Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കം 5

ഒരു സൈഡിൽ  ആർത്തലക്കുന്ന തിരമാല.. മറു സൈഡിൽ ശാന്തമായി കിടക്കുന്ന കായൽ., അവയ്ക്കു മധ്യക്ക് നേടാനുള്ളതെല്ലാം നേടി കഴിഞ്ഞു എന്ന ഭാവത്തിൽ നിക്കുന്ന അവൻ നോക്കി. പെട്ടെന്ന് ഒരു മിന്നൽ.. അതിന്റെ വെളിച്ചത്തിൽ അവളുടെ വെളുത്ത മുഖം കൂടുതൽ തിളങ്ങി.. ആ സമയം അവനു മറ്റൊന്നും ചിന്തിക്കാൻ ഇല്ലായിരുന്നു. അവളുടെ മഴത്തുള്ളികൾ പറ്റി ഇരിക്കുന്ന ചെഞ്ചുണ്ടുകൾ അവൻ വായിക്കിളിൽ ആക്കി. കണ്ണുകൾ അടച്ചു അവന്റെ തലയിൽ അവൾ ഇറുക്കി പിടിച്ചു. മഴവെള്ളത്തോടൊപ്പം അവളുടെ ഉമിനീരും അവൾ അവനിലേക്ക്‌ പകർന്നു.

എത്ര നേരം അങ്ങനെ നിന്നു എന്ന് അവർക്കറിയില്ല. ശ്വാസം മുട്ടുന്നു എന്ന് തോന്നിയപ്പോൾ അവർ അകന്നു മാറി. അവർ തമ്മിൽ ഒന്നും മിണ്ടിയില്ല. അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു അവളെയും കൊണ്ട് ഫ്ലാറ്റിലേക്ക് തിരിച്ചു. അവനെയും ഇറുകെ കെട്ടിപിടിച്ചു അവൾ അവനു പിന്നിൽ ഇരുന്നു.

ഫ്ലാറ്റിനു മുന്നിൽ ബൈക്ക് കൊണ്ട് നിർത്തിയപ്പോൾ അവൾ അതിൽ നിന്നും ഇറങ്ങി. കുറച്ചു നേരം അവന്റെ മുഖത്ത് നോക്കിയാ ശേഷം തിരിഞ്ഞു നടന്നു. പക്ഷെ അവനു അവളെ അവളെ വിട്ടു പോകാൻ മനസ് വന്നില്ല. അവളുടെ കൈയിൽ കയറി അവൻ പിടിച്ചു. അവൾ തിരിഞ്ഞു അവന്റെ മുഖത്ത് നോക്കി.

“എനിക്ക് നിന്നെ വിട്ടു പോകാൻ തോന്നുന്നില്ല കൊച്ചേ..”

അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു, എന്നിട്ടു അവന്റെ കൈയും പിടിച്ചു നടന്നു. പടികൾ കയറി അവളുടെ റൂമിനു മുന്നിൽ എത്തിട്ടും അവൾ നിന്നില്ല. പടികൾ കയറി മുകളിലേക്ക് പോയി, അവർ പോയി നിന്നത് ആ കെട്ടിടത്തിന്റെ ടെറസിൽ ആണ്.

ചുറ്റും ആരും ഇല്ല, നല്ല ഇരുട്ടു. ഇടക്കിടക്ക് ഉള്ള മിന്നലിന്റെ വെളിച്ചം മാത്രമാണുള്ളത്.

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025