Kambikuttan Malayalam

Sex stories Kambikuttan kambikathakal

തേൻനിലാവ് 2

ഞാൻ….. പക്ഷേ അന്ന് എനിക്ക് അവളെ കാണാൻ കഴിഞ്ഞില്ല… ഇനി നാളെ ശനിയാഴ്ച ആണ്.. അപ്പോ രണ്ട് ദിവസം ഇനി നോ ദർശനം.
അന്ന് രാത്രി വീട്ടിൽ എത്തീട്ടും എന്റെ ഉള്ളിൽ ഒരു സന്തോഷം ഉണ്ടായില്ല.അമ്മ വന്നു എന്ത് പറ്റി എന്നൊക്കെ ചോദിച്ചപ്പോൾ ഒന്നും ഇല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു.
രാത്രി കട്ടിലിൽ കിടന്നിട്ടും ഉറക്കം വരുന്നുണ്ടായില്ല.അന്നേരം എനിക്ക് മനസ്സിലായി അവൾ എന്നെ എന്തോരം സ്വാധീനിച്ച് എന്ന്. അവൾ ഇല്ലാതെ ഞാൻ പൂർണൻ അല്ല എന്ന്…… അവളുടെ പേര് മാത്രം ഇപ്പൊൾ എനിക്ക് അറിയാം ഇനി എന്തോരം അറിയാൻ കിടക്കുന്നു.അങ്ങനെ അവളെ കുറിച്ച് ചിന്തിച്ച് ഞാൻ കിടന്നു ഉറങ്ങി പോയി…
പിന്നെ ചേട്ടൻ രാവിലെ വന്ന് ഓടാൻ പോവാൻ വിളിച്ചപ്പോൾ ആണ്.ഞാൻ എഴുന്നേറ്റത്…..അങ്ങനെ അവന്റെ ഒപ്പം ഓടാൻ ഒക്കെ പോയി കഴിഞ്ഞ്. വീട്ടിൽ വെറുതെ ടിവിയും കണ്ട് ഇരിക്കുമ്പോൾ ആണ് ശ്യാമിന്റെ എൻട്രി ക്ലബിൽ പോവാൻ വേണ്ടി എന്നെ വിളിക്കാൻ വന്നതാണ്. വീട്ടിൽ ഇരുന്നീട്ട്‌ പ്രയോജനം ഒന്നും ഇല്ലാത്തത് കൊണ്ട്.അവന്റെ ഒപ്പം ക്ലബിൽ പോയി ഇരുന്നു. ഉച്ചക്ക് വീട്ടിൽ വന്നു ഭക്ഷണം കഴിച്ചു കഴിഞ്ഞ് വീണ്ടും ക്ലബിലേക് പോയി. വൈകിട്ട് ഫുട്ബാൾ കളിക്കും ഞങൾ … അത്യാവശ്യം നന്നായിട്ട് തന്നെ ഞാനും ശ്യാമും കളിക്കും പക്ഷേ കോളേജ് ടീമിൽ അല്ലാതെ ഞങൾ രണ്ടും ഒറ്റ ടീമിൽ കളിച്ചട്ടില്ല.
ഞാൻ മെസ്സി ഫാനും അവൻ ക്രിസ്റ്റ്യാനോ ഫാനും ആണ്.അപ്പോ ക്ലബിൽ വെച്ച് ടീം ഇടുമ്പോൾ രണ്ടും രണ്ട് ടീം ആവും.പിന്നെ വാശി ആണ്. യുദ്ധം തന്നെ അരങ്ങേറും അവിടെ പറമ്പിൽ..കളി കഴിഞ്ഞ പിന്ന എല്ലാരും അടയും ചക്കരയും ആണ് അത് വേറെ കാര്യം….. കളി ഒക്കെ കഴിഞ്ഞ് വീട്ടിൽ വന്ന് കുളിച്ച് ഭക്ഷണം ഒക്കെ കഴിച്ച്. കട്ടിലിൽ കിടക്കുമ്പോൾ ആണ് അവളുടെ പേര് വെച്ച് ഫേസ്ബുക്കിൽ നോക്കാൻ തോന്നിയത്. പിന്നെ ഫോൺ എടുത്ത് സേർച്ചിങ് തുടങ്ങീ. കൊറേ നേരം ഇരുന്നു സെർച്ച് ചെയ്തട്ടും പരാജയം ഏറ്റ്‌വാങ്ങാൻ ആയിരുന്നു എന്റെ വിധി.
അതും മൂഞ്ചിയ വിഷമത്തിൽ ഞാൻ എപ്പോഴോ കിടന്നു ഉറങ്ങി പോയി…. പിറ്റേന്ന് സൺഡേ ആയത് കൊണ്ട് ഓടാൻ പോക്ക് ഇല്ല ആശ്വാസം ആയി…
ഫ്രേഷേഴ്സ്‌ ഡേക് വേണ്ട ഐറ്റംസ് ഒക്കെ മേടിക്കാൻ പോവാൻ ഉള്ളത് കൊണ്ട് … ഒരു 9 മണി ഒക്കെ ആയപ്പോൾ കുളിച്ച് റെഡി ആയി . ബുള്ളേറ്റ് എടുത്ത് ശ്യമിനെയും കൂട്ടി…. എറണാകുളം മാർക്കറ്റിൽ കിടന്നു കറങ്ങി….. ഉച്ചയോട് കൂടി എല്ലാ ഐറ്റെവും മേടിച്ചു വീട്ടിലേക്ക് തിരിച്ചു….. ശ്യാം എന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചു…. അമ്മ കഴിപ്പിച്ചു എന്ന് വേണം പറയാൻ…. പിന്നെ ഡ്രസ്സ് ഒക്കെ മാറി അവനെയും കൊണ്ട് ക്ലബിൽ പോയി.അതൊക്കെ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ വൈകി…പക്ഷേ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഞാൻ ഫോൺ എടുത്ത് ചേട്ടനെ വിളിച്ചു….
എടാ നീയൊക്കെ എവിടെയാണ്…..
അമ്മയുടെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ വന്നേക്കേണ് മോനെ….കട്ട പോസ്റ്റ് ആണ്…
അപ്പോ അച്ഛൻ എവിടേ….
അച്ഛൻ എന്തോ … മീറ്റിംഗ് ഉണ്ട് വരാൻ വൈകും…. ചെടി ചട്ടിയുടെ അടിയിൽ താക്കോൽ ഉണ്ട്…..
ശെരി.. എന്നാ….. വേഗം വരാൻ നോക്ക്….
ഒക്കെ…..
വീട് തുറന്ന് വീട്ടിൽ എത്തിയ ഞാൻ… നേരെ അടുക്കളയിൽ പോയി…..വയർ തന്തക്ക് വിളിക്കാൻ തുടങ്ങീ…..
കുളിച്ച് ഭക്ഷണം കഴിച്ച് …… ബെഡിൽ കിടന്നു ഒന്ന് മയങ്ങിയപ്പോൾ ആണ്… ഫോണിന്റെ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടത്….. വാട്ട്സ്ആപ് തുറന്ന് നോക്കുമ്പോൾ ഒരു മെസ്സേജ് വന്നു കിടപ്പുണ്ട് അറിയാത്ത ഒരു നമ്പറിൽ നിന്നാണ്….
ഹലോ… ചേട്ടാ അറിയോ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025