അമ്മ മരിച്ചപ്പോഴാണവസാനം… ഞാൻ പറഞ്ഞു. പിന്നമ്മായി സീമേടെ കൂടെ ഗൾഫിലല്ലാരുന്നോ.. ഒരു ടച്ചുമില്ല ചേച്ചീ… ഞാൻ പറഞ്ഞു.
സീമയെ കണ്ടിട്ടില്ല. ചിന്നുവിനെ ഒന്നുരണ്ടു വട്ടം കണ്ടിട്ടൊണ്ട്…. ചേച്ചി കുണ്ണയിലൊന്നു ഞെരടി… ന്താടാ? ഏ…? അവൾടെ പേരുകേട്ടപ്പഴ് ഒരെളക്കം!
ആ… ചേച്ചീ… ഞാനൊന്നു പ്രതിഷേധം രേഖപ്പെടുത്താൻ ശ്രമിച്ചു..
വേണ്ട മോനേ… ചേച്ചിയെന്റെ കുണ്ണ മെല്ലെ തൊലിച്ചടിച്ചു. കൊറച്ചോണം കൂടുതലുണ്ടതാടാ… ഞങ്ങൾ പിന്നെയുമൊന്നായി.
ഇങ്ങു വാടാ.. ഞാനാ മടിയിൽ കിടന്ന് മുഴുത്തമുലകൾ ഈമ്പി.. ഞങ്ങക്ക് കേശവന്റെ ഫാമിലിയായിട്ടൊരകന്ന ബന്ധമൊണ്ട്. കേശവന് കാൻസറാടാ. ഇപ്പം തിരിച്ചു നാട്ടീപ്പോയി. ഇനീം വേദന കൊറയ്ക്കണ മരുന്നേ പറ്റത്തൊള്ളൂ…
ഞാൻ ഞെട്ടിപ്പോയി….
അടുത്ത ദിവസം ഹരിയുടെ കാറുമെടുത്ത് സീമയെക്കാണാൻ പോയി. ഒന്നരമണിക്കൂർ… അവസാനം വഴിയന്വേഷിച്ചു കണ്ടെത്തിയ കേശവന്റെ തറവാട്ടുമുറ്റത്ത് വണ്ടി നിർത്തിയിറങ്ങി. മനസ്സാകെ വിക്ഷുബ്ധമായിരുന്നു…. മുന്നോട്ടു വെച്ച കാലടികൾ പിന്നിലേക്ക് പോവും പോലെ!
ഉമ്മറത്ത് എന്നെ വലിയ കണ്ണുകൾ കൊണ്ടുറ്റുനോക്കി നിന്ന ചെക്കൻ! അവന്റെ നോട്ടം ഉള്ളിലെവിടെയോ കൊളുത്തി… എന്തെങ്കിലും വാങ്ങാമായിരുന്നു.. മനസ്സു മന്ത്രിച്ചു.
ആരാ അഭീ? അവളകത്തുനിന്നും വന്നു. ഒരു നിമിഷം! ആ പായൽ പിടിച്ച സിമന്റു തറയിൽ ഞാൻ നിശ്ചലനായി. സമയം മരവിച്ചു. ഒരു പെയിന്റിങ്ങിലെ രൂപങ്ങളായി ഞങ്ങൾ മൂവരും ചങ്കിൽ പതിഞ്ഞു..
ഒരു ചൂടുള്ള കയ്യെന്റെ കയ്യിലമർന്നപ്പോൾ ഞാൻ ഞെട്ടിയുണർന്നു. ആ പയ്യൻ! വാ അങ്കിൾ… അവളുമ്മറത്തില്ല! അവനെന്നെയും വലിച്ചകത്തേക്കു നടന്നു.
വിശാലമായ ധാരാളം വെളിച്ചമുള്ള , ജീവനുള്ള മുറിയിൽ, മെലിഞ്ഞു മുടിയില്ലാത്ത ഒരു മനുഷ്യനിരുന്ന് സോണി പ്ലേസ്റ്റേഷനിൽ ഗെയിം കളിക്കുന്നു! ആ… അച്ഛാ! ചീറ്റിംഗ്. ഞാൻ വരണ വരെ വെയിറ്റു ചെയ്യണ്ടേ! ചെക്കൻ തൊള്ള തുറന്നു. അച്ഛനും മോനും ചിരിച്ചുകൊണ്ട് കളി തുടർന്നു.
കേശവേട്ടാ… രാജീവ്! ഇവളെപ്പോഴാണെന്റെയരികിൽ വന്നത്?
സോറി രാജീവ്. കേശവൻ നീട്ടിയ മെലിഞ്ഞ വിരലുകളിൽ ഞാൻ പിടിച്ചു. ഒരു ഗ്യാപ്പു കൊടുത്താൽ ഇവനെന്നെ കൊന്നുകളയും! സീമയുടെ വിരലുകൾ എന്റെ കയ്യിൽ വേദനിപ്പിച്ചകൊണ്ടമർന്നു.
