Kambikuttan Malayalam

Sex stories Kambikuttan kambikathakal

തൃഷ്ണ 3

”കേറിക്കോ .. ഞാൻ പൂട്ടിയിട്ട് വന്നേക്കാം ”

താക്കോൽ വാതിലിൽ തന്നെ ഉണ്ടായിരുന്നു . മഹി താക്കോലെടുത്തിട്ടവളോട് പറഞ്ഞപ്പോൾ മാധവി മുറ്റത്തു കിടന്ന കാറിന്റെ മുൻ ഡോർ തുറന്നകത്തേക്ക് കയറി .

ടൌണിലേക്ക് എത്തുന്നതിന് മുൻപുള്ളോരു റെസ്റ്റോറന്റ് ആയിരുന്നുവത് .

മഹി കാർ പാർക്ക് ചെയ്യാൻ പോയി വന്നപ്പോൾ മാധവിയവനെയും കാത്തു മുന്നിൽ നിൽപ്പുണ്ടായിരുന്നു .

നാലുപേർക്ക് ഇരിക്കാവുന്ന ക്യാബിനിലാണ് അവൻ മാധവിയെയും കൊണ്ട് കയറിയത് .

”എന്നതാ കഴിക്കുന്നേ ?”

”എന്നതാണേലും മതി ..” പതിയെ ആയിരുന്നു മാധവി പറഞ്ഞത് .

” എന്നതാന്നു പറയ് ..” മഹി ടേബിളിൽ ഉണ്ടായിരുന്ന മെനു കാർഡ് അവളുടെ നേർക്ക് നീട്ടി.

” മഹി കഴിക്കുന്നത് മതി ” മാധവി അവനെ നോക്കാതെയാണ് പറഞ്ഞത്

” ബിരിയാണി പറയട്ടെ .. ഇഷ്ടമാണോ ?. ”

”ഹ്മ്മ്മ് …”

”ഏതാ ..ചിക്കനോ മട്ടനോ ?”

” മഹി പറയുന്നത് മതി … ” വീണ്ടും പതിഞ്ഞ ശബ്ദം.

”ഞാൻ അവിടെ തായ്‌ലൻഡ് റെസ്റ്റോറന്റിൽ പോകും . അടുത്തതാ ഉള്ളത് … അവിടെ പട്ടിയിറച്ചി കിട്ടും . ഞാൻ സാധാരണ പട്ടി ബിരിയാണിയാണ് കഴിക്കുന്നത് .അത് പറയട്ടെ ? കഴിക്കുമോ ”

”ഹക് ക് ക് ” മാധവിക്ക് ചിരിപൊട്ടി . അവൾ കർചീഫ് കൊണ്ട് മുഖം തുടച്ചെങ്ങോ നോക്കിയിരുന്നു .

”രണ്ട് ചിക്കന്‍ ബിരിയാണി … ഒരു തണുത്ത പെപ്‌സി .. പിന്നെ കുറച്ചു കഴിയുമ്പോൾ രണ്ട് ഫ്രൂട്സ് സലാഡും എടുത്തോ ?”’ അപ്പോഴേക്കും വെയിറ്റർ വന്നിരുന്നു .

മഹി ഓർഡർ കൊടുത്തിട്ട് മാധവിയെ നോക്കി .

അവനെ എതിരിടാനാവാതെ മുക്കാൽ ഭാഗം പൊക്കമുള്ള ക്യാമ്പിന് മുകളിലൂടെ കാണുന്ന സീലിംഗ് ലൈറ്റുകളുടെ മനോഹാരിതയുമൊക്കെ നോക്കിയിരിക്കുവായിരുന്നു മഹി .

മഹി ടേബിളിന് മുകളിൽ ഇരിക്കുന്ന അവളുടെ ഇടത്തെ കയ്യിൽ പിടിച്ചപ്പോൾ മാധവിയൊന്നു ഞെട്ടി കൈ പിൻവലിക്കാൻ നോക്കിയെങ്കിലും അതെ മട്ടിലിരുന്നു . അവൻ അവളുടെ ഉരുണ്ട കൈത്തണ്ടയിലൂടെ കയ്യൊടിച്ചപ്പോൾ രോമകൂപങ്ങൾ എഴുന്നത് മഹിയറിഞ്ഞു .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025