെ എന്തൊക്കെയോ ഉണ്ട് ഞൻ അധികം നോക്കൻ പോയില്ല. കണ്ണ് ഒക്കെ തുടച്ചു എന്നെന്നേക്കുമായി ആാാ വീടിനോട് വിട പറയാൻ പോകുന്നു …..
