Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണക്കുപുസ്തകം 5

: എന്താടി മുത്തേ ഇന്നലെ ഉറങ്ങിയില്ലേ, കണ്ണും മുഖവുമൊക്കെ വല്ലാതിരിക്കുന്നു..

: മനുഷ്യന്റെ ഉറക്കം കെടുത്തുന്ന പണിയല്ലേ ഹരിയേട്ടൻ ചെയ്യുന്നത്…നമുക്ക് ആ പാർട്ടി വേണ്ട ഹരിയേട്ടാ..

: എന്റെ സ്വപ്നേ നിനക്ക് എന്നെ വിശ്വാസമില്ലേ… നീ ഒരു കാര്യം ചെയ്യ് അന്നാമ്മയെ വിളിച്ച് വരുന്ന ബുധനാഴ്ച രാത്രി കൂടാമെന്ന് പറ. ഒരുക്കങ്ങളൊക്കെ എന്റെവക. സ്ഥലം, അന്നാമ്മയുടെ മൂന്നാറിലെ എസ്റ്റേറ്റ് ബംഗ്ലാവ്.

: ഹരിയേട്ടാ….

: പറഞ്ഞപോലെ ചെയ്യടി പോത്തേ…

: എന്ന ഞാനും വരും.. പാർട്ടിക്ക്

: നിന്നെയാ ബംഗ്ലാവിന്റെ ഗേറ്റിനകത്ത് കണ്ടുപോകരുത്… ഇനി കുറച്ച് ദിവസം ഞാൻ പറയുംപോലെ അനുസരിച്ചാൽ മതി എന്റെ സ്വപ്നക്കുഞ്ഞ്

 

ഹരിയുടെ നിർദേശപ്രകാരം സ്വപ്ന അന്നാമ്മയെ വിളിച്ച് പാർട്ടിയുടെ കാര്യം ഓർമിപ്പിച്ചു. വൈകുന്നേരം ഓഫീസ് വിട്ടറങ്ങിയ സ്വപ്ന വീണ്ടും അന്നമ്മയെ വിളിച്ചു. നേരിട്ട് കാണണമെന്ന് പറഞ്ഞപ്പോൾ അന്നാമ്മ രാത്രിയോടുകൂടി സ്വപ്നയുടെ വീട്ടിലെത്തി.

: മാഡം, നമുക്ക് കാറിൽ ഇരിക്കാം. അകത്ത് അമ്മയുണ്ട്, ഇതൊക്കെ അമ്മ കേട്ടാൽ ശരിയാവില്ല

: ഓഹ് അതിനെന്താ… വാ

: മാഡത്തിന് വളരെ വേണ്ടപ്പെട്ട ഒരു ഇൻഫർമേഷൻ എനിക്ക് തെളിവ് സഹിതം കിട്ടിയിട്ടുണ്ട്. പക്ഷെ അത് പറയുന്നതിന് മുൻപ് മാഡം എന്നെയൊന്ന് സഹായിക്കണം.

: എന്റെ സ്വപ്നേ… നിനക്ക് എന്ത് സഹായത്തിനും ഞാനുണ്ട് കൂടെ.. എന്താ എന്നോട് പറയാനുള്ളത്

: മാഡം തന്ന ചെക്കുമായി ഞാൻ കാലത്ത് ബാങ്കിൽ വരാം.. എനിക്ക് കുറച്ച് പണം വേണം. എന്നെപ്പോലൊരാൾ ഇത്രയും വലിയ തുകയുടെ ചെക്കുമായി പോയാൽ ചിലപ്പോ ബാങ്കിൽ ഉള്ളവർ സംശയിക്കും. അതുകൊണ്ട് മാഡം എനിക്കൊരു ഒരുകോടി രൂപ എടുത്ത് തരണം. പറ്റില്ലെന്ന് പറയരുത്… ഇപ്പൊ ഈ പണം കിട്ടിയില്ലെങ്കിൽ ഞാനും അമ്മയും  തെരുവിലേക്ക് ഇറങ്ങേണ്ടിവരും. ഈ വീടെനിക്ക് നഷ്ടമാവും. മറ്റ് കടങ്ങൾ വേറെയുമുണ്ട്.. അതൊക്കെ വീട്ടിയശേഷം ഈ വീടും വിറ്റ് ഞങ്ങൾ എങ്ങോട്ടെങ്കിലും പോയി ജീവിച്ചോളാം. പിന്നീടൊരിക്കലും മാഡത്തിനെ തേടി ഞാൻ വരില്ല

: ഒരു കോടി…. അത്.. ഞാനൊന്ന് ആലോചിക്കട്ടെ..

: നാളെ എനിക്ക് കാശ് കിട്ടണം. അല്ലെങ്കിൽ ഇതേ ആവശ്യവുമായി ഞാൻ ഹരി സാറിനെ കണ്ടോളാം…എന്തായാലും നിങ്ങൾ അയാളെ ചതിച്ച് ഉണ്ടാക്കാൻ പോകുന്ന 250 കോടിയൊന്നും ഞാൻ ചോദിക്കുന്നില്ലല്ലോ… വെറും ഒരുകോടി രൂപയല്ലേ..

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025