Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 16

വിജയുടെ ആത്മാവ് തിരികെ അവന്റെ ശരീരത്തിലേക്ക് വന്നു കയറി….

 

അത്രയും നേരം നിശ്ചലമായി അവൻ കുളിതൊട്ടിയിലെ വെള്ളത്തിനടിയിൽ കിടക്കുകയായിരുന്നു….

ആ സന്യാസി അവന്റെ തലഭാഗത്തായി ചമ്രം പടിഞ്ഞു ഇരിക്കുകയാണ്….അയാൾ മിഴികളടച്ചു വിജയുടെ ആത്മാവ് സഞ്ചരിച്ച വഴിയിലൂടെ അവന് പിന്നാലെയായി അവനെ പിന്തുടർന്നു….

അവന്റെ ആത്മാവ് തിരികെ അവന്റെ ശരീരത്തിൽ കയറിയ അതെ നിമിഷം സന്യാസി ധ്യാനത്തിൽ നിന്നും ഉണർന്നു….

 

വെള്ളത്തിനടിയിൽ നിശ്ചലമായി കിടന്നിരുന്ന വിജയ് ഒരു പിടച്ചിലോടെ മിഴികൾ തുറന്നു… ശ്വാസം കിട്ടാതെ വെപ്രാളത്തോടെ അവൻ കുളിതൊട്ടിയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു… പക്ഷെ അവന് അത് സാധിക്കുന്നുണ്ടായിരുന്നില്ല….

 

അത് മനസിലായ സന്യാസി നിലത്ത് നിന്നും എഴുന്നേറ്റ് തന്റെ കൈയിലെ ദണ്ഡിൻ്റെ അടിവശം ഉപയോഗിച്ച് ആ തൊട്ടിയിലെ ജലത്തിൽ ഒരു വൃത്തം വരച്ചു… ശേഷം ദണ്ഡിൻ്റെ തലഭാഗം ജലത്തിൽ മുക്കി….അന്നേരം ദണ്ഡിൽ നിന്നും ഒരു നീലവെളിച്ചം ആ തൊട്ടിയിലെ ജലത്തിലേക്ക് വന്ന് പതിച്ചു….ആ നിമിഷം തന്നെ വിജയ് വെള്ളത്തിൽ നിന്നും ശക്തമായി തെറിച്ചു പുറത്തേക്ക് വന്നു….

നിലത്ത് കിടന്നവൻ ശ്വാസം എടുക്കാൻ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു ….വെപ്രാളത്തോടെ അവൻ ശ്വാസത്തിനായി കിടന്നു പിടഞ്ഞു…പെട്ടന്ന് ആ സന്യാസി അവന്റെ അരികിൽ വന്ന ശേഷം അവന്റെ നഗ്നമായ മാറിൽ അയാളുടെ വലതു കൈ ചേർത്ത് നിശബ്ദമായി മന്ത്രങ്ങൾ ഉരുവിട്ടു…..

വിജയ് ശാന്തമായി… അവൻ ക്രമേണ ശ്വസിക്കാൻ തുടങ്ങി….അത് കണ്ടതും സന്യാസിയുടെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു….മെല്ലെ വിജയ് അവന്റെ മിഴികൾ തുറന്നു….ശേഷം സന്യാസിയെ നോക്കി അവൻ പുഞ്ചിരിക്കാൻ ശ്രമിച്ചു…

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025