സീമ : ഹലോ അഖി….
ഞാൻ തിരിഞ്ഞു നോക്കി..
സീമ : താങ്ക്സ്…
ഞാൻ : ഓഹ് വരവ് വെച്ചിരിക്കുന്നു….
ഞാൻ ഇന്ന് ഓഫീസിലേക്ക് നേരത്തെയാവുമല്ലോ…. സമയം നോക്കിയപ്പോ 9.30…. ഞാൻ എണീക്കുന്ന സമയം ആയിട്ടേ ഉള്ളൂ…. ഓരോ മാറ്റങ്ങളെ.
——————————————
അന്നത്തെ ദിവസം പ്രത്യേകിച്ച് കാര്യങ്ങൾ ഒന്നും ഓഫീസിൽ ഉണ്ടായിരുന്നില്ല. മാത്രമല്ല എല്ലാവർക്കും പ്രമോഷന്റെ കാര്യങ്ങളാണ് അറിയേണ്ടത്. കുറച്ചു മാർക്കറ്റിംഗും ഫോൺ വിളികൾക്കും ശേഷം ഞാൻ ഓഫീസിൽ ഇരിക്കുമ്പോഴായിരുന്നു ടീച്ചർ വിളിച്ചത്.
സീമ : ഹലോ അഖി…
ഞാൻ : ടീച്ചറെ…
സീമ : ഇന്നത്തെ സെക്ഷൻ കഴിഞ്ഞു…
ഞാൻ : ആണോ… ഇതിപ്പോ നാലു മണി അല്ലെ ആയുള്ളൂ….
സീമ : ഞാൻ ഫ്ലാറ്റിലേക്ക് പോവാണ്….
ഞാൻ : അയ്യോ ടീച്ചർ….ഞാൻ ഇതാ വരുന്നു…ഞാൻ പിക്ക് ചെയ്യാം.
സീമ : വേണ്ട അഖി…. എന്തിനാ വെറുതെ ബുദ്ധിമുട്ടുന്നെ. ഞാൻ ബസ് പിടിച്ചോളാം..എന്റെ കയ്യിൽ സ്പെയർ കീ ഉണ്ടല്ലോ.
ഞാൻ : അതല്ല… എനിക്ക് ഇന്ന് വർക്കില…. ഞാൻ ഏതായാലും വെറുതെ ഇരിക്കുവാ….
സീമ : എന്നാ വാ…
ഞാൻ കാറെടുത്ത് വിട്ടു… അവിടെ ടീച്ചറും കുറച്ചു വേറെ അധ്യാപകരും കാത്തു നിൽപ്പുണ്ടായിരുന്നു.
എന്നെ കണ്ടതും ടീച്ചറെ മുന്നോട്ട് വന്നു.
ഞാൻ : ഹി ടീച്ചർ…
സീമ : എന്തായാലും വന്നതല്ലേ….
ഞാൻ : എന്താ….
സീമ : അവരെ പരിചയപ്പെടുത്തി തരാനാ….
ഞാൻ : അവർ എന്തിനാ എന്നെ പരിചയപ്പെടണേ
സീമ : വാടാ ചെക്കാ…
സീമ : ഹലോ എവെരി വൺ…. മീറ്റ് മൈ ബ്രദർ….. അഖിൽ…
ടീച്ചർ എന്നെ ബ്രദർ എന്ന് പറഞ്ഞത് എനിക്ക് സർപ്രൈസ് ആയി…
മറ്റു ടീച്ചേർസ് എന്നെ വിഷ് ചെയ്തു… ഞാനും തിരിച്ചു വിഷ് ചെയ്തു.അതിലൊരു ടീച്ചർ എന്റെ അടുത്തേക്ക് വന്നു…
ജാൻസി : സീമയ്ക് എത്രയും ചുള്ളനായാ ഒരു അനിയനുണ്ടോ….
സീമ : ടീച്ചർ… ഇവൻ എന്റെ കസിൻ ആണ്…
ജാൻസി : സൊ വാട്ട്…. നൈസ് മീറ്റിംഗ് യു… Mr.. അഖി.
