ജിതിനു അറിയാമായിരുന്നു ഞാനും റോഷനുമായുള്ള പ്രശ്നം…
റോഷൻ അടുത്ത് എത്തിയപ്പോഴേ എനിക്ക് അവൻ മദ്യപിച്ചിട്ട് ഉണ്ടെന്ന് മനസ്സിലായി…
അത് കൊണ്ട് തന്നെ അവിടെ വച്ചു അവൻ പ്രശ്നം ഉണ്ടാക്കിയാൽ ഞാൻ നേരിടാൻ റെഡി ആയിതന്നെ ആണ് ഞാൻ അവന്റെ മുന്നിലോട്ട് കയറി നിന്നത്..
അവൻ തന്നെയാണ് വർത്തമാനം തുടങ്ങി വച്ചതു..
“എന്താടാ.. എന്നെ മറന്നിട്ടില്ലല്ലോ നീ..
അല്ലെങ്കിലും നീ മറന്നാലും നിന്റെ ഈ മുഖം എനിക്ക് അങ്ങ് മറക്കാൻ പറ്റുമോടാ മൈരേ… ”
“റോഷാ ഇവിടെ വച്ചു ഒരു പ്രശ്നം വേണ്ടാ..
ഇത് അതിനുള്ള സ്ഥലം അല്ല..
നമുക്ക് വേറെ എവിടെയെങ്കിലും വച്ചു ആകാം..”
(അവിടെ അപ്പോൾ ഒരു സീൻ create ചെയ്യാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു)
”എന്താടാ നിനക്ക് പേടിയാണോ എന്നെ.. ”
“പേടിയോ എനിക്കോ.. അതും നിന്നെ പോലെ ഒരുത്തനെ. …??
അത് നിന്റെ വെറും തോന്നലാ..
നിന്നെ പേടിക്കാൻ നീ ആരാടാ ഊളെ..
തന്തയുടെ പണക്കൊഴുപ്പിൽ
കുടിച്ചുo പെണ്ണ് പിടിച്ചും നാട് തെണ്ടി നടക്കുന്ന ഒരു ഭൂലോകമൈരൻ.. അത്രേ ഉള്ളൂ നീ..””
“ഡാ…
നിന്നെ ഞാൻ വെറുതെ വിട്ടു എന്ന് കരുതണ്ടാ.. ഒന്നും മറന്നിട്ടില്ല ഞാൻ…
നല്ലൊരു പണി തന്നെ ഞാൻ നിനക്കിട്ടു തരും..
കരുതിയിരുന്നോ നീ.. ”
“ഓ അങ്ങനെ ആയിക്കോട്ടെ.. നമുക്ക് കാണാം.. ഞാൻ എന്റെ നാട്ടിൽ തന്നെ ഉണ്ട്.. എന്റെ വീട്ടിൽ.. ”
”നമുക്ക് കാണാം. നീ കണ്ടോ ഞാൻ എന്താ ചെയ്യാൻ പോണേന്ന്.. ”
”നീ ഇവനെ കേറിഅങ്ങ് ഒലത്തും… വെറുതെ കൊണക്കാതെ പോകാൻ നോക്കടാ മൈരേ..”
ജിതിൻ ഇടയിൽ കേറി അവനോട് പറഞ്ഞു..
അതോടെ റോഷൻ
‘നീ ആരാടാ കഴുവേറി മോനെ… ” എന്ന് ചോദിച്ചു കൊണ്ട് ജിതിന്റെ കോളറിൽ കേറി പിടിക്കാൻ പോയപ്പോൾ ഞാൻ ഇടയിൽ കേറി റോഷനെ തള്ളി മാറ്റി…
“നീ പോകാൻ നോക്ക് റോഷാ.. ഇവിടെ വച്ചു ഒരു ഇഷ്യൂ ഉണ്ടാക്കാതെ..”
ഞാൻ പറഞ്ഞു..
അപ്പോൾ അടുത്ത് ആരും ഇല്ലാതിരുന്നതിനാൽ ഞങളുടെ വഴക്ക് ആരും കണ്ടില്ലായിരുന്നു…
എന്നെ ഒന്ന് കൂടെ കലിപ്പിച്ചു നോക്കി..
അവൻ ഞങ്ങളുടെ അടുത്ത് നിന്നും നടന്നു…
അവൻ നേരെ ഈ കല്യാണവീട്ടിലേക്ക് ആണ് കേറിപ്പോയത്.
ഈ മൈരനെയും കല്യാണം വിളിച്ചിട്ട് ഉണ്ടോ..
ഉണ്ടാകും.. നാട്ടിലെ VIP യുടെ കുടുംബത്തിലെ അല്ലെ…
ചേട്ടനും അവനും അവിടെ വച്ചു കണ്ടാൽ പ്രശ്നം ഉണ്ടാകുമോ എന്ന് ഞാൻ ഭയന്നു..
കല്യാണവീട് ആയതിനാൽ അവൻ കുഴപ്പം ഒന്നും ഉണ്ടാക്കില്ല എന്ന് ജിതിൻ പറഞ്ഞു…
***-***
