Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവൾ അയന 2

………………………………………………………………………………………………………………………………………………………………….

ഒരു ദിവസം അശ്വിനും  ചിരിച്ചുകളിച്ചുകൊണ്ട് ബൈക്കിൽ വരുന്ന സമയം രാജയുടെ കാർ അവരെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെപോയി ….. കാറിൽ സിദ്ധുവും ശ്രീദേവിയുമായിരുന്നു …….

നാട്ടുകാർ അവരെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി ………  സംഭവം അറിഞ്ഞ ജോസേപ്പും വീട്ടുകാരും ഹോസ്പിറ്റലിലേക്ക് ഓടിയെത്തി ……… രണ്ടുപേരുടെയും നില വളരെ ഗുരുതരമായിരുന്നു ……….. ജോസഫ് രാജയെ വിളിച്ചു ………. എന്തിനാടാ ഇത്രെയും ക്രൂരത അവരോട് കാണിച്ചത് ……….. കുറച്ചെങ്കിലും ദയ ഞാൻ നിങ്ങളിൽ നിന്നും പ്രേതീക്ഷിച്ചു ……….  അതിന് മറുപടി പറയാതെ രാജാ ഫോൺ കട്ട് ചെയ്തു ………

രാജ ശ്രീദേവിയോട് ചോദിച്ചു …….. എന്തിനാടി ആ പാവങ്ങളോട് നീ ഇങ്ങനെ ????

ശ്രീദേവി ……… എനിക്ക് അവളുടെ ചിരി ഇഷ്ടമല്ല ……… ഞാൻ അവളെ വെറുക്കുന്നിടത്തോളം കാലം  അവളുടെ മുഖത്ത് ഒരിക്കലും ചിരിയോ സന്തോഷമോ കാണുന്നതെനിക്ക് ഇഷ്ടമല്ല ……… അറിഞ്ഞുകൊണ്ട് തന്നെയാണ് അവളെ ഞാൻ വണ്ടികൊണ്ട് ഇടിച്ചു കൊല്ലാൻ ശ്രെമിച്ചത് ………. യെന്ത ഇനി എന്തെങ്കിലും അറിയാനുണ്ടോ ???? ബാക്കി വക്കിൽ നോക്കിക്കൊള്ളും …….. ആക്സിഡന്റ് അല്ലെ …..തൂക്കിക്കൊല്ലാൻ ഒന്നും വിധിക്കില്ലല്ലോ ……….

രാജാ ……. എന്നാലും അത് വേണ്ടായിരുന്നു ………..

അയനയും അശ്വിനും  മരണത്തോട് മല്ലിടുകയായിരുന്നു …….. ഒരു 50:50 ചാൻസ് പോലും ഇല്ല ………. ……..

ജോസഫ് രാജേന്ദ്രൻ മുതലാളിയെ ഹോസ്പിറ്റലിലേക്ക് വിളിച്ചുവരുത്തി ………..  മരിക്കാനായി കിടക്കുന്ന അയനയുടെ അടുത്തെത്തി ……. അവളുടെ ശരീരത്തിൽ മൂടിയിരുന്ന തുണി മാറ്റി ……….. രാജേന്ദ്രൻ മുതലാളിയോടായി പറഞ്ഞു ………

ജോസഫ് ………. സാർ …….. എന്നോട് ക്ഷമിക്കണം ……….  സാറിന്റെ പേരകുഞ്ഞിനെ ഞാൻ കണ്ടെത്തി …… അതും സാർ പറഞ്ഞ അടയാളങ്ങൾ സഹിതം ……… പക്ഷെ അവൾ വിട്ട് പോയേക്കാം  ……… അതും സാറിന്റെ മകൾ കാരണം ……… എത്രെയൊക്കെ ദേഷ്യവും വാശിയും ഉണ്ടെങ്കിലും അവളുടെ ജീവനെങ്കിലും ബാക്കി വയ്ക്കാമായിരുന്നു …….. അവളെ സ്നേഹിച്ചെന്നുള്ള ഒറ്റകരണംകൊണ്ട് ……. അശ്വിന് നൽകേണ്ടി വന്നത് അവന്റെ ജീവനായിരുന്നു ……… എന്തിന് വേണ്ടി ……..  അവളെ വെറുക്കാനായിട്ടെങ്കിലും അവളെ വെറുതെ വിട്ടുകൂടായിരുന്നോ ………. രാജക്കും ശ്രീദേവിക്കും ഈ ശരീരം പോലും കാണാൻ ഞാൻ അനുവദിക്കുകയില്ല ……. അത്രത്തോളം വലിയ പാപമാണവർ ചെയ്തത് ………… അവർ ദയ അർഹിക്കുന്നില്ല ……….  ഒരു ബന്ധത്തിന്റ  പേരിലും ഞാൻ ഇവളെ അവർക്ക് വിട്ടുകൊടുക്കില്ല …….. ജീവിതകാലം മുഴുവൻ ചെയ്ത തെറ്റ് ഓർത്തവർ ദുഖിക്കണം .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025