എന്റെ വണ്ടി അവിടെ ഹോട്ടൽ തന്നെ ഇട്ടു..കാരണം മറ്റന്നാൾ..അതിൽ…തന്നെ എന്റെ മാനേജർ…അർച്ചനയും കൊണ്ട് വരും…ഞാൻ ഇവിടെ നിന്നും കയറിയാൽ മതി…
പതിയെ മിണ്ടാതെ ഞാൻ അവിടെ ചെന്ന്…അകത്തു വെട്ടം ഉണ്ട്…
ഷെഡ്ഡാ…ഇവിടെ ആരും ഉറങ്ങിയില്ലേ ..ഞാൻ ഓർത്തു….
അകത്തു എന്തെക്കെയോ സംസാരങ്ങൾ കേൾക്കാം..ഞാൻ മെല്ലെ..കതകിന്റെ വശത്തു എത്തി നിന്ന്..
ശ്രീലേഖയുടെ ശബ്ദം ആണ് ആദ്യം കേട്ടത്….
‘അമ്മ എന്തൊക്കെ പറഞ്ഞാലും ഇത് നടക്കില്ല..എന്റെ ഏട്ടനോട് പറയാതെ എന്റെ ജീവിതത്തിൽ ഒന്നു എനിക്ക് പറ്റില്ല…എനിക്ക് ജീവൻ ആണ്..ആ മനുഷ്യൻ…
ഹ..നിനക്കു എന്താടി കാര്യം പറഞ്ഞാൽ..മനസ്സിൽ ആകാത്ത…നിന്റെ ചേച്ചി എന്നും ഇങ്ങനെ ഇവിടെ നിന്നാൽ മതിയോ….
അതിനു..ഏട്ടനോട് പറയണമ്..ഏട്ടൻ..അല്ലെ അവൾക് ഇപ്പോൾ ഇവിടെ ഒരു അഭയം കൊടുത്തത്..എന്നിട്ട്…ഇങ്ങനെ ആണോ…
എന്ന് പറഞ്ഞാൽ..എങ്ങനെ ആണ്..ശ്രീ…മോളെ….അവളുടെ ‘അമ്മ പിന്നെയും..നിന്റെ ചേച്ചിക് ഒരു ജീവിതം വേണ്ടേ…
വേണം..ചേച്ചിക്ക് വേറെ വിവാഹം കഴിക്കണം ഏന് പറഞ്ഞാൽ..എന്റെ ഏട്ടൻ മുന്നിൽ നിന്നും നടത്തും..എനിക്ക് അത് അറിയാം…
അഹ്…എടി…നിന്റെ തലയിൽ എന്താ ഒന്നും പറഞ്ഞാൽ മനസ്സിൽ ആകാത്തത്….ഈ വീട് നിന്റെ പേരിൽ ആണ്…അത് അവൻ വെച്ചത്..ആണ്…നീ അത് നിന്റെ ചേച്ചിക്ക് എഴുതികൊടുക്കുന്നു എന്ന് അറിഞ്ഞാൽ…അവൻ സമ്മതിക്കുമോ..
ഞാൻ ഞെട്ടി…
‘അമ്മ എന്താ ഈ പറയുന്നത്..ശ്രീലേഖ ചൂടാകുന്നു..എന്നെ വിശ്വസിച്ചു ഓരോന്ന് തന്നിട്ട്…ഞാൻ അതെല്ലാം അദ്ദേഹത്തെ പറ്റിക്കാനോ…
