വായിൽ തോന്നിയതൊക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു ഞാനും അപ്പോൾ…
അവൻ പോയികഴിഞ്ഞു അവിടെ നിന്നിരുന്ന
ഒരാൾ പറഞ്ഞാണ് അവനെപ്പറ്റി ഞങ്ങൾ അറിഞ്ഞത്..
തൃശ്ശൂരിൽ നിന്നുള്ള ഭരണകക്ഷി MLA ഡേവിഡ് പാലത്തിങ്കൽ ന്റെ അനന്തരവൻ..
ബാംഗ്ലൂരിലെ ഒരു വൻ വ്യവസായിയുടെ ഒരേ ഒരു സീമന്ത പുത്രൻ..
“റോഷൻ പുന്നെക്കാടൻ..”
കാശിന്റെയും രാഷ്ട്രീയസ്വാധീനത്തിന്റെയും കൊഴുപ്പ്ൽ കള്ളും കഞ്ചാവും അടിച്ചു നടക്കുന്ന ഒരു തെറിച്ച വിത്ത്..
“സൂക്ഷിക്കണം..അവനു ഇല്ലാത്ത ഒരു പോക്കിരിത്തരവും ഇല്ല.. ”
അങ്ങനെയൊരു സൂചന കൂടി ഞങ്ങൾക്ക് തന്നിട്ട് ആണ് അയാൾ പോയത്…
വീട്ടിലെത്തി അച്ഛനോടും അമ്മയോടും ഈ വിവരം പറയരുതെന്നു ഏട്ടത്തിയോട് പറഞ്ഞെങ്കിലും സംഭവം കണ്ട ഏതോ പരിചയക്കാരൻ വിളിച്ചു പറഞ്ഞറിഞ്ഞു മാമൻ അന്ന് രാത്രി വീട്ടിൽ എത്തിയതോടെ അവരും അറിഞ്ഞു..
അച്ഛൻ കുറേ വഴക്ക് പറഞ്ഞു..
ഇനി ഒരു പ്രശ്നത്തിനും പോകരുത് എന്ന് അമ്മയും ഏട്ടത്തിയും കരഞ്ഞു പറഞ്ഞു.. ചേട്ടനും മാമനും അത് തന്നെയായിരുന്നു അഭിപ്രായം..
അതോടെ ഞാനും ഒന്ന് അടങ്ങി അവർക്കു കൊടുത്ത വാക്ക് ഒന്ന് ഓർത്തു മാത്രം..
ജിതിനും വിനുവും എല്ലാം അറിഞ്ഞത് അടുത്ത സൺഡേ എല്ലാരും കൂടി ഒത്തു കൂടിയപ്പോൾ ശരത് പറഞ്ഞായിരുന്നു..
എന്നാൽ അതിനു മുൻപേ മറ്റൊരു സംഭവം കൂടി നടന്നിരുന്നു.. അത് കൂടെ ആയപ്പോൾ
പ്രശ്നം കൂടുതൽ രൂക്ഷമായി..
ആദ്യം റോഷനുമായി വഴക്ക് നടന്ന് ഒരു ദിവസത്തിനു ശേഷം…
അന്ന് രാവിലെ അമ്പലത്തിൽ പോയ ഏട്ടത്തി കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ആണ് കയറി വന്നത്..
(ചേട്ടനും അച്ഛനും ആ സമയം വീട്ടിൽ ഇല്ലായിരുന്നു.. )
ഏട്ടത്തിയോട് കാര്യം തിരക്കിയ അമ്മയെ കെട്ടിപിടിച്ചു ഒറ്റ കരച്ചിൽ ആയിരുന്നു ഏട്ടത്തി.. ഏട്ടത്തി പറഞ്ഞു കാര്യം അറിഞ്ഞ
അമ്മ ഏട്ടത്തിയെ അമ്മ അശ്വസ്സിപ്പിച്ചു…
ഈ സമയം അങ്ങോട്ട് വന്ന എന്നെ കണ്ടതും ഏട്ടത്തി കണ്ണു തുടച്ചു..
ഞാൻ എന്ത് പറ്റി എന്ന് തിരക്കി എങ്കിലും
‘ഒന്നുമില്ല’ എന്ന് പറഞ്ഞു ഏട്ടത്തി റൂമിലേക്ക് പോയി..
അമ്മയുടെ മുഖം കണ്ടതും ഏട്ടത്തി കരഞ്ഞതിന്റെ കാരണം അമ്മയ്ക്ക് അറിയാമെന്നു എനിക്ക് ഉറപ്പായി..
ആദ്യം പറയാൻ തയ്യാറായിലെങ്കിലും ഞാൻ നിർബന്ധം പിടിച്ചപ്പോൾ അമ്മ പറഞ്ഞു…
————
അമ്പലത്തിൽ നിന്നും വരുന്ന വഴി ഏട്ടത്തി റോഷനെ കണ്ടു.. അവന്റെ കൂടെ അപ്പോൾ നാലഞ്ചു പേര് ഉണ്ടായിരുന്നു..
അവൻ ഞങ്ങളുടെ കാർ നമ്പർ വച്ചു ഞങ്ങളുടെ ഡീറ്റെയിൽസ് എല്ലാം കണ്ടു പിടിച്ചു എന്നും അവനെ അന്ന് തല്ലിയതിനു പകരം ചോദിക്കുമെന്നും ഭീഷണിപ്പെടുത്തി..
വേണ്ടി വന്നാൽ എന്നെ കൊല്ലാൻ പോലും മടിക്കില്ല എന്ന് കൂടി പറഞ്ഞപ്പോൾ ഏട്ടത്തി ആകെ പേടിച്ചു പോയി..
ഇനി ഒരു കുഴപ്പത്തിനും വരരുത് എന്നും, എന്നെ ഒന്നും ചെയ്യരുത് എന്ന് ഏട്ടത്തി അവനോട് അപേക്ഷിച്ചപ്പോൾ,,
