സ്നേഹസീമ 3
SnehaSeema Part 3
[ Previous Part ] [www.kkstories.com ]
നന്ദി നന്ദി നന്ദി….. അടുത്ത ഭാഗം തുടങ്ങട്ടെ….
പതിവ് പോലെ തന്നെ ടീച്ചറുടെ വിളി കേട്ടാണ് ഞാൻ എണീറ്റത്…
സീമ : അഖി….ഡാ……
നല്ല ഉറക്ക ചടവുണ്ടായിരുന്നു…. പോരാത്തതിന് തലേന്ന് അടിച്ചതിന്റെ ഹാങ്ങ് ഓവറും… എങ്ങനെയൊക്കെയോ തല പൊന്തിച്ചു ഞാൻ എണീറ്റ്.
ഞാൻ : എന്താ ടീച്ചറെ നേരത്തെ തന്നെ കുളിച്ചു റെഡി ആയോ…
സീമ : ആഹാ നല്ല ബെസ്റ്റ് ആള്… ഇന്നു അല്ലെ ജോയിനിങ്..
ഞാൻ : ആ… ഞാൻ. സോറി ഞാൻ ആ കാര്യമേ വിട്ട്..
സീമ : അത് തോന്നി….നീ ഇന്നലെ സോഫയിൽ തന്നെ ഉറങ്ങിയല്ലേ..അതും ഈ തണുപ്പത്ത്
ഞാൻ : അതിനെന്താ….
ഞാൻ ചെറിയ തലവേദന എടുത്ത് അവിടെ തന്നെ ഇരുന്നു…
ക്ലോക്കിൽ നോക്കിയപ്പോൾ സമയം 7.30 ആയിട്ടേ ഉള്ളൂ..
സീമ : നോക്കണ്ട….9 ആയിട്ടില്ല…. ഇന്നെനിക്ക് ജോയിനിങ് ഉള്ളതാ…. നേരത്തെ ചെല്ലുന്നത് ആണ് നല്ലത്… അതിനു നീ ഇന്നൊരു ദിവസം എന്നെ കൊണ്ടാക്കി തായോ… നാളെ തൊട്ട് ഞാൻ പോയ്കോളാം…
ടീച്ചർ അപ്പോഴേക്കും ചായയുമായി വന്നു…
സീമ : പിരിയുമോ…
ഞാൻ : രാവിലെ തന്നെ നല്ല കളിയാക്കലാണല്ലോ…
ടീച്ചറെ ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് തന്നെ പോയി.
ഞാൻ ചായ കുടിച്ചു കഴിഞു ഫോൺ എടുത്ത് നേരെ ബാത്റൂമിലേക്ക് പോയി…
എന്തായാലും നേരത്തെ എണീറ്റു…. കുളിയും മറ്റുമൊക്കെ നേരത്തെ കഴിഞ്ഞു ഞാൻ റെഡി ആയി…
സീമ : ആഹാ ചെക്കൻ നേരത്തെ റെഡി ആയോ….
ഞാൻ : മം.. ഇനി ഞാനായിട്ട് ടീച്ചറെ ലേറ്റ് ആവണ്ട…
സീമ : കുളിച്ചിട്ടും ആ ഉറക്കം പോയിട്ടില്ല… മുഖമൊക്കെ വല്ലാണ്ടായിണ്ട്.
ടീച്ചറെ അപ്പോഴേക്കും പുട്ടും കടലയും റെഡി ആക്കിയിരുന്നു…
ഞാൻ : ആഹാ…..എത്ര നാളായി പുട്ട് കഴിച്ചിട്ട്…
