വർഷയുടെ മിഴികളിലെ നനവ് വിജയ് ശ്രദ്ധിച്ചിരുന്നു… അവൾ വിഷമിക്കുന്നത് കണ്ടതും വിജയുടെ മനസ്സിലും നോവ് പടർന്നു….
“ശോ വേണ്ടായിരുന്നു… “‘
അവൻ മനസ്സിൽ ആലോചിച്ചു. തന്റെ ദേഷ്യം അവളുടെ മേലിൽ തീർത്തത് പോലെയായി..വിജയ് മെല്ലെ അവളുടെ അരികിലേക്ക് നീങ്ങി.
“””ഏട്ടന്റെ ചട്ടമ്പിക്ക്….വെഷമായോ…?”””
അവളുടെ തോളിൽ പിടിച്ചു അവനോട് ചേർത്ത് നിർത്തികൊണ്ട്അവൻ ചോദിച്ചു..
“”””ഉം….””””
നേരത്ത മൂളൽ മാത്രമായിരുന്നു അവളുടെ മറുപടി.
“”””പോട്ടെടാ… ഏട്ടൻമോളെ വെറുതെ കളിപ്പിച്ചതല്ലേ….””””
അവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു.
“”””അഹ്… അമ്മേ….ടി….വിടടി… തെണ്ടി.. “”””
അവളെ ചുംബിക്കുന്നതിന്റെ ഇടയിൽ കിട്ടി വിജയ്ക്ക് തോളിൽ തന്നെ നല്ലൊരുഗ്രൻ കടി… അതിന്റെ വേദനയിൽ വിജയ് നിന്ന് പുളഞ്ഞു…
“”””ഇനിയെന്നെ പേടിപ്പിക്കോ…?….””””
വിജയനെ നോക്കി അവൾ ചോദിച്ചു…
“”””ഇല്ല….വിടടി….ഹാവു… “””
