Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈരനിര്യാതനം 2

നിരാശനായ ഞാന്‍ മുറിയില്‍ ഉലാത്തി. സമയം പത്താകുന്നു. മനസ്സിന്റെ ഒടുക്കത്തെ ആര്‍ത്തി മൂലം പ്ലാന്‍ ചെയ്തത് ഒന്നും തന്നെ നടപ്പിലാക്കാന്‍ പറ്റുന്നില്ല. അവള്‍ മുറിയില്‍ കയറി ലോക്കും ചെയ്തിരിക്കുന്നു. പക്ഷെ ഉറക്കത്തിനു മുന്‍പ് അവള്‍ ബാത്ത്റൂമില്‍ പോകാന്‍ ഇറങ്ങും എന്നെനിക്ക് അറിയാമായിരുന്നു. ഒരു പെഗ് കൂടി ഒഴിച്ച് കുടിച്ച ശേഷം ഞാന്‍ മനസ്സിനെ ഒരുമാതിരി വരുതിയിലാക്കി പുറത്തിറങ്ങി. അടച്ചിട്ട മുറിയില്‍ അവള്‍ ഫോണിലൂടെ സംസാരിക്കുന്ന ശബ്ദം ചെവിയിലെത്തിയപ്പോള്‍ എന്റെ ഉള്ളില്‍ തീയാളി. ആരോടാണ് ഈ രാത്രിയില്‍ അവള്‍ സംസാരിക്കുന്നത്? ഞാന്‍ പതുങ്ങിച്ചെന്ന് കാതോര്‍ത്തു.

“..ഒരു സീറ്റ് മാത്രേ ഉള്ളാരുന്നല്ലോ; അല്ലെങ്കിലും എനിക്ക് പോകാന്‍ ഇഷ്ടമില്ലായിരുന്നു. ഇച്ചായന്‍ മമ്മിയോടു സംസരിച്ചതല്ലേ..പിന്നേം എന്തിനാ ചോദിക്കുന്നത്” എബിയോടാണ് സംസാരം എന്ന് മനസിലായപ്പോള്‍ എനിക്ക് ആശ്വാസമായി.

“മുറീല്‍ കാണും; എനിക്കെങ്ങനെ അറിയാം.. എനിക്കയാളെ കണ്ണെടുത്താല്‍ കണ്ടുകൂടാ; വൃത്തികെട്ട നോട്ടമാ; പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്തപോലെ….എന്തിനാ അയാളെ ഇവിടെ താമസിക്കാന്‍ സമ്മതിച്ചത്..വെറുതെയല്ല അയാളെ ഉപേക്ഷിച്ച് അവള് പോയത്..ഏയ്‌..ഉം..ഉം…ങേ..എന്നെയോ..ഉം കുറെ തൊടും..ഇച്ചായനല്ലാതെ ഒരാള്‍ എന്റെയീ ദേഹത്ത് തൊടണമെങ്കില്‍ ഞാന്‍ മരിക്കണം…പക്ഷെ ഇച്ചായന് എന്നോട് സ്നേഹമില്ലല്ലോ..പോ അവിടുന്ന്….വെറുതെ കൊതിപ്പിക്കാന്‍..എന്ന്? ഇനി വരുമ്പഴോ..ഉം അപ്പക്കാണാം.. ഒരു സുഖോം തന്നില്ലെങ്കിലും വേണ്ടില്ല, എന്നെ എന്നും ഇങ്ങനെ സ്നേഹിച്ചാല്‍ മാത്രം മതി..ശരി..ഇച്ചായാ അയാളെ എങ്ങനേലും ഇവിടുന്ന് മാറ്റാന്‍ നോക്കണേ… അയാള്‍ ഉള്ളപ്പോള്‍ ഒരു സുഖോമില്ല..ശരി..ഗുഡ്നൈറ്റ്..”

അവളുടെ സംസാരം കേട്ട ഞാന്‍ കോപം കൊണ്ട് ഭ്രാന്തുപിടിച്ചു പോയി; കതക് ചവിട്ടിത്തുറന്ന് അവളെ വെട്ടിമുറിക്കാനുള്ളത്ര ആസുരത തീവ്രമായി പരിശ്രമിച്ചാണ് ഞാന്‍ അടക്കിയത്. എത്ര വൃത്തികെട്ട രീതിയിലാണ് നായിന്റെ മോള്‍ എന്നെപ്പറ്റി അവനോട് പറഞ്ഞിരിക്കുന്നത്. എനെറ്റ് മനസ്സ് അനിയന്ത്രിതമായ പകയും കോപവും നിരാശയും കൊണ്ട് നീറിപ്പുകഞ്ഞു. അവളെന്നെ വെറുക്കുന്നു; കഠിനമായി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025