Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആത്മബന്ധം

നേടി എന്ന് ഇക്ക പറയുന്ന മതിപ്പ് താല്കാലികമായിരുന്നു .വിലക്കുവാങ്ങിയ ബഹുമാനം .അതുപോര ആ നാട് ഇക്കയെ ബഹുമാനിക്കണം സ്നേഹിക്കണം ആദരിക്കണം .ഒരിക്കൽ ആ വലിയ വീട്ടിൽ എന്നും നിറയെ ആളുകൾ ഉണ്ടായിരുന്നു ,ഭക്ഷണത്തിനും സഹായം ചോദിച്ചും രാത്രിപോലും പകലാക്കി തോന്നിച്ചിരുന്ന കാലം .ആ കാലം ഇനിയും ഉണ്ടാകണം പണം കൊടുത്തു നേടിയല്ല സ്നേഹം കൊടുത്തു നേടണം മോൾ പറഞ്ഞപോലെ സമൂഹത്തിൽ ഭക്ഷണം ലഭിക്കാതെയും മരുന്ന് വാങ്ങാൻ പണമില്ലാതെയും കല്യാണം നടത്താൻ പണമില്ലാതെയും ദുരിതം അനുഭവിക്കുന്ന നിരവധി ജീവിതങ്ങൾ ഉണ്ടാകും .മക്കൾ വലിച്ചെറിഞ്ഞവർ കടത്തിണ്ണകളിൽ അന്തിയുറങ്ങേണ്ടി വരുന്നവർ അങ്ങനെ നിരവധി .അവർക്കൊരാശ്രയം അത്താണി അതാവണം ഇനി ആ വീട് ആർക്കും എപ്പോഴും കയറിവന്നു സഹായം ചോദിക്കാൻ കഴിയുന്ന സഹായിക്കുമെന്ന് ഉറപ്പുള്ള സ്ഥലം .പണത്തിനു വേണ്ടി പണിക്കുപോകാതെ മറ്റുള്ളവനെ തുരന്നു തിന്നുന്നവർക്ക് അവിടെ സ്ഥാനം ഉണ്ടാവില്ല അർഹമായവർക്ക് ആശ്രയം അനിവാര്യമായവർക്ക് മാത്രം സഹായം ചെയുന്ന വീട് .ആ വീട്ടിൽ കാരണവരായി ഇക്ക ഉണ്ടാവണം വെച്ച് വിളമ്പാൻ ഇത്ത ഉണ്ടാവണം .അവരെ നാടുമുഴുവൻ ബഹുമാനിക്കണം സ്നേഹിക്കണം .നേരായി സമ്പാദിച്ചത് മാത്രമേ എന്റെ കയ്യിലുള്ളു .സത്യമുള്ള പണം മാത്രം എന്റെ വിയർപ്പു പറ്റിയ പണം .നമുക്ക് സുഖമായി ജീവിക്കാൻ ഉള്ളതും അതിനപ്പുറവും എനിക്കുണ്ട് മോൾ പറഞ്ഞപോലെ
അത്യാവശ്യത്തിന് മാത്രമേ പണം വേണ്ടതുള്ളൂ ധൂർത്തു കാണിക്കാൻ ഉള്ളതല്ല .ആവശ്യമായ പണം ഞാൻ നൽകാം ഇക്കയും ഇത്തയും കൂടി എല്ലാം നടത്തിയാൽ മതി .പിന്നെ എല്ലാം നിയന്ധ്രിക്കാനും നോക്കാനും പരിചരിക്കാനും എന്റെ മോളും ..

ഇക്ക നിങ്ങൾ ഒരുപാടു വലിയവനാണ് .ഇന്നത്തെകാലത്തു അധികമാർക്കും ഇല്ലാത്ത മനസ്സിന്റെ ഉടമയാണ് ഇക്ക
ഉപ്പച്ചിയെകൊണ്ട് ഞാൻ സമ്മതിപ്പിക്കാം .ഞാൻ പറഞ്ഞാൽ എന്റെ ഉപ്പച്ചി സമ്മതിക്കും .എല്ലാം ശരിയായി ആരോഗ്യം വീണ്ടെടുത്ത് ഉപ്പ അങ്ങോട്ട് താമസം ആരംഭിക്കണം പഴയ കുഞ്ഞപ്പയായി .പുതിയൊരു മനുഷ്യനായി സ്നേഹം കൊണ്ട് ആദരിക്കുന്ന നാട്ടുകാർ മുഴുവൻ ബഹുമാനിക്കുന്ന ഉപ്പയെ എനിക്ക് കാണണം .അതിലും സന്തോഷം തരുന്ന മറ്റൊരു കാഴ്ചയും എനിക്കി ലോകത്തിൽ കാണാനില്ല .ഇക്ക ഞാൻ നിങ്ങളെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് വാക്കുകളാൽ പറഞ്ഞറിയിക്കാൻ എനിക്കാവില്ല .അത്രയും ഞാൻ നിങ്ങളെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു .എനിക്കെത്രയും പെട്ടന്ന് ഇതെല്ലം ഉപ്പച്ചിയോടു പറയണം .സമ്മതിപ്പിക്കണം .ഹൃദയം വല്ലാതെ തുടിച്ചു പൊങ്ങുന്നു .ഒരുപാടു നാളുകൾക്കു ശേഷം വല്ലാത്തൊരു സംതൃപ്തി ഉള്ള മനസ്സുമായാണ് ഞാനിപ്പോൾ ജീവിക്കുന്നത് എല്ലാത്തിനും നന്ദിയുണ്ട് ഇക്ക ..പറഞ്ഞറിയിക്കാൻ പറ്റാത്തത്രയും നന്ദി .

എന്താണ് മോളെ ഇത് .നന്ദി പറയേണ്ടത് ഞാനാണ് എന്നെ ഒരു മനുഷ്യനാക്കിയതിന് .വ്യക്തിത്വം എന്താണെന്ന് മനസ്സിലാക്കി തന്നതിന് എന്റെ സ്നേഹം സ്വീകരിച്ചതിന് .ഇനിയുള്ള ജീവിതത്തിൽ എനിക്കൊപ്പം എന്റെ കൂട്ടായി ഉണ്ടാവുന്നതിന് എല്ലാത്തിനും ഞാനാണ് നന്ദി പറയേണ്ടത് .

അങ്ങോട്ടും ഇങ്ങോട്ടും നന്ദി സ്വീകരിച്ചു ഇക്ക …ഇക്കയുടെ നന്ദിയല്ല സ്നേഹം മാത്രം മതി

എനിക്കും മോളെ ..

ഡോക്ടർ നിർദേശിച്ചതനുസരിച്ചു കുറച്ചു നാൾ ഇക്ക ആശുപത്രിയിൽ തങ്ങി സർജറി കഴിഞ്ഞതിന്റെ ക്ഷീണവും തലവേദനയും കുറച്ചു നാൾ ഉണ്ടാവുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു .മൂന്നാല് ദിവസങ്ങൾ കൊണ്ട് തലവേദന പൂർണമായി മാറി ക്ഷീണം ഉണ്ടായിരുന്നു പതിയെ പതിയെ മാറുമെന്ന് ഡോക്ടർ അറിയിച്ചു .കഴിക്കേണ്ട ഭക്ഷണത്തെ കുറിച്ചും എല്ലാം വിശദമാക്കി പറഞ്ഞു തന്നു .ചെക്കപ്പുകൾ എല്ലാം നടത്തി വിശദമായി പരിശോധിച്ച് ഡോക്ടർ ഡിസ്ചാർജ് ചെയ്യാമെന്ന് അറിയിച്ചു .നെടുങ്കണ്ടത്തേക്ക് ഇനി തിരിച്ചുപോന്നില്ല എന്നുതന്നെ തീരുമാനിച്ചു അവിടുത്തെ വീടും ഒഴിഞ്ഞു .ആശുപത്രിക്കടുത് ഒരു വീട് ഞങ്ങൾ വാടകക്കെടുത്തിരുന്നു എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്താനുള്ള സൗകര്യത്തിന് വേണ്ടി ആ വീട് ഒഴിഞ്ഞില്ല നെടുംകണ്ടത്തെ വീട്ടിലെ സാധനങ്ങൾ എല്ലാം വെല്ലൂരുള്ള വാടക വീട്ടിലേക്ക് കൊണ്ടുവന്നു ഇക്ക ആശുപത്രി വിട്ടു വീട്ടിലേക്കു താമസമാക്കി .

The Author

Neethu

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025