Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണക്കുപുസ്തകം 5

: എന്ന ശരി, ഞാൻ വിളിക്കാം.. പോയിട്ട് ഇത്തിരി പണിയുണ്ട്. അന്നാമ്മ ഒരു ദിവസം വീട്ടിലേക്ക് വാ…

: ഇനി  വരാലോ… ഓക്കേ ഹരീ, ബായ്..

ഹരി പോയിക്കഴിഞ്ഞ് അന്നാമ്മയും അവറാച്ചനും ഡെന്നിസിനെ വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. ഒരു വെടിക്ക് രണ്ടുപക്ഷിയെന്ന ശാസ്ത്രമാണ് അവറാച്ചന്റെ മനസ്സിൽ തെളിഞ്ഞത്.

……./………./………./……..

ദിവസങ്ങളെടുത്ത് പല പദ്ധതികളും തയ്യാറാക്കിയ അവറാച്ചൻ നല്ല അവസരത്തിനായി കാത്തിരുന്നു. മേരിയെ വീടിന് പുറത്തേക്കൊന്നും വിടരുതെന്ന് അവറാച്ചൻ അന്നാമ്മയോടും വീട്ടിലെ മറ്റ് പണിക്കാരോടും പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഒരു ധൈര്യത്തിനായി വീട്ടിൽ കുറച്ച് ഗുണ്ടകളെയും കാവലിന് നിർത്തിയിട്ടുണ്ട്. ലാലാ ഗ്രൂപ്പിന്റെ ഹരിയെ ഒതുക്കുന്നതിനേക്കാൾ തലവേദനയാണ് അവറാച്ചനിപ്പോൾ ലക്ഷ്മണന്റെ മക്കളെക്കുറിച്ച് ഓർക്കുമ്പോൾ. അങ്ങനെ ചിന്തിച്ചപ്പോഴാണ് രണ്ടുംകൂടി ഒരു കുഴിവെട്ടി മൂടിയാലോ എന്നുള്ള ചിന്ത അവറാച്ചന്റെ തലയിൽ ഉദിക്കുന്നത്.

 

ഹരിയുമായുള്ള ഡീൽ ഉറപ്പിക്കുന്നതിനായി അന്നാമ്മ തയ്യാറാക്കിയ എഗ്രിമെന്റ് ഹരിക്ക് കൈമാറിയ ശേഷം അത് വിശദമായി പഠിച്ച് കഴിഞ്ഞാൽ നല്ലൊരു ദിവസം നോക്കി പാർട്ടി നടത്താമെന്ന് അന്നാമ്മ  അറിയിച്ചു. ഹരി അഗ്രിമെന്റിന്റെ ഒരു കോപ്പി സ്വപ്നയ്ക്ക് കൈമാറിയ ശേഷം നന്നായി വായിച്ചു മനസിലാക്കാൻ പറഞ്ഞേൽപ്പിച്ചു. പല നൂലാമാലകളും കുത്തിനിറച്ച എഗ്രിമെന്റ് വായിച്ചപ്പോൾ സ്വപ്നയ്ക്ക് കാര്യമായി ഒന്നും മനസിലായില്ല. പക്ഷെ ഒരു കാര്യം അറിയാം. അഗ്രിമെന്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ എന്തെങ്കിലും വീഴ്ച വരുത്തിയാൽ ഹരിയുടെ മുഴുവൻ സമ്പാദ്യവും ചിലവിട്ടാലും ഊരിപ്പോരാൻ പറ്റാത്തത്ര കുടുക്കുണ്ട് അതിൽ. ഈ കാര്യങ്ങളൊക്കെ ഹരിയെ ധരിപ്പിച്ച ശേഷം സ്വപ്ന അവളുടെ ആശങ്കയും ഹരിയോട് പങ്കുവച്ചു..

: എടി പെണ്ണേ… നീയിത്ര ടെൻഷനാവേണ്ട കാര്യമൊന്നുമില്ല…

: ഹരിയേട്ടാ.. ഈ കളി നമുക്ക് വേണ്ട. ഇതിൽ ഒപ്പിട്ടാൽ ഹരിയേട്ടനെ കുടുക്കാൻ അവർക്ക് എളുപ്പമാണ്. വിശ്വസിക്കാൻ കൊള്ളാത്ത ആൾക്കാരാണ് അവരൊക്കെ, പല ചതിയും ഉണ്ടാവും..

: നീ ഒന്ന് സമാധാനിക്ക് പെണ്ണേ… നമുക്ക് നോക്കാം. നീ ഇറങ്ങാറായോ, എനിക്ക് കുറച്ച് പണിയുണ്ട്, വൈകും

: എന്ന ഞാൻ ഇറങ്ങാം.. ഹരിയേട്ടൻ ഫ്രീയായാൽ വിളിക്ക്

ഓഫീസിൽ നിന്നും ഇറങ്ങിയ സ്വപ്നയുടെ മനസ് വല്ലാതെ പ്രക്ഷുബ്ധമായി. വീട്ടിലെത്തിയ അവളുടെ ചിന്ത മുഴുവൻ ഹരിയുടെ പുതിയ നീക്കങ്ങളെക്കുറിച്ചാണ്. എന്താവുമെന്ന് ചിന്തിച്ചിട്ട് അവൾക്കൊരു സമാധാനവുമില്ലാതായി. പിറ്റേന്ന് കാലത്ത് ഓഫിസിൽ എത്തിയ സ്വപ്ന ആകെ വിഷമിച്ചിരിക്കുന്നത്കണ്ട് ഹരി അവളെ അടുത്തേക്ക് വിളിച്ചു

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025