വിജയ് വേദനയോടെ നിലവിളിച്ചു….അവൾ അവനെ ചെറു പുഞ്ചിരിയോടെ നോക്കി
ശേഷം അവനെ നോക്കി കൊഞ്ഞനംകുത്തികൊണ്ടവൾ താഴേക്ക് ഓടി ഇറങ്ങി..
വിജയ് ചെറുചിരിയോടെ റൂമിലേക്കും…
വീട്ടിൽ എത്തി മണിക്കൂർ ഒന്ന് കഴിഞ്ഞിട്ടും പ്രിയയെ കാണാത്തതിന്റെ അസ്വസ്ഥത അവനിൽ കൂടി കൂടി വന്നു….
ഒടുവിൽ ചാരിയിട്ട വാതിലിൽ തള്ളി mതുറന്നുകൊണ്ട് പ്രിയ മുറിക്കുള്ളിലേക്ക് കയറി…
“”””നീയിതെവിടെ പോയേക്കെർന്നു വാവച്ചി… “””
വിജയ് നീരസത്തോടെ ചോദിച്ചു.
“”””ഞാൻ സീതേച്ചിയുടെയെടുത്ത്…””””
പ്രിയ വിജയിനെ നോക്കാതെ മറുപടി പറഞ്ഞു…
“””എന്താവാവച്ചി ഒരു ക്ഷീണം പോലെ…?”””
തളർന്നുവാടിയുള്ള അവളുടെ വരവ് വിജയ് ശ്രദ്ധിച്ചിരുന്നു….. അവൾ അവന് മറുപടി ഒന്നും കൊടുക്കാതെ ഡോർ ലോക്ക് ചെയ്തു… നേരെ ബാത്‌റൂമിലേക്ക് കയറി….
വിജയ്ക്ക് എന്തോ വല്ലായിമ തോന്നി എല്ലാവരും തന്നിൽ നിന്നും എന്തൊക്കെയോ മറക്കുന്ന പോലെ….ആരും ഒന്നും വിട്ടുപറയുന്നില്ല….
അവൻ ഓരോന്ന് ചിന്തിച്ചു കട്ടിലിന്റെ ക്രാസിയിൽ ചാരി ഇരുന്നു…
അല്പസമയത്തിനുള്ളിൽ പ്രിയ ബാത്‌റൂമിൽ നിന്നും ഇറങ്ങി…
