“”””എന്നാ പിന്നെ നമ്മുക്ക് എല്ലാം നിർത്താം…. എന്ത്യേ… “”””
അവൾ തിരികെ ചോദിച്ചു.
യ്യോ… കഷ്ടപ്പെട്ട… ഇവിടം വരെ എത്തിച്ചത്….ഇനിയും ഏറു പിടിച്ചാൽ പണി പാളും… കീഴടങ്ങുന്നതാ ബുദ്ധി…
“”””എന്റെ കെട്ടിയോൾ എന്തിനാ വിളിച്ചേ…??? “”””
ഞാൻ വിഷയം മാറ്റാനായി ചോദിച്ചു.
“”””നാളെ… എന്താ നമ്മുടെ പ്ലാൻ…..””””
അവൾ ചോദിച്ചു.
“””””പ്ലാൻ…. അഹ് ഇവിടെ താഴെ സെലിബ്രേഷൻ ഇല്ലേ…. “”””
ഞാൻ ചോദിച്ചു.
“”””അതൊക്കെയുണ്ട്….. നമ്മുക്ക് മാത്രമായി…. എവിടെയെങ്കിലും പോയാലോ….??? “”””
അവൾ അവളുടെ ആഗ്രഹം പറഞ്ഞു.
“”””നീയൊന്ന് പോയെ… നാളെയിവിടെ ഫീ മദ്യം കിട്ടും…. പുറത്ത് എന്തോരം ക്യാഷ് കൊടുക്കണോന്നോ…?? “”””
“”””എന്നാലേ…. നാളെ എന്റെ പൊന്നുമോൻ കുടിക്കണത് എനിക്കൊന്ന് കാണണം… “”””
അവൾ വാശിയോടെ പറഞ്ഞു.
