സോഫയിൽ പോയി ഫോൺ എടുത്ത് ശ്യാമിനെ വിളിച്ചു.അവന്റെ വണ്ടിക്കാണ് എല്ലാ ദിവസവും പോണത്.വീട്ടിൽ ഉള്ള ബുള്ളറ്റ് ചേട്ടൻ കൊണ്ട് പോവും.
അവൻ ഒരു 10 മിനിറ്റു കൊണ്ട് എത്താം എന്ന് പറഞ്ഞു.
ഞാൻ സമയം നോക്കി.8:30 അവുന്നതെ ഒള്ളു.9:00 മണി ആവുമ്പോ അപ്പൊൾ കോളേജിൽ എത്താൻ പറ്റും.
അവളെ കാണണം എന്ന് മാത്രമായിരുന്നു എന്റെ മനസ്സ് മുഴുവൻ. അവളിൽ നിന്ന് വമിക്കുന്ന മുല്ലപ്പൂ ഗന്ധം നുകരാൻ എനിക്ക് കൊതിയായി.എന്റെ ചിന്ത മുഴുവനും അവളെ കുറിച്ച് മാത്രമായി.
പുറത്ത് ഒരു ബൈക്ക് വന്ന് നിന്നപ്പോൾ ആണ് .ഞാൻ അവളുടെ ചിന്തയിൽ നിന്ന് മോചിതനാവുന്നത് .
അമ്മേ…. ഞാൻ കോളേജിലേക്ക് …ഇറങ്ങേണ്….
അച്ചു.. ഇന്ന് പറ്റുമെങ്കിൽ നേരത്തെ വന്നോട്ടാ….
ന്തിനാ….. ഞാൻ വൈകും… ഫ്രേഷേഴ്സ് ഡേ ഒക്കെ ആണ് അടുത്ത ആഴ്ച അപ്പൊൾ അതിന്റെ കുറച് പ്ലാനിംഗ് ഒക്കെ ഉണ്ട്…..
ആ അല്ലെങ്കി ഞാൻ അജുവിന്റെ ഒപ്പം പൊക്കോളാം ……
ശെരി എന്നാ ബൈ…..
അമ്മയോട് യാത്ര പറഞ്ഞിട്ട് നേരെ ശ്യാമിന്റെ ബൈക്കിൽ കയറി കോളേജിലേക്ക് യാത്രയായി.ശ്യാമിന്റെ വീടും എന്റെ വീടും അടുത്ത് അടുത്ത് ആണ്…പക്ഷേ കോളേജിൽ വെച്ച് ആണ് അവനോട് കൂടുതൽ അടുത്ത് ഇടപഴകുന്നത്.ഇപ്പൊ ഞങൾ കട്ട ചങ്ക്‌സ് ആണ്. ക്ലബിൽ ഒക്കെ പോക്ക് ഒരുമിച്ച് ആണ്.
20 മിനുട്ട് കൊണ്ട് ഞങൾ കോളേജിൽ എത്തി.പർകിങ്ങിൽ തന്നെ ഉണ്ട് ഗാങ്ങ് ഫുള്ളും.കോളേജിൽ എത്തിയപ്പോൾ തന്നെ എന്റെ കണ്ണ് പരതിയത് പേര് അറിയാത്ത എന്റെ ദേവിയെ ആണ്. എന്റെ നോട്ടം കണ്ടിട്ട് അനുവാണ് പറഞ്ഞത്.അവർ വരാൻ സമയം ആയിട്ടില്ല എന്ന്.അപ്പൊൾ എനിക്ക് ചെറിയ ഒരു ആശ്വാസം കിട്ടി.അങ്ങനെ ഞങൾ എല്ലാരും സംസാരിച്ചു അവിടെ ഇരിക്കുമ്പോൾ ആണ്. എന്റെ ദേവിയുടെ എൻട്രി.. എന്റെ സാറേ ആ കാഴ്ച ഒന്ന് കാണേണ്ടത്.തന്നെ ആണ്.
നീല ചുരിദാറിൽ പൊതിഞ്ഞ അവളുടെ ശരീത്തിൻറെ വെളുപ്പ് നിറം എടുത്ത് അറിയുന്നുണ്ട്. എല്ലാവരും അവളെ തന്നെ നോക്കുകയാണ്.
ഓരോ ദിവസവും ഇവളുടെ ഭംഗി കൂടിക്കൊണ്ട് ഇരിക്കുകയാണോ…. ദൈവമേ…..ഞാൻ അറിയാതെ തന്നെ മനസ്സിൽ ചോദിച്ചു പോയി.അവർ ഞങ്ങളെ നോക്കി ചിരിചട്ട് ക്ലാസ്സിലേക്ക് നടന്നു നീങ്ങി.എന്റെ മനസ്സിലെ പകപ്പ് അപ്പോളും മാറിയിട്ടില്ല.റിയാസ് തട്ടി വിളിച്ചപ്പോൾ ആണ്.ഞാൻ സ്വബോധത്തിൽ വന്നത്.അപ്പോളേക്കും ബെൽ അടിച്ചു .ഞങൾ നേരെ ക്ലാസ്സിലേക്ക് പോയി.
ഓരോ പിരിഡും ഓരോ യുഗങ്ങൾ ആയാണ് അനുഭവപെട്ടത്. ഉച്ചക്ക് ലഞ്ച് ബ്രേക്ക് സമയത്ത് ഞാൻ അവളെ തേടി നടന്നു എങ്കിലും അവളെ കാണാൻ കഴിഞ്ഞില്ല.പിന്നീട് ക്ലാസ്സ് കഴിഞ്ഞപ്പോൾ ആണ് അവളെ കാണുന്നത്. ക്ലാസ്സിൽ നിന്ന് പുറത്തേക്ക് നടന്നു വരുന്ന അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു ഞാൻ പെട്ടന്ന് അവൾ എന്നെ നോക്കി കണ്ണുകൾ തമ്മിൽ ഉടഞ്ഞൂ… അവളുടെ കവിളുകൾ ചുവന്നു തുടുത്തു…. അപ്പോ തന്നെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നിപ്പോയി പക്ഷേ ഞാൻ എന്നെ തന്നെ കൺട്രോൾ ചെയ്തു നിർത്തി.
