Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണക്കുപുസ്തകം 5

: സ്വപ്നേ നീ… അവസരം മുതലെടുത്ത് വിലപേശുവാണോ

: ഗതികേടുകൊണ്ടാണ് മാഡം… പിന്നെ, ഞാൻ നിങ്ങൾക്ക് കൈമാറാൻ പോകുന്ന വിവരങ്ങൾക്ക് ഈ പറഞ്ഞ കോടികളെക്കാൾ വിലയുണ്ട്…

: ശരി… നീ അബദ്ധമൊന്നും കാണിക്കരുത്. ഞാൻ ഇച്ചായനോട് ഒന്ന് സംസാരിക്കട്ടെ, എന്നിട്ട് നിന്നെ വിളിക്കാം..

: ഓക്കേ… അപ്പൊ ശരി. വിളിക്കാൻ മറക്കണ്ട.

…………………..

കാലത്ത് ഓഫീസിൽ വിളിച്ച് ഹാഫ് ഡേ ലീവ് പറഞ്ഞ സ്വപ്ന അന്നാമ്മയെ വിളിച്ച് ഉച്ചയോടെ ബാങ്കിലെത്താൻ പറഞ്ഞിട്ടുണ്ട്. സ്വപ്നയെ കാത്തിരിക്കുകയായിരുന്ന അന്നാമ്മയെ നോക്കി ചിരിച്ച ശേഷം അവർ രണ്ടുപേരും നേരെ പോയത് മാനേജരുടെ ക്യാബിനിലേക്കാണ്. അന്നാമ്മ ഇന്നലെ രാത്രിതന്നെ മാനേജരെ വിളിച്ച് പറഞ്ഞതിനാൽ ക്യാഷ് റെഡിയാക്കി വച്ചിട്ടുണ്ട് അദ്ദേഹം.  ഫോർമാലിറ്റികളൊക്കെ പൂർത്തിയാക്കി ഇറങ്ങിയ അന്നാമ്മ തന്റെ കയ്യിലുള്ള ബാഗ് സ്വപ്നയെ ഏല്പിച്ച ശേഷം അവളെയും കൂട്ടി വണ്ടിയെടുത്തു…

: ഞാൻ പറഞ്ഞ വാക്ക് പാലിച്ചു.. ഇനി സ്വപ്ന പറ

: മാഡം ആദ്യം എന്നെ ഓഫീസിൽ വിടണം. അതുകഴിഞ്ഞ് മാഡം വണ്ടി തിരിക്കുന്നതിനുള്ളിൽ ഞാൻ കുറച്ച് ഡോക്യൂമെന്റസ് മാഡത്തിന്റെ ഫോണിലേക്ക് അയക്കും. അത് നോക്കിയ ശേഷം എന്നെ വിളിച്ചാൽ മതി. ബാക്കി ഡീറ്റെയിൽസ് നമുക്ക് ഫോണിൽകൂടി സംസാരിക്കാം

: സ്വപ്ന ഇത് ചീറ്റിംഗ് ആണ്…

: നമ്മൾ രണ്ടാളും ചെയ്യുന്നത് ചീറ്റിംഗ് തന്നെയല്ലേ… അതുകൊണ്ട് കുഴപ്പമില്ല

: എന്റെ കയ്യിൽ നിന്നും കാശ് വാങ്ങി നീ എന്നെ ഒറ്റികൊടുക്കാൻ ആണോ അവന്റെ ഓഫീസിലേക്ക് വരാൻ പറഞ്ഞത്

: ഞാൻ പറയാനുള്ളത് കേട്ടുകഴിഞ്ഞാൽ നിങ്ങൾ ഈ കാശിന് വേണ്ടി ഇപ്പൊത്തന്നെ എന്നെ കൊല്ലില്ലെന്ന് എന്താ ഉറപ്പ്..മാത്രവുമല്ല തെളിവുകൾ ഒന്നും ബാക്കിയാകുന്നത് അന്നാമ്മയ്ക്ക് ഇഷ്ടമല്ലല്ലോ.. അതുകൊണ്ട് എനിക്ക് ഇപ്പൊ ഏറ്റവും സുരക്ഷിതമായി തോന്നിയ സ്ഥലം ഹരി സാറിന്റെ ഓഫീസാണ്

: നിന്നെ കൊല്ലാൻ ആണെങ്കിൽ എനിക്ക് ഓഫീസ് ടൈം കഴിഞ്ഞാലും ആവാലോ

: അതുണ്ടാവില്ല മാഡം… അപ്പോഴേക്കും മാഡം മറ്റൊരാളെ കൊല്ലാനുള്ള പ്ലാനിങ്ങിൽ ആയിരിക്കും..…

 

(തുടരും)

❤️🙏

© wanderlust

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025