ഞാൻ : പ്ലെഷർ ഈസ് മൈൻ….
ജാൻസി : അഖി… തന്റെ പെങ്ങൾ ഇതേതു നൂറ്റാണ്ടിൽ ആണ്…. സാരിയൊക്ക ഉടുത്തു ഈ തണുപ്പ് സമയത്ത്…. എന്തെങ്കിലും നല്ല ഹോട് ആയിട്ട് നടക്കാൻ പറ… എന്തായാലും സെമിനാർ കഴിയണ വരെ കുറെ ചുള്ളന്മാരും സാറന്മാരും ഒക്കെ ഉള്ള സ്ഥലമല്ലേ….
ഞാൻ : ഓക്കേ ഒകെ…
ഞാനും ടീച്ചറും ചിരി വരുത്തിയെന്ന പോലെ അവരുടെ അടുത്ത് പെരുമാറി
ഞങ്ങൾ അവരോട് യാത്ര പറഞ്ഞു ഇറങ്ങി
ഞാൻ : അല്ല എന്താ ഇപ്പൊ ഉണ്ടായത്…
സീമ : ഒന്നൂല്ല എന്റെ മോനെ… ആ കിളവിമാർ എന്നെ രാവിലെ തൊട്ട് കളിയാക്കി തുടങ്ങിയതാ…. എന്നെ ഡ്രോപ്പ് ചെയ്തപ്പോ നീ ആരാ… ടീച്ചർക്ക് ഇത്ര യങ് ഹസ്ബൻഡ് ഉണ്ടോ… വളരെ ചാർമിങ് ആണ്…പിന്നെ എന്റെ വേഷത്തെ പറ്റി… അങ്ങനെ ഓരോന്ന്…
ഞാൻ : എന്നാ പിന്നെ ഹസ്ബൻഡ് ആണെന്ന് പറയാർനില്ലേ
സീമ : അയ്യോ.. അത് വേണ്ട അഖി…. അതെനിക് വൺ പണിയാകും… പ്രത്യേകിച്ച് നിന്നെ പോലെ കാട്ടു കോഴിയെ…
ഞാൻ : ആഹാ…. ഇപ്പൊ ഞാൻ കാട്ടുകോഴിയുമായോ…
സീമ : പിന്നല്ലാതെ…. നീ ഭർത്താവാണെന്നു പറഞ്ഞാലേ പിന്നെ അവരുടെ അടുത്ത് നിൽകുമ്പോൾ നീ വല്ല സ്വാതന്ത്ര്യം എടുത്താലോ….ആ റിസ്കിനു ഞാനില്ല.
ഞാൻ : ഓഹ് അങ്ങനെ… ശരി… അനിയനെങ്കിൽ അനിയൻ…
സീമ : അത് സാരല്ല്യ…. എന്തായാലും നീ ഇവിടെ എല്ലാരുടെ അടുത്ത് എന്നെ ചേച്ചി എന്നല്ലേ പറഞ്ഞത്.
ഞാൻ : പണിക്ക് ഒരു മറുപണി അല്ലെ…
സീമ : യാ യാ…
ഞങ്ങൾ അപ്പോഴേക്കും ഫ്ലാറ്റ് എത്തിയിരുന്നു… വേഗം തന്നെ റൂമിലെത്തി ഒന്ന് ഫ്രഷ് ആയി….
ഞാൻ : അല്ല ഇന്ന് ഇത്ര നേരത്തെ വിട്ടോ….
സീമ : ആദ്യത്തെ സെക്ഷൻ ആയിട്ട് ഇന്ന് പരിച്ചയപ്പെടലും പിന്നെ ടോപ്പിക്ക് ഡിസ്കഷൻ ഉണ്ടായിരുന്നുള്ളൂ.
ഞാൻ : മം…. എങ്ങിനെയുണ്ട്….. ചരിത്ര ബോധമൊക്കെ കൂടിയോ
സീമ : ആക്കല്ലേ…
സീമ : ഇതിൽ പങ്കെടുത്താൽ അതിന്റെ സർട്ടിഫിക്കറ്റ് വാല്യൂ ഒന്ന് വേറെ തന്നെയാ.
