Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുരാഗപുഷ്പങ്ങൾ 2

അവസാനം അവളുടെ ഒരു ബന്ധുവിനെ ചാക്കിലാക്കി ഇതെല്ലാം അവളോടുള്ള ഇഷ്ടം കൊണ്ടാ ഞാൻ ഇതൊക്കെ ചെയ്തതെന്ന് വിശ്വസിപ്പിച്ചു … അങ്ങനെ ആ കല്യാണം അങ്ങ് ഉറച്ചു….. മോഹിച്ചതൊക്കെ സ്വന്തമക്കിട്ടേയുള്ളൂ…. എന്റെ ഒരുപാട് ഉറക്കം കെടുത്തിയ അവൾ അവസാനം എന്റെ കിടപ്പറയിൽ എന്നോടൊപ്പം ഉറങ്ങും…. ”
ഒരു വികട ചിരിയോടെ മുന്പിലിരുന്ന് ഗ്ലാസ്‌ അയാൾ കാലിയാക്കി…. ചുറ്റും ഉള്ളവരുടെ മുഖത്താകെ അമ്പരപ്പായിരുന്നു….” എന്നാലും അവൾ കൊള്ളാല്ലോ…. മുതലാളിക്ക് നല്ല മണി മണി പോലത്തെ എത്ര പെണ്ണുങ്ങളെ കിട്ടിയേനെ…. എന്തിനാ ആ വിഴുപ്പിനെ…. ”
പലരും പല കമന്റുകളും പറഞ്ഞു…

” നിർത്തിനെഡാ…. നിങ്ങൾ എന്താ വിചാരിച്ചേ…. അവളെ കെട്ടിലമ്മയായിട്ടു വഴിക്കാനാണ് ഞാൻ അവളെ കെട്ടാൻ പോകുന്നതെന്നോ….തുഫൂ… ”
അയാൾ നിലത്തേക്ക് ആഞ്ഞു തുപ്പി

” അവൾ അനുഭവിക്കാൻ പോകുന്നതേയുള്ളു…. പലയിടങ്ങളിൽ നാട്ടുകാരുടെ മുന്പിലിട്ട് അവൾ എന്നെ അപമാനിച്ചു… മുഖത്തു കാർക്കിച്ചു തുപ്പി… അവസാനം അവളുടെ പേര് പറഞ്ഞ് ഏതോ ഒരു വരുത്തൻ എന്റെ ദേഹത്ത് കൈ വച്ചു… നരകിപ്പിക്കും അവളെ ഞാൻ… കാൽക്കീഴിലിട്ട് ചവിട്ടിയരയ്ക്കും…. ”
വീറോടെ ഒരു ഗ്ലാസ് കൂടി വായിലേക്ക് കമത്തിക്കൊണ്ട് അയാൾ പറഞ്ഞു….

” എന്നാലും ആരായിരിക്കും ആ കൊച്ചിന്റെ തന്ത..??.. ”
ഏതോ ഒരുത്തൻ അതിനിടയ്ക്ക് ചോദിച്ചു…

” ആ…. ഒരുത്തൻ നടക്കുന്നുണ്ടായിരുന്നല്ലോ അനിയത്തികുട്ടിയാ അനിയത്തികുട്ടിയാന്ന് പറഞ്ഞ്…. ചിലപ്പോൾ അവൻ തന്നാകും… ആ അരവിന്ദൻ… എന്തൊക്കെ പറഞ്ഞാലും സ്വന്തം ചോരയൊന്നും അല്ലല്ലോ…. അല്ലെങ്കിൽ പിന്നെ ആ പെണ്ണ് വാ തുറന്ന് പറയില്ലായിരുന്നോ…. ”
കൂടെയുള്ള ഒരുത്തൻ പറഞ്ഞു…
അവരുടെ സംഭാഷണം എല്ലാം കേട്ട് തരിച്ചു നിൽക്കുകയായിരുന്നു അമൽ…. ഇനിയും അവിടെ നിന്നാൽ അവരെ കൈ വച്ചു പോകും എന്ന് തോന്നിയപ്പോൾ അവൻ അവിടെ നിന്നും തിരികെ നടന്നു…. അവന്റെ മനസ്സ് നീറി പുകയുകയായിരുന്നു…. എന്താണ് ഇന്ദുവിന് പറ്റിയത്…. എന്തിനാണ് അവൾ ഇതൊക്കെ ചെയ്യുന്നത്…. ആരാണവളെ… അങ്ങനെ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുമായി അവൻ വിറച്ച കാലടികളോടെ നടന്നു…..

തിരികെ വീട്ടിൽ എത്തിയപ്പോളേക്കും എല്ലാവരും ഭക്ഷണം ഒക്കെ കഴിച്ചിരുന്നു…. ആരതി അമലിനും അരവിന്ദിനും കൂടി ഭക്ഷണം വിളമ്പി…. ഇതിനിടെ പല തവണ ഇന്ദുവിനെ കാണാനും സംസാരിക്കാനും ശ്രമിച്ചെങ്കിലും അത് നടന്നില്ല…. എന്തായാലും ഈ കല്യാണം നടത്താൻ സമ്മതിക്കില്ല എന്നവൻ ഉറപ്പിച്ചിരുന്നു…. ഏത് വിധേനയും കല്യാണം മുടക്കാനുള്ള വഴി അവൻ ആലോചിച്ചു കൊണ്ടിരിന്നു…. മുൻപിൽ ആകെ ഒരു ദിവസം മാത്രമാണ് ഉള്ളതെന്ന ബോധം അവനെ കൂടുതൽ അങ്കലാപ്പിലാക്കി…. രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവന് ഉറക്കം കിട്ടുന്നുണ്ടായിരുന്നില്ല… സമയം പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു….

സമയം എത്ര കഴിഞ്ഞിട്ടും അമലിന് ഉറക്കം വരുന്നുണ്ടായിരുന്നില്ല….. പ്രീയപ്പെട്ടത് ഒക്കെ കൈവിട്ടു പോകുന്ന എന്ന തോന്നൽ ഒരു പാമ്പിനെപ്പോലെ അവനെ ചുറ്റി വരിഞ്ഞിരുന്നു….. ഉത്തരമറിയാത്ത ഒരായിരം ചോദ്യങ്ങൾ അവന്റയുള്ളിൽ പ്രകമ്പനം കൊണ്ടു….. ഒട്ടും സഹിക്കാൻ കഴിയാതെ വന്നപ്പോൾ അവൻ ഫോൺ എടുത്ത് അമ്മയെ വിളിച്ചു….. എല്ലാ ആശ്രയങ്ങളും ഇല്ലാതാകുമ്പോൾ അവസാനം എത്തിച്ചേരുന്ന സ്ഥലം അമ്മയുടെ മടിത്തട്ടായിരുന്നു…. അസമയത്ത് മകന്റെ കാൾ കണ്ട് ആ അമ്മ ഭയപ്പെട്ടു…. ഫോൺ എടുത്തപാടെ ആദ്യം മുതലുള്ള എല്ലാ സംഭവങ്ങളും ഏറ്റു പറഞ്ഞ് അവൻ വാവിട്ടുകരഞ്ഞു…. എല്ലാം സമാധാനമായി കേട്ട ശേഷം അവർ സംസാരിച്ചു തുടങ്ങി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025