Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആത്മബന്ധം

ഇഷ്ടം തോന്നിയിട്ടല്ലേ നീ അങ്ങനെ പറഞ്ഞത്

അതെ ഇക്ക പക്ഷെ എനിക്കറിയില്ലായിരുന്നു അത് മോളാണെന്ന്

ഫാസി ഇഷ്ട്ടപെട്ട പെണ്ണിന്റെ കൂടെയാണ് ജീവിക്കേണ്ടത് …ഇഷ്ടപ്പെടുന്നവർ തമ്മിലാണ് ജീവിക്കേണ്ടത്

എന്നാലും ഇക്ക അത്രക്കും നന്ദികേട് ഞാൻ ചെയ്യില്ല

ഇപ്പോഴാണ് നീ നന്ദികേട് കാണിക്കുന്നത്

എന്താണ് ഇക്ക പറയുന്നത്

അതെ ഫാസി മോൾക്കും നിന്നെ ഇഷ്ടമാണ് …അവൾ ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനം,നിന്നെപ്പോലെ ഒരാളെ ഭർത്താവായി ലഭിക്കാൻ അവൾ മുന്ജന്മത്തിൽ എന്തെങ്കിലും സുകൃതം ചെയ്തിട്ടുണ്ടാവും .മനസ്സിന്റെ നന്മ കൊണ്ടാണ് മോനെ നീ വലിയവനാകുന്നത് .അവളുടെ ആഗ്രഹം നീ നിറവേറ്റണം .അവളുടെ മാത്രമല്ല ഞങ്ങൾ എല്ലാവരുടെയും ആഗ്രഹം ഇതുതന്നെയാണ് . മോൾ ഈ വിവരം പറഞ്ഞപ്പോൾ മുതൽ
വല്ലാത്തൊരു സന്തോഷം തോന്നി എനിക്ക് .ശരിക്കും അർഹനാണ് നീ .ഒരുപാടു ജീവിത ലക്ഷ്യങ്ങൾ ഉള്ളവളാണ് മോൾ നീ അവളുമായി സംസാരിക്കണം പൊരുത്തപ്പെടാൻ നിനക്ക് കഴിയുമെങ്കിൽ അവളെ സ്വീകരിക്കണം .ഒരിക്കലൂം ഞാൻ നിന്നെ നിര്ബന്ധിക്കില്ല പക്ഷെ എന്റെ ആകെയുള്ള ആഗ്രഹം ഇതുമാത്രമാണ് .നാളെ സർജറി കഴിഞ്ഞു ഞാൻ ജീവിച്ചിരിക്കുമോ എന്നുപോലും എനിക്കറിയില്ല എന്റെ അന്ത്യാഭിലാഷം ആയി നീ ഇത് കാണണം .ഇനി വേറെ ആശകൾ ഒന്നും എനിക്കില്ല മോനെ.
അങ്ങനെ ഒന്നും പറയാതെ ഇക്ക ധൈര്യമായി ഇരിക്ക് ഒന്നും സംഭവിക്കില്ല .

എനിക്ക് പേടിയില്ല ഫാസി എനിക്കെന്തു സംഭവിച്ചാലും നീ ഉണ്ടാവും എന്നറിയാം

ഒന്നുമില്ല ഇക്ക മനസ്സിന്റെ ധൈര്യമാണ് ആദ്യം വേണ്ടത് ഇക്ക വിഷമിക്കാതെ ഇക്കയുടെ ഒരാഗ്രഹത്തിനും ഞാൻ എതിര് നിൽക്കില്ല

അത് മതി മോനെ അത് മതി എനിക്ക് സമാധാനമായി

ഇക്ക ഉറങ്ങിക്കോളൂ ഓരോന്നാലോചിച്ചു വെറുതെ മനസമാധാനം കളയണ്ട

എനിക്കൊരു മനഃസമാധാനക്കേടുമില്ല ഫാസി

ഇക്ക ഉറങ്ങിക്കോ

ഹമ്

പിറ്റേന്ന് രാവിലെ തന്നെ ഇത്തയും മക്കളും ആശുപത്രിയിൽ വന്നു .ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞു ഇക്കയെ
സർജറിക്ക് കൊണ്ടുപോയി .എല്ലാ മുഖത്തും ആശങ്ക തളം കെട്ടിയിരുന്നു .എന്ത് പറഞ്ഞു അവരെ ആശ്വസിപ്പിക്കണം എനിക്കറിയില്ലായിരുന്നു .സർജറി നടക്കുന്നിടത്തേക്കു പ്രവേശനം നിഷേധിച്ചിരുന്നു ഞങ്ങൾ കാത്തിരുപ്പു സ്ഥലത്തു ഇരുന്നു .ഓരോ നിമിഷവും ഓരോ യുഗം പോലെ തോന്നി .എന്റെ അടുത്തിരുന്ന മോൾ എന്റെ കയ്യിൽ മുറുക്കെ പിടിച്ചു .അവളുടെ ഭയത്തിന്റെ തിവ്രത ആ പിടിയിൽ നിന്നും എനിക്ക് മനസ്സിലായി .അത്രയും മുറുക്കെ ആണ് അവൾ എന്റെ കയ്യിൽ പിടിച്ചത് .ഞാനെന്റെ കയ്യ് അവളുടെ കയ്യുടെ മുകളിൽ വച്ച് പതുക്കെ തഴുകി .എന്റെ മുഖത്തേക്ക് അവൾ നോക്കി .ദൈര്യമായിരിക്കാൻ ഞാൻ അവളോട് കണ്ണുകളാൽ പറഞ്ഞു .
ഇക്ക ഉപ്പച്ചിയെ എപ്പോ കാണാൻ കഴിയും

സർജറി കഴിയട്ടെ മോളെ

എനിക്ക് പേടിയാവുന്നു ഇക്ക

എന്തിനാ മോളെ പേടിക്കുന്നത് ഞാനില്ലേ കൂടെ

എന്നും ഉണ്ടാവുമോ

ഹമ്

The Author

Neethu

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025