Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആത്മബന്ധം

എന്താണെന്നു അറിയില്ല ഇക്കയുടെ അടുത്തിരിക്കുമ്പോൾ വല്ലാത്തൊരു ആശ്വാസം തോനുന്നു ഒരുധൈര്യം വരുന്നപോലെ

മോൾ പേടിക്കാതിരിക്കു ഉപ്പച്ചി ഉടൻ വരും

ഹമ്
ഇത്ത പ്രാർത്ഥനയിൽ മുഴുകിയിരിക്കയായിരുന്നു ഷംസിയുടെ മുഖത്തും ആശങ്ക കളിയാടുന്നത് ഞാൻ കണ്ടു .പതിയെ മോൾ എന്നിലേക്ക് ചാഞ്ഞു .അവൾക്ക് സുരക്ഷിതത്വം എന്റെ സാമീപ്യത്തിൽ നിന്നും ലഭിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി .എന്നാൽ കഴിയുന്ന വിധം ഞാൻ അവളെ സ്വാന്തനിപ്പിച്ചു .ഏറെ നേരെത്തെ കാത്തിരിപ്പിനൊടുവിൽ ആ സന്തോഷ വാർത്ത ഞങ്ങളെ തേടിയെത്തി സർജറി കഴിഞ്ഞു പേടിക്കാനൊന്നുമില്ല .ഒന്ന് കാണാൻ ഞങ്ങൾക്കേവർക്കും അതിയായി കൊതിയുണ്ടായിരുന്നു എന്ത് ചെയ്യാൻ അതിനു വീണ്ടും കാത്തിരിക്കേണ്ടി വന്നു .ഒടുവിൽ ഒരാൾക്ക് കാണാമെന്നായി .ഇത്ത icu യിൽ കയറി ഇക്കയെ കണ്ടു .ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇക്കയെ കണ്ട തൃപ്തി ആ മുഖത്തു പ്രകടമായിരുന്നു .ഞങ്ങൾ എല്ലാവരും ഇക്കയെ കണ്ടു .മയക്കത്തിൽ നിന്നും ഇക്ക ഉണർന്നു .ഒന്നും പേടിക്കാനില്ലെന്നു ഡോക്ടർ ഞങ്ങൾക്ക് ഉറപ്പു നൽകി .പതിയെ പതിയെ ഇക്ക ജീവിതത്തിലേക്ക് തിരികെ എത്തി തുടങ്ങി .പൂർണ വിശ്രമം പറഞ്ഞിരുന്ന കാരണം ഇക്കാക്ക് കുറച്ചു ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടി വന്നു .ആ വീട്ടിലേക്ക് ഇക്കയെ കൊണ്ടുപോകാൻ എനിക്ക് മനസ്സ് വന്നില്ല .ഞാനത് ഇക്കയോട് പറയുകയും ചെയ്തു .പക്ഷെ അതിനു മാത്രം ഇക്ക സമ്മതിച്ചില്ല .എങ്ങനെയും ഇക്കയെകൊണ്ട് സമ്മതിപ്പിക്കാമെന്ന് ഞാൻ കരുതി .ആ കാലയളവിൽ മോൾ ഞാനുമായി കൂടുതൽ അടുത്തു .എന്റെ മനസിലും മോളോട് ഇഷ്ടം തോന്നിത്തുടങ്ങിയിരുന്നു .അവളുമായി ഞാനും കൂടുതൽ അടുത്തിടപഴകി .പരസ്പരം മനസ്സ് പങ്കുവെച്ചു .
മോളെ എനിക്കൊരു കാര്യം പറയാനുണ്ട്

എന്താണിക്ക

ഉപ്പച്ചിയെ ഇനിയും ആ വീട്ടിലേക്കു കൊണ്ടുപോണോ

വേറെ എങ്ങോട്ടു പോണമെന്ന ഇക്ക പറയുന്നത്

നിങ്ങളുടെ നാട്ടിലെ വീട്ടിലേക്ക് മാറിക്കൂടെ

അതൊക്കെ പോയില്ലേ പിന്നെങ്ങനെ

പോയത് തിരികെ വീണ്ടെടുക്കാലോ

എന്നാലും വേണ്ടിക്കാ

അതെന്താ മോളെ

വലിയ വീടും പഴയ ജീവിതവും ഒന്നും ഞങ്ങൾക്കാർക്കും ഇപ്പൊ താല്പര്യമില്ല

പഴയ ജീവിതം വേണമെന്ന് പറയുന്നില്ല അങ്ങോട്ട് മാറിക്കൂടെ

എന്തോ മനസ്സിൽ അങ്ങനെ ഒരു ആഗ്രഹം ഇല്ല

വീട്ടിലെത്തിയാലും ഇക്കാക്ക് കുറച്ചു നാൾ കൂടി വിശ്രമം ആവശ്യമായി വരും ഇങ്ങനെ ഒരു ചുറ്റുപാടിൽ അത് സുരക്ഷിതമായി എനിക്ക് തോന്നിയില്ല

ഇക്ക പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട് പക്ഷെ ഞാൻ മാത്രം സമ്മതിച്ചിട്ട് കാര്യമില്ലല്ലോ

മോൾക്ക് സമ്മതമാണോ

ഇക്കയുടെ ആഗ്രഹങ്ങൾക്ക് ഞാൻ ഒരിക്കലും എതിര് നിൽക്കില്ല .ഇക്ക ഞാൻ എന്റെ ഒരു ആഗ്രഹം പറയട്ടെ

പറഞ്ഞോ മോൾക്ക് എന്താഗ്രഹം ഉണ്ടെങ്കിലും പറഞ്ഞോ എന്നെകൊണ്ട് കഴിയുന്നതാണെങ്കിൽ ഞാൻ സാധിപ്പിച്ചു തരും

The Author

Neethu

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025