അവൻ നോട്ടം നേരിട്ട പ്രിയ നാണത്തോടെ മുഖം പൊത്തി പറഞ്ഞു.
“”””നീ… ഈ പാതിരാത്രി കെടന്ന് കൊഞ്ചുവാണോ…?””””
ഉറക്കം നഷ്ടപ്പെട്ടതും ഒപ്പം പ്രിയയുടെ കോപ്രായങ്ങളും വിജയെ അരിശം കയറ്റി.
“””നിക്ക് കൊതിയായിട്ടായേട്ടാ… “””… പ്രിയ ചിണുങ്ങിക്കൊണ്ട് അവനെ നോക്കി കെഞ്ചി.
“””പിന്നെ ഈ നട്ടപാതിരക്കാ.. ഒരു കൊതി… കെടന്നുറങ്ങാൻ നോക്ക് പെണ്ണെനീ “””
വിജയ് ഗൗരവത്തിൽ പറഞ്ഞ ശേഷം വീണ്ടും കിടക്കാൻ ഒരുങ്ങിയതും പ്രിയ അവന്റെ കൈയിൽ കയറി പിടിച്ചു.
“”””നിക്ക് കരിക്കുവേണം…!””””
അവനെ നോക്കി പ്രിയ കട്ടായം പറഞ്ഞു.
“””ദേ ശ്രീക്കുട്ടി നിക്ക് കൊറച്ചു കൂടുന്നുണ്ട്… എല്ലാരുങ്കൂടി ചേർത്ത് കൊഞ്ചിച്ചു വഷളാക്കി പെണ്ണിനെ… “””””… വിജയ് ദേഷ്യത്തോടെ പറഞ്ഞു അവളെ തുറിച്ചു നോക്കി.
“”””അച്ചേട്ടനുമ്പറ്റൂല്ലങ്കി… പറഞ്ഞാതി ഞാനെന്റെയമ്മയോട് പറഞ്ഞോളാം…””””…പ്രിയ അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞു.
